സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ 27 മുതല്‍ ജൂലൈ 6 വരെ
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തില്‍ ഭാരതത്തിന്റെ അപ്പസ്‌തോലനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടേയും ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ 27-മുതല്‍ ജൂലൈ 6-വരെ സംയുക്തമായി കൊണ്ടാടുമെന്ന് ഇടവക വികാരി ഫാ. ആന്റണി പുല്ലുകാട്ട് സേവ്യര്‍, ഇടവകയുടെ പുതിയ വികാരിയായി ചുമതലയെടുക്കുന്ന ഫാ. ജോണിക്കുട്ടി പുലിശ്ശേരി എന്നിവരുടെ സംയുക്ത പ്രതാവനയിലൂടെ അറിയിച്ചു.
തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂണ്‍ 27 ന് വെള്ളിയാഴ്ച വെകിട്ട് 7.15-ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടര്‍ന്ന് ആഘോഷമായ ദിവ്യബലിക്കും ശേഷം നടക്കും.
ദിവ്യബലിക്ക് റവ. ഫാ. ഫിലിപ്പ് വടക്കേക്കര മുഖ്യകാര്‍മ്മികത്വം വഹിക്കും. എല്ലാ പിതാക്കന്മാര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും. പ്രാര്‍ഥന ചടങ്ങുകള്‍ക്ക് സെന്റ് തോമസ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂണ്‍ 28 -ന് ശനിയാഴ്ച രാവിലെ 9.00ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് റവ. ഫാ. അബ്രഹാം ഒരപ്പാങ്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസം കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. പ്രാര്‍ഥന ചടങ്ങുകള്‍ക്ക് സെന്റ് അല്‍ഫോന്‍സാ വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂണ്‍ 29 -ന് ഞായറാഴ്ച രാവിലെ 7.30 നും, 11:30നുമായി രണ്ടു ദിവ്യബലികള്‍ (മലയാളം) ഉണ്ടായിരിക്കും.വികാരി ഫാ. ആന്റണി പുല്ലുകാട്ട് സേവ്യര്‍ ന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ ദിവ്യബലിയോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഗ്രാന്റ് പേരെന്റ്‌സ് ഡേയ് ആയി ആചരിക്കും. എല്ലാ ഗ്രാന്റ് പാരന്റ്സിനും വേണ്ടി പ്രത്യക പ്രാഥനകളും നടത്തപ്പെടും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ പ്രാര്‍ഥനകള്‍ക്ക് സെന്റ് പോള്‍ വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂണ്‍ 30 -ന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 7:30ന് റവ. ഫാ. സിമ്മി തോമസ് & റെവ. ഫാ. വിന്‍സെന്റ് പാങ്ങോല എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഈ ദിവസം അമ്മമാരുടെ ദിനമായി ആചരിക്കും. എല്ലാ അമ്മമാര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനക്ക് സെന്റ് മേരീസ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ 1-ന് ചൊവാഴ്ച്ച വൈകിട്ട് 7.15ന് ഉണ്ണി ഈശോയുടെ നൊവേനയോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവും. ഇടവകയുടെ പുതിയ വികാരി ബഹുമാനപ്പെട്ട ഫാ. ജോണിക്കുട്ടി പുലിശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് പതിവുപോലെ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും. കുട്ടികളുടെ ദിനമായി ഈ ദിവസം ആചരിക്കും. അവര്‍ക്കായി പ്രത്യേക പ്രാര്‍ഥനകളും നടക്കും. പ്രാര്‍ഥനകള്‍ക്ക് സെന്റ് ആന്റണി വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുക്കും.
ജൂലൈ 2-ന് ബുധനാഴ്ചയിലെ ആഘോഷമായ തിരുകര്‍മ്മങ്ങള്‍ക്ക് റവ. ഫാ. മെല്‍വിന്‍ പോള്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഈ ദിവസം യുവജന ദിനമായി ആചരിക്കും. എല്ലാ യുവാക്കള്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനക്ക് സെന്റ് ജോസഫ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ 3 -ന് വ്യാഴാഴ്ച വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാള്‍ (രക്തസാക്ഷിത്വ ദിനം) ഭക്ത്യാദരപൂര്‍വം ആചരിക്കും. വൈകിട്ട് 5:30ന് നടക്കുന്ന ആഘോഷമായ ഇംഗ്ലീഷിലുള്ള ദിവ്യബലി റവ. ഫാ. മെല്‍വിന്‍ പോളിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. തുടര്‍ന്ന് 7:30ന് മലയാളത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലി, ഇടവക വികാരി ജോണിക്കുട്ടി പുലിശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലും നടത്തപ്പെടും. ദിവ്യബലിയെ തുടര്‍ന്ന് പതിവുപോലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനകളും നടക്കും. പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് സെന്റ് അല്‍ഫോന്‍സാ വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ 4-ന് അമേരിക്കയുടെ സ്വാതന്ത്രദിന ആഘോഷത്തോടനുബന്ധിച്ചു രാവിലെ8 :45 ന് ഇടവക വികാരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിഅര്‍പ്പിക്കും. സെന്റ് ജൂഡ് നൊവേനയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും തുടര്‍ന്ന് നടക്കും.
വൈകിട്ട് 7:15ന് വിശുദ്ധ കുര്‍ബാനയുടെ ആരാധനയും തുടര്‍ന്ന് വിശുദ്ധ ദിവ്യബലിയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നത്തെ ദിവ്യബലി ഡിവൈന്‍ മേഴ്‌സി ഹീലിംഗ് സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കണ്ണംപള്ളിയുടെ മുഖ്യകര്‍മ്മികത്വത്തില്‍ നടക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും. ഇന്നേ ദിവസം രോഗശാന്തി പ്രാര്‍ഥന ദിനമായി ആചരിക്കും. എല്ലാ രോഗികള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനകള്‍ക്ക് സെന്റ് ജോര്‍ജ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ 5-ന് ശനിയാഴ്ച രാവിലെ 9ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് റവ . ഫാ. ജോസ് അലക്‌സ് മുഖ്യകര്‍മ്മികത്വം വഹിക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. സഭക്കും വൈദികര്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകള്‍ നടത്തപ്പെടും. പ്രാര്‍ഥനകള്‍ക്ക് സെന്റ് തെരേസ ഓഫ് കല്‍ക്കട്ട വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ 6-ന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ വൈകിട്ട് നാല് മുപ്പതിന് രൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഗോരാക് പൂര്‍ രൂപതാ മെത്രാന്‍അഭിവന്ദ്യ മാര്‍. മാത്യു നെല്ലിക്കുന്നേല്‍, റവ.ഫാ. സിമ്മി തോമസ്, എന്നിവരോടൊപ്പം ഇടവക വികാരിയും സന്നിഹിതനായിരിക്കും. ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും അടിമ സമര്‍പ്പണവും പ്രസുദേന്ധി വാഴ്ചയും നടക്കും.
തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ചു വൈകിട്ടു 7:30 മണിമുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. മ്യൂസിക്കല്‍ ഷോ, ശിങ്കാരി മേളം, ബ്ലൂകെട്, ഇലക്റ്റിക് ഗ്രൂവ്‌സ്, റാഫിള്‍, യൂത്ത് ബാന്‍ഡ്, തുടര്‍ന്ന് ഫയര്‍ വര്‍ക്‌സും നടക്കും.ജൂലൈ 7-ന് തിങ്കാളാഴ്ച വൈകിട്ട് 7.30ന് വിശുദ്ധബലിയും മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥകളും തുടര്‍ന്ന് കൊടിയിറക്കവും നടക്കും.സ്നേഹവിരുന്നോടെയാണ് ഓരോ ദിവസത്തെയും തിരുനാളിനു സമാപനം കുറിക്കുന്നത്.
ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് ജെയ്സണ്‍ അലക്‌സ് ആന്‍ഡ് ബീന ജെയ്സണ്‍, റോബിന്‍ ആന്‍ഡ് ദീപ ജോര്‍ജ്, സ്റ്റീഫന്‍ ഈനാശു ആന്‍ഡ് ഷൈന്‍ സ്റ്റീഫന്‍ എന്നീ കുടുംബാംഗങ്ങള്‍ ആണ്.
തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലെ വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ സംഘടാകര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.തിരുനാള്‍ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബോബി വര്‍ഗീസ് (ട്രസ്റ്റി) 201-927-2254, റോബിന്‍ ജോര്‍ജ് (ട്രസ്റ്റി), 848- 391-6535, സുനില്‍ ജോസ് (ട്രസ്റ്റി) 732-421-7578, ലാസര്‍ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081 (ട്രസ്റ്റി).
തിരുനാള്‍ സംഘടകര്‍: ബിജു ചാക്കുപുരയ്ക്കല്‍ | ആല്‍ബിന്‍ ജോര്‍ജ് | മിനി റോയ് | റിനി ജോണ്‍സണ്‍ | അലക്‌സാണ്ടര്‍ വട്ടക്കാട്ട് | അന്‍സ ബിജു | എമി പുളിക്കയില്‍ | മറിയ ജോര്‍ജ് | അഞ്ജു മാങ്ങന്‍.