ബൈബിള്‍ പഠന ക്ലാസുകള്‍ നവീന മാതൃകയിലും രീതിയിലും

Update: 2025-09-17 10:45 GMT

എ.സി.ജോര്‍ജ്

ഹ്യൂസ്റ്റന്‍:പ്രസിദ്ധ ബൈബിള്‍ തത്വ ശാസ്ത്ര ചിന്തകനും,ഗ്രന്ഥകര്‍ത്താവുമായ ഡോക്ടര്‍ നൈനാന്‍ മാത്തുള്ളയുടെ നേതൃത്വത്തില്‍നവീനവും ശാസ്ത്രീയവുമായ രീതിയില്‍ ബൈബിള്‍ പഠന ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 7നു, ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍

സ്റ്റാഫ്ഫോര്‍ഡിലുള്ള അപ്നാ ബസാര്‍ ഓഡിറ്റോറിയത്തില്‍ അനേകപ്രമുഖരുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ വച്ച് നൂതന ബൈബിള്‍പഠന പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ടുള്ള ബൈബിള്‍പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി.

റവ.ഫാദര്‍ എബ്രഹാം തോട്ടത്തില്‍ അധ്യക്ഷത വഹിച്ച യോഗം ബിഷപ്പ്ഡെയില്‍ ക്ലെയിം ഉദ്ഘാടനം ചെയ്തു. ജോണ്‍ ലാലിന്റെ പ്രാരംഭപ്രാര്‍ത്ഥനയ്ക്ക് ശേഷം സന്നിഹിതരായ ഏവര്‍ക്കും സ്വാഗതം ആശംസിച്ചുകൊണ്ട് എന്‍. എഫ്. എല്‍. ജോണ്‍സണ്‍ പ്രസംഗിച്ചു. തുടര്‍ന്ന് സാബുജയിംസ് ഭക്തി നിര്‍ഭരമായ ഒരു സ്വാഗത ഗാനവും ആലപിച്ചു.യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുഖ്യ അധ്യാപകനായഡോക്ടര്‍ നൈനാന്‍ മാത്തുള്ള, ഗ്രെയ്റ്റര്‍ ഹൂസ്റ്റണിലെ സ്റ്റാഫ്ഫോര്‍ഡില്‍ക്രമീകരിച്ചിരിക്കുന്ന നൂതന ബൈബിള്‍ പഠന പദ്ധതികളെ പറ്റിസമഗ്രമായി വിവരിച്ചു. വളരെ വിദഗ്ധരായ അധ്യാപകരാണ് ഈബൈബിള്‍ ക്ലാസുകളെ നയിക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും,വെവ്വേറെ ക്ലാസുകള്‍ ഉണ്ട്. വളരെ അധികം, ആരോഗ്യപരമായ,ചര്‍ച്ചകളുടെയും, പഠനങ്ങളുടെയും, ചോദ്യ ഉത്തരങ്ങളുടെയും വെളിച്ചത്തില്‍ ആയിരിക്കും ക്ലാസുകള്‍ മുന്നേറുക. ബൈബിളിലെ പഴയനിയമങ്ങളെയും പുതിയ നിയമങ്ങളെയും ആധാരമാക്കി ആഴങ്ങളിലുള്ളഒരു സമഗ്ര പാഠ്യപദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

മിസോറി സിറ്റി മേയര്‍ റോബിന്‍ ഏലക്കാട്ട്, സ്റ്റാഫ്ഫോര്‍ഡ് മേയര്‍ കെന്‍മാത്യു, ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, തോമസ് ചെറുകര, പൊന്നു പിള്ള,എ.സി.ജോര്‍ജ്, ഡോക്ടര്‍ മാത്യു വൈരമണ്‍, എസ്. കെ. ചെറിയാന്‍തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മേയര്‍ റോബിന്‍ഏലക്കാട്ട്, ഈ നൂതന ബൈബിള്‍ വ്യാഖ്യാന പഠന സംരംഭത്തിന് സകലപിന്തുണയും അറിയിച്ചുകൊണ്ടുള്ള ഒരു പ്രശംസ സര്‍ട്ടിഫിക്കറ്റുംഡോക്ടര്‍ നൈനാന്‍ മാത്തുള്ളക്കു നല്‍കി.

ലോകരാജ്യങ്ങളിലെ പല നിയമവ്യവസ്ഥക്കു കാരണമായ ബൈബിള്‍ ഗ്രന്ഥം.പല ജനാധിപത്യരാജ്യങ്ങളുടെയും കോടതികളില്‍ സൂക്ഷിക്കപെടുന്ന ഏകഗ്രന്ഥം. ഏറ്റവുംകൂടുതല്‍ ആധികാരികത കല്‍പ്ച്ചിട്ടുള്ള ചരിത്ര ഗ്രന്ഥം(മൂലഗ്രന്ഥവും) തമ്മില്‍ ഏറ്റവും കുറഞ്ഞ കാലാവധിയുള്ള പഴക്കമുള്ളഗ്രന്ഥം)ഏറ്റവുംകൂടുതല്‍ വെല്ലുവിളികള്‍ നേരിട്ട, നേരിടുന്ന ഗ്രന്ഥം, ഇന്നുംമനുക്ഷ്യനെ രൂപാന്തരപ്പെടുത്തുന്ന ഗ്രന്ഥം. ലോകത്ത് ഏറ്റവും കൂടുതല്‍വായിക്കപ്പെട്ട, വായിക്കപ്പെടുന്ന പുസ്തകവും ബൈബിള്‍ തന്നെ. ബൈബിള്‍വെറുതെ വായിച്ചു പോകേണ്ട ഒരു പുസ്തകം അല്ല. ബൈബിള്‍ ആഴത്തില്‍പഠിക്കുകയും, അത് ഡൈജസ്റ്റ് ചെയ്യപ്പെടുകയും, നമ്മുടെ മനസ്സാക്ഷിയിലുംജീവിതത്തിലും സമഗ്രമായി അലിഞ്ഞുചേരേണ്ടതുമായ യാഥാര്‍ത്ഥ്യങ്ങളാണ്അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നു പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.മിസ് ഹെസിബാ ജോണ്‍സന്‍, ആന്‍ഡ്രൂസ് ജേക്കബ് തുടങ്ങിയവര്‍ പ്രാര്‍ത്ഥനാഗാനങ്ങള്‍ ആലപിച്ചു. കുമാരി നെസ്റ്റാ ചാക്കോ ക്രിസ്ത്യന്‍ ശാസ്ത്രീയ

നൃത്തം അവതരിപ്പിച്ചു. പാസ്റ്റര്‍ ബിനോയ് ബെനഡിക്ഷന്‍ പ്രാര്‍ത്ഥനനടത്തിയതിനു ശേഷം യോഗത്തില്‍ സന്നിഹിതരായ ഏവര്‍ക്കും കൃതജ്ഞതരേഖപ്പെടുത്തിക്കൊണ്ട് പാസ്റ്റര്‍ മാത്യു ജോര്‍ജ് നടത്തിയ പ്രസംഗത്തോടെയോഗനടപടികള്‍ക്ക് പര്യവസാനമായി.പരിപാടികളുടെ യൂട്യൂബ് (Youtube Link) ലിങ്ക് താഴെ കൊടുക്കുന്നു

Similar News