ഡാളസ് സീയോന്‍ ചര്‍ച്ചിലെ സംഗീത സന്ധ്യ അവിസ്മരണീയമായി

Update: 2024-10-28 14:24 GMT

റിച്ചാര്‍ഡ്‌സണ്‍(ഡാളസ്) : ഡാളസ് സീയോന്‍ചര്‍ച്ചില്‍ ഒക്ടോബര്‍ 27 ഞായറാഴ്ച വൈകീട്ട് സംഘടിപ്പിച്ച മ്യൂസിക്കല്‍ കോണ്‍സെര്‍ട് അവതരണ പുതുമയിലും ,വാദ്യോപകരണ പിന്തുണയിലും അവിസ്മരണീയ അനുഭവമായി .

കേരളത്തില്‍ നിന്നും ആദ്യമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന പ്രശസ്ത പിന്നണി ഗായകന്‍ വില്‍സ്വരാജ് ,ദീപ ഫ്രാന്‍സിസ് എന്നിവര്‍ കാതിനും മനസ്സിനും കുളിര്‍മയേകി ആലപിച്ച ഗാനങ്ങള്‍ സംഗീതാസ്വാദകരുടെ പ്രത്യേകാ പ്രശംസ പിടിച്ചു പറ്റി പാസ്റ്റര്‍ ജസ്റ്റിന്‍ വര്‍ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ഗാന സന്ധ്യക്കു തുടക്കം കുറിച്ചു പ്രോഗ്രാം ക്രോഡിനേറ്റര്‍ സിജു വി ജോര്‍ജ് ഗായകരെയും അതിഥികളെയും പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

25 വര്‍ഷത്തിലേറെയായി തെന്നിന്ത്യന്‍ മലയാളി ജനക്കൂട്ടത്തിന്റെ ഹൃദയം കവര്‍ന്ന ഐതിഹാസിക ഗായകനും നിരവധി മലയാളം സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും ക്രിസ്ത്യന്‍ ഗാനങ്ങള്‍ക്കും ഉള്‍പ്പെടെ 3500 ഓളം ഗാനങ്ങള്‍ സംഭാവന നല്‍കുകയും ചെയ്ത നല്ല ഗാനരചയിതാവ് കൂടിയായ വില്‍സ്വരാജിന്റെ സെമി ക്ലാസിക്കല്‍ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ ആസ്വദിക്കുന്നതിനു ഡാളസ് ഫോട്ടവര്ത്ത മെട്രോപ്ലെക്‌സില്‍ നിന്നും നിരവധി സംഗീതാസ്വാദകര്‍ റിച്ചാര്‍ഡ്‌സണിലുള്ള ചര്‍ച്ചില്‍ എത്തിച്ചേര്‍ന്നിരുന്നു

സാംസണ്‍ ,.വിജു ചെറിയാന്‍ ,യു കെയില്‍ നിന്നും എത്തിച്ചേര്‍ന്ന വാദ്യ താള വിദഗ്ധന്‍ ജോയ് തോമസ്,പാസ്റ്റര്‍ ബിജു ഡാനിയേല്‍ ,സി പി ടോണി തുടങ്ങിയവരും ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ ,ഗാര്‍ലാന്‍ഡ് മേയറോള്‍ സ്ഥാനാര്‍ഥി പി സി മാത്യു ,എക്‌സ്പ്രസ്സ് ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍ രാജു തരകന്‍ ,സാം മത്തായി ,അനശ്വര്‍ മാംമ്പിള്ളി ,മീനു എലിസബത് ,ഷാജി മാത്യു ,ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ പ്രെസിഡെന്റ് ഷിജു അബ്രഹാം എന്നിവരും പരിപാടിയില്‍ പങ്കെടുത്തു .പാസ്റ്റര്‍ ബിജുവിന്റെ പ്രാര്‍ത്ഥനയോടെ ഗാനസന്ധ്യ സമാപിച്ചു .സണ്ണി ചിറയെങ്കില്‍ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു

Tags:    

Similar News