മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് അനുഗ്രഹ നിറവില്‍ സമാപിച്ചു
ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സൗത്ത്വെസ്റ്റ് റീജിയന്‍ ഇടവക മിഷന്‍, സേവികാ സംഘം, സീനിയര്‍ സിറ്റിസണ്‍ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 12- മത് സൗത്വെസ്‌റ് റീജിയണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 21, 22 (വെള്ളി, ശനി) തീയതികളില്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് അനുഗ്രഹകരമായി നടത്തപ്പെട്ടു.
മാര്‍ച്ച് 21 നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കോണ്‍ഫ്രന്‍സ് ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ 'സത്യത്തിന്റെ പാതയില്‍ സ്നേഹത്തിന്‍ കൊടിയുമായി' എന്ന ഗാനം പാടി വൈദിക ശ്രേഷ്ഠര്‍, റീജിയണല്‍ ഭാരവാഹികള്‍, കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ നിന്നും ആരംഭിച്ച ഘോഷ യാത്ര കോണ്‍ഫറന്‍സിന് ധന്യമായ തുടക്കം നല്‍കി.
തുടര്‍ന്ന് സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും ശേഷം ജനറല്‍ കണ്‍വീനര്‍ എബ്രഹാം.കെ.ഇടിക്കുള സ്വാഗതമാശംസിച്ചു. ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരിയും കോണ്‍ഫറന്‍സ് പ്രസിഡന്റുമായ റവ.സാം കെ ഈശോ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വൈദിക ശ്രേഷ്ഠരും ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി സമ്മേളനം ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.
ഇടവക മിഷന്‍ റീജിയണല്‍ സെക്രട്ടറി സാം അലക്‌സ്, സേവികാ സംഘം റീജിയണല്‍ സെക്രട്ടറി ജൂലി സഖറിയാ, സീനിയര്‍ സിറ്റിസണ്‍ റീജിയണല്‍ സെക്രട്ടറി ഈശോ മാളിയേക്കല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
തുടര്‍ന്ന് മുഖ്യ പ്രഭാഷകന്‍ റവ. അലക്‌സ് യോഹന്നാന്‍ Faith in Renewal and Motion : ' Faith without deeds is dead' 'അങ്ങനെ വിശ്വാസവും പ്രവര്‍ത്തികളില്ലാത്തതായാല്‍ സ്വതവേ നിര്‍ജീവമാകുന്നു' ( യാക്കോബ് 2:17) എന്ന ചിന്താവിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് ട്രിനിറ്റി കലാവേദി അവതരിപ്പിച്ച 'വിശാസവും പ്രവര്‍ത്തിയും' എന്ന പേരില്‍ അവതരിപ്പിച്ച സ്‌കിറ്റ് ശ്രദ്ധേയമായി. ജോര്‍ജ് ശാമുവേല്‍ രചനയും സംവിധാനവുംനിര്‍വഹിച്ചു.
ശനിയാഴ്ച ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ. അലക്‌സ് യോഹന്നാന്‍ പഠന ക്ലാസ്സുകള്‍ക്കും ലബ്ബക്, സാന്‍ അന്റോണിയോ ഇടവകകളുടെ വികാരി റവ. ജെയിംസ് കെ.ജോണ്‍ ബൈബിള്‍ ക്ലാസ്സിനും നേതൃത്വം നല്‍കി.എബ്രഹാം മാമ്മന്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി
ശനിയാഴ്ച നടന്ന രണ്ടാമത്തെ സെഷനില്‍ ഈ ഏപ്രിലില്‍ നാട്ടിലേക്കു സ്ഥലം മാറി പോകുന്ന 7 വൈദികര്‍ക്ക് യാത്രയയപ്പു നല്‍കി. റവ. ഡോ. ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു.
റവ. സാം കെ . ഈശോ, റവ. അലക്‌സ് യോഹന്നാന്‍, റവ. എബ്രഹാം തോമസ്, റവ, ജോബി ജോണ്‍ , റവ. ജോണ്‍ കുഞ്ഞപ്പി, റവ. സന്തോഷ് തോമസ്, റവ. ഷൈജു സി, ജോയ് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. വൈദികരെ പ്രധിനിധീകരിച്ചു റവ. സോനു വര്‍ഗീസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റോബി ചെലഗിരി, ജോളി ബാബു,ടി.എ മാത്യു, സജി ജോര്‍ജ്, ജൂലി സഖറിയാ,എബ്രഹാം ഇടിക്കുള തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കുകയും പാരിതോഷികങ്ങല്‍ നല്‍കുകയും ചെയ്തു.
നാട്ടിലേക്കു യാത്രയായി പോകുന്ന വൈദികരെ പ്രതിനിധീകരിച്ചു റവ. ഷൈജു സി. ജോയ് മറുപടി പ്രസംഗം നടത്തി.റവ. സന്തോഷ് തോമസിന്റെ പ്രാര്‍ത്ഥനയ്ക്കും റവ. ഉമ്മന്‍ ശാമുവേല്‍ ആശിര്‍വാദത്തിനും ശേഷം ശേഷം കോണ്‍ഫറന്‍സ് സമംഗളം പര്യവസാനിച്ചു. കാരോള്‍ട്ടന്‍ ഇടവക വികാരി റവ. ഷിബി എബ്രഹാമും സന്നിഹിതനായിരുന്നു.
ഡാളസ്, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍, ഒക്ലഹോമ, സാന്‍ അന്റോണിയോ, ലബ്ബക്ക്, കാന്‍സസ് ഇടവകകളില്‍ നിന്നും 470 അംഗങ്ങള്‍ കോണ്ഫറന്‍സില്‍ പങ്കെടുത്തു.ജീമോന്‍ റാന്നി, ഷീബ ജോസും എന്നിവര്‍ എംസിമാരായി രണ്ടു ദിവസത്തെയും പരിപാടികള്‍ നിയന്ത്രിച്ചു.സേവികാ സംഘം സെക്രട്ടറി ജൂലി സഖറിയാ നന്ദി പ്രകാശിപ്പിച്ചു.
കോണ്‍ഫറന്‍സിന്റെ വിജയത്തിനായി റവ. സാം.ഈശോ ( വികാരി/പ്രസിഡണ്ട്) റവ. ജീവന്‍ ജോണ്‍ ( അസി. വികാരി/ വൈസ് പ്രസിഡണ്ട്) എബ്രഹാം ഇടിക്കുള (ജനറല്‍ കണ്‍വീനര്‍) തങ്കമ്മ ജോര്‍ജ് (പ്രയര്‍ സെല്‍) സൂസന്‍ ജോസ് (ഷീജ- രജിസ്ട്രേഷന്‍) ബാബു ടി ജോര്‍ജ് (ഫിനാന്‍സ്) ജോസഫ് ജോര്‍ജ് തടത്തില്‍ (ഫുഡ്) ഷെറി റജി (മെഡിക്കല്‍) മാത്യു സക്കറിയ (ബ്ലെസ്സണ്‍ - ക്വയര്‍ ) ജൂലി സക്കറിയ ( പ്രോഗ്രാം ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് ) ലിലിക്കുട്ടി തോമസ് ( റിസിപ്ഷന്‍/ ഹോസ്പിറ്റാലിറ്റി) വര്‍ഗീസ്. കെ ചാക്കോ ( അക്കൊമൊഡേഷന്‍) വര്‍ഗീസ് ശാമുവേല്‍ ( ബാബു- ട്രാന്‍സ്‌പോര്‍ട്ടെഷന്‍) ജോണ്‍ ഫിലിപ്പ് (സണ്ണി- പബ്ലിസിറ്റി) ജെയ്‌സണ്‍ ശാമുവേല്‍ (ഓഡിയോ വീഡിയോ മിനിസ്ട്രി) എന്നീ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഫോട്ടോഗ്രാഫിയക്ക് ജോസഫ് വര്ഗീസ് (രാജന്‍) നേതൃത്വം നല്‍കി.