സ്പാര്‍ക്ക് ഓഫ് കേരളാ ഹൂസ്റ്റണില്‍ വര്‍ണ്ണോജ്വലമായി അരങ്ങേറി
ജിന്‍സ് മാത്യു റാന്നി,റിവര്‍സ്റ്റോണ്‍.
ഹൂസ്റ്റണ്‍: സെന്റ്റ്.മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ അഭിമുഖ്യത്തില്‍ നടന്ന സ്പാര്‍ക്ക് ഓഫ് കേരളാ കാണികളെ വിസ്മയത്തിന്റെ അഭ്രപാളികളില്‍ എത്തിച്ച് വര്‍ണ്ണോജ്വലമാക്കി.
ഹൂസ്റ്റണ്‍ നഗരത്തില്‍ ഈ വര്‍ഷം അരങ്ങേറിയ സ്റ്റേജ് ഷോകളില്‍ ഉന്നത നിലവാരവും ആകര്‍ഷണിയതയും നിറഞ്ഞ് നില്‍ക്കുന്നതായിരുന്നു സ്പാര്‍ക്ക് ഓഫ് കേരളാ ഇവന്റ്റ്.
അനുഗ്രഹിത ഗായകന്‍ അഫ്‌സല്‍,നായിക താരങ്ങള്‍ സ്വാസ്വക,മോക്ഷേ ഗായിക അഖില ആനന്ദ്, വയലിനിസ്റ്റ് വേദമിത്ര, ഡാന്‍സര്‍ കുക്കു തുടങ്ങി ഒരു ഡസനില്‍ പരം മികച്ച കലാപ്രതിഭകള്‍ ക്കൊപ്പം സെന്റ്.മേരീസ് ഇടവക അംഗങ്ങളായ യുവജനങ്ങളും നൃത്ത നാട്യ റോളുകളില്‍ അരങ്ങേറിയത് വേറിട്ടൊരു അനുഭവമായിരുന്നു.
ദേവാലയ വികാരിയും,ഭാരവാഹികളും, സ്‌പോണ്‍സേഴ്‌സും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചതോടു കൂടി നാല് മണിക്കൂര്‍ നീണ്ട് നിന്ന നിറക്കൂട്ടുകളോടു കൂടിയുള്ള പരിപാടികള്‍ക്ക് തുടക്കമായി.ഇടവക അംഗം കൂടിയായ ഡോ: ലിജി മാത്യു എംസിയായി അവതരണം നടത്തിയത് മികച്ച നിലവാരത്തിലായിരുന്നു.