തിരുവനന്തപുരം: അമൃത ടിവിയിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇന്നലെ ശാരീരിക അസ്വസ്തകളെ തുടർന്ന് സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് എന്നറിഞ്ഞു ആൻജിയോപ്ലാസ്റ്റി നടത്തിയിരുന്നു.

എറണാകുളം കിഴക്കമ്പലം ഞാറല്ലൂർ സ്വദേശിയാണ്. മൃതദേഹം ഇന്ന് രാവിലെ 6 മുതൽ 6.30 വരെ അമ്യതാ ടി വി യുടെ വഴുതക്കാട് ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. പൊതുദർശനത്തിന് ശേഷം മൃതദേഹം സ്വദേശമായ കിഴക്കമ്പലത്തേക്ക് കൊണ്ടുപോയി. തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ സന്തോഷിന് ആദരാജ്ഞലികൾ അർപ്പിച്ചു.