മെക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ക്രിസ്മസ് ആഘോഷം ഡിസം:21 മുതല്‍
മെക്കിനി(ഡാളസ്) :അമേരിക്കന്‍ ഐക്യനാടുകളില്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ഡാലസിലെ സമീപപ്രദേശവുമായ മെക്കിനിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അഭിമാനമായി പടുത്തുയര്‍ത്തിയിട്ടുള്ള സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാര്‍ ഇവാനിയോസ് തിരുമനസ്സുകൊണ്ട് നേത്ര്വത്വം നല്‍കുന്നു
ഡിസംബര്‍ 21 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുടെയും മറ്റു ആധ്യാത്മിക സംഘടനകളുടെയും ചേര്‍ന്നവതരിപ്പിക്കുന്ന മിറക്കിള്‍സ് ഓഫ് ക്രിസ്മസ് 2024 എന്ന പരിപാടി നടത്തപ്പെടും ഡിസംബര്‍ 24 നു വൈകിട്ട് ആറുമണിക്ക് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ക്രിസ്മസ് സന്ദേശവും ഇടവക മെത്രാപ്പോലീത്ത നല്‍കും ഡിസംബര്‍ 25 രാവിലെ അഞ്ചുമണിക്ക് രാത്രി നമസ്‌കാരം തുടര്‍ന്ന് തീ ജ്വാലയുടെ ശുശ്രൂഷ ,പ്രഭാതാ നമസ്‌കാരം വിശുദ്ധ കുര്‍ബ്ബാന സ്ലീബ ആഘോഷം എന്നിവ ഇടവക മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടും
ഇടവക വികാരി വെരി റവ രാജു ദാനിയേല്‍ കോറെപ്പിസ്‌കോപ്പ അസിസ്റ്റന്റ് വികാരി ഫാദര്‍ ജോണ്‍ മാത്യു ,ട്രസ്റ്റീ നൈനാന്‍ എബ്രഹാം സെക്രട്ടറി അരുണ്‍ ചാണ്ടപ്പിള്ള മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും മാനവ രക്ഷകനായ മശിഹ തമ്പുരാന്റെ മനുഷ്യാവതാര ത്തിന്റെ ഓര്‍മ പുതുക്കാന്‍ നിങ്ങളെ ഏവരെയും മെക്കിനി ഇടവകയിലേക്കു സസന്തോഷം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി അറിയിച്ചു