- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയിൽ മാനവികതക്കുള്ള അന്താരാഷ്ട്ര റോബോട്ടിക്‌സ് കോൺഫറൻസിന് തുടക്കമായി
അമൃതപുരി:- മനുഷ്യരുടെ സാമൂഹ്യ ജീവിത ക്രമത്തിൽ യന്ത്രമനുഷ്യരെ എത്ര മാത്രം ഉപയോഗപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര ശാസ്ത്ര കോൺഫറൻസിന് അമൃതസർവകലാശാലയിൽ തുടക്കമായി. അമൃത വിശ്വ വിദ്യാപീഠം സംഘടിപ്പിച്ച ത്രിദിന കോൺഫറൻസ് കേന്ദ്ര നിയമവകുപ്പ് സെക്രട്ടറി സുരേഷ് ചന്ദ്ര ഉത്ഘാടനം ചെയ്തു. സംസ്ഥാന ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ആയഎം ശിവശങ്കർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. അനുദിനം യന്ത്രവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത് മാനുഷിക മൂല്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തന്റെ അനുഗ്രഹപ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയിമഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു. മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതചര്യയുടെ ഭാഗമായതു പോലെ റോബോട്ടിക്‌സ്, അതിയന്ത്രവൽക്കരണം (ഓട്ടോമേഷൻ), ബൗദ്ധികമായ കമ്പ്യൂട്ടിങ് (ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്)എന്നിവയാണ് സാങ്കേതിക വിദ്യയുടെ അടുത്ത മുന്നേറ്റമെന്നും അവയാണ് നമ്മെകീഴടക്കാൻ പോകുന്നതെന്നുംസാങ്കേതിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ഈ വ്യവസായം ഗുണകരമായ രീതിയി
അമൃതപുരി:- മനുഷ്യരുടെ സാമൂഹ്യ ജീവിത ക്രമത്തിൽ യന്ത്രമനുഷ്യരെ എത്ര മാത്രം ഉപയോഗപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര ശാസ്ത്ര കോൺഫറൻസിന് അമൃതസർവകലാശാലയിൽ തുടക്കമായി. അമൃത വിശ്വ വിദ്യാപീഠം സംഘടിപ്പിച്ച ത്രിദിന കോൺഫറൻസ് കേന്ദ്ര നിയമവകുപ്പ് സെക്രട്ടറി സുരേഷ് ചന്ദ്ര ഉത്ഘാടനം ചെയ്തു.
സംസ്ഥാന ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ആയഎം ശിവശങ്കർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. അനുദിനം യന്ത്രവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത് മാനുഷിക മൂല്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തന്റെ അനുഗ്രഹപ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയിമഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു.
മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതചര്യയുടെ ഭാഗമായതു പോലെ റോബോട്ടിക്‌സ്, അതിയന്ത്രവൽക്കരണം (ഓട്ടോമേഷൻ), ബൗദ്ധികമായ കമ്പ്യൂട്ടിങ് (ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്)എന്നിവയാണ് സാങ്കേതിക വിദ്യയുടെ അടുത്ത മുന്നേറ്റമെന്നും അവയാണ് നമ്മെകീഴടക്കാൻ പോകുന്നതെന്നുംസാങ്കേതിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ഈ വ്യവസായം ഗുണകരമായ രീതിയിലുള്ള സ്വാധീനംനമ്മുടെ സമൂഹത്തിൽ ഉണ്ടാക്കുമെന്നും റാഹാ-2016 റോബോട്ടിക്‌സ് രംഗത്തെ പുരോഗതികൾ എങ്ങനെ സഹായകമാകുമെന്നും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും മറ്റുംഎങ്ങനെ സഹായിക്കും എന്നും ഈ മേഖലയിൽ അമൃത
സർവകലാശാലയുടെത് സമാനതകളില്ലാത്ത മഹത്തായ ഒരു സംരംഭം ആണെന്നും എം ശിവശങ്കർഅഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സമ്പദ് ഘടന അറിവിനാൽ നിയന്ത്രിതമാണെന്നുംനമ്മുടെ സമൂഹത്തിൽ റോബോട്ടിക്‌സുംയന്ത്രവൽക്കരണവും എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താമെന്നും ഉള്ളതിനെപ്പറ്റി കൂടുതൽ കാഴ്ചപ്പാടുകൾ വളർന്ന്വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.അമൃത സർവകലാശാലയുടെ അമ്മച്ചി ലാബിന്റെ ഡയറക്ടർ പ്രൊഫ ഭവാനി ആർ റാവു തന്റെ സ്വാഗതപ്രസംഗത്തിൽ ഇന്ന് റോബോട്ടിക്‌സും യന്ത്രവൽക്കരണവുംവളരെ വിശാലമായ പ്രദേശങ്ങളിലേക്ക് പുരോഗതി പ്രാപിക്കുന്നുണ്ടെന്നും മനുഷ്യനന്മക്കാസ്പദമായ പ്രവർത്തനങ്ങളിൽ അനന്ത സാധ്യതകളാണിതിനുള്ളതെന്നും ഇതുമായിബന്ധപ്പെട്ടുള്ള അമൃത സർവകലാശാലയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. റോബോട്ടിക് ഉപകരണങ്ങൾ ഇന്ന് വയോജനങ്ങൾക്ക് നടക്കാനുള്ള സഹായത്തിനും പക്ഷാഘാതം പിടിപെട്ട് കിടക്കുന്നവർക്ക്ചലനശേഷിയും തങ്ങളുടെ ദൈനംദിന കാര്യങ്ങൾ തടസ്സമില്ലാതെ നടത്തുവാനും സഹായിക്കുന്നുണ്ടെന്നുംറോബോട്ടിക് ഉപകരണങ്ങൾ നമ്മുടെ മനസ്സിനാൽ നിയന്ത്രിക്കാൻ ഇന്നു സാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഇന്ന് ഒരു റോബോട്ടിന് തെങ്ങിൽ കയറാനും തേങ്ങ ഇടാനും സാധിക്കുന്നു അതു പോലെ ഭാരം ചുമന്നുനടക്കുന്നഒരാളുടെ പുറത്തു നിന്നും സ്വന്തം ദേഹത്തേക്ക് ഭാരം കൈമാറാനും ഒരു റോബോട്ടിന് ഇന്ന്‌സാധ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഈ ഉപകരണം ഉത്തരാഖണ്ഡ് പോലെ ഉള്ള സംസ്ഥാനങ്ങളിൽ ദിവസേനകിലോമീറ്ററുകൾ നടക്കേണ്ടി വരുന്ന ഒരുപാട് പാവപ്പെട്ട സ്ത്രീകളെ സഹായിക്കാൻ സാധിക്കുമെന്നും നന്മയുടെ
ശക്തിയായി നമ്മുടെ ഈ വിശാലമായ അറിവ് റാഹ-2016 ൽ പരക്കട്ടെ എന്നും ഭവാനി ആർ റാവു പറഞ്ഞു.
അമേരിക്കയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറും ഡീനുമായറൊണാൾഡ് ആർക്കിൻ റാഹാ-2016 റോബോട്ടിക്‌സിനെയും മനുഷ്യത്തപരമായപ്രവർത്തനങ്ങളെയും കോർത്തിണക്കിയുള്ള ലോകത്തിലെ തന്നെ ആദ്യത്തെ കോൺഫറൻസുകളിൽ ഒന്നാണെന്ന്അഭിപ്രായപ്പെട്ടു. ഇന്ന് റോബോട്ടിക്‌സ് ഒരു കമ്മ്യുണിറ്റി മാത്രമല്ല ലോകത്തിലെ എല്ലാ പൗരന്മാരും റോബോട്ടിക്‌സുംയന്ത്രവൽക്കരണവും മനുഷ്യന്റെ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്നതിനെപ്പറ്റി ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര പ്രസംഗകരുടെ അഞ്ചു പ്ലീനറിയും പതിമൂന്നോളം മുഖ്യ പ്രഭാഷണങ്ങളും കൂടാതെ വ്യത്യസ്തശില്പശാലകളും, ടൂറ്റോറിയലുകളും, പോസ്റ്റർ സെക്ഷനുകളുംവിദ്യാർത്ഥികളുടെ മത്സരങ്ങളും കൊണ്ട്‌റാഹാ-2016 ശ്രദ്ധേയമായി. റാഹ-2016 ൽഇന്ത്യയിലാകമാനമുള്ള 22 സർവകലാശാലകളിലെ 270വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്. ഐ ഐ ടി (ഡൽഹി, ഖരക്പൂർ, ഹൈദ്ദരാബാദ്, റോപ്പർ, വരണാസി,ജോധ്പൂർ) എൻ ഐ ടി തിരുച്ചിറപ്പള്ളിയും, ബിർളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റാഞ്ചിയിൽനിന്നുള്ള വിദ്യാർത്ഥികളും ഇതിലുൾപ്പെടുന്നു.
ആഗോള തലത്തിലുള്ള ആധുനിക മനുഷ്യത്വ പ്രവർത്തനങ്ങൾക്ക് യന്ത്ര മനുഷ്യരുടെ സാധ്യതകൾ എത്ര മാത്രംഉപകാരപ്പെടുമെന്നതിനെ പറ്റിയുള്ള ചർച്ചകൾക്ക് ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും, നയ രൂപീകരണ വക്താക്കളുംമുൻ കൈ എടുക്കണമെന്ന ആഹ്വാനവും ഈ റോബോട്ടിക് കോൺഫറൻസിന്റെ ഭാഗമായി ഉയർന്ന് വന്നിട്ടുണ്ട്.അമൃത സർവകലാശാല വൈസ് ചാൻസിലർ പി വെങ്കിട്ട രംഗൻ ആശംസാപ്രസംഗവും അമ്മച്ചി ലാബ് ഡയറക്ടർഭവാനി ആർ റാവു സ്വാഗതപ്രസംഗവും പറഞ്ഞു. കൂടാതെ 12 ൽ പരം രാജ്യങ്ങളിലെശാസ്ത്രജ്ഞരും ഐടി വിദഗ്ധരും ഗവേഷകരും ഈ അന്താരാഷ്ട്ര റോബോട്ടിക്‌സിന്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു.