കൊച്ചി: അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഡിസാസ്റ്റർ മെഡിക്കൽ ടീം പ്രളയബാധിത മേഖലയായ  ചെന്നൈയിലേക്ക് പുറപ്പെട്ടു. 25 പേരടങ്ങുന്ന ഡിസാസ്റ്റർ മെഡിക്കൽ  സംഘമാണ് യാത്രയായത്

ജില്ലാ കളക്ടർ രാജമാണിക്യം മെഡിക്കൽ സംഘത്തെ യാത്രയയച്ചു ദുരിതം അനുഭവിക്കുന്നവരുടെ കണ്ണുനീരൊപ്പുവാൻ അമ്മയും മഠവും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്നു കളക്ടർ രാജമാണിക്യം പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്‌ച്ചയായി തമിഴ്‌നാട്ടിൽ പ്രളയം തുടങ്ങിയപ്പോൾ തന്നെ അമൃതാനന്ദമയി മഠത്തിന്റെ ചെന്നൈ ശാഖയുടെ നേത്യത്വത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടന്നുവരികയാണ് കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് അമ്യത മെഡിക്കൽ സംഘം കേരളത്തിൽല്പനിന്നും യാത്ര തിരിച്ചതെന്നും
അധികൃതർ വ്യക്തമാക്കി. ബ്രഹ്മചാരി ഡോ:ജഗ്ഗു, അമൃത കോളജ് ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സഞ്ജീവ് കെ.സിങ്‌  എമർജൻസി വിഭാഗം മേധാവി ഡോ:ഗിരീഷ്‌കുമാർ കെ.പി, ക്യാമ്പ് കോർഡിനേറ്റർ ജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

അത്യാധുനിക സംവിധാനങ്ങളുള്ള ടെലിമെഡിസിൻ, 2 എമർജൻസി ആംബുലൻസ്, 25 പേരടങ്ങുന്ന ഡിസാസ്റ്റർ ടീം, കാർഡിയാക് സംവിധാനം, എമർജൻസി യൂണിറ്റ്, എലിപ്പനി, ഡങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ച വ്യാധികൾ രണ്ടു മിനിറ്റുകൊണ്ട് തിരിച്ചറിഞ്ഞ് ചികിത്സിക്കുന്ന സംവിധാനം, സാറ്റലൈറ്റ് സംവിധാനത്തോടു കൂടിയുള്ള വീഡിയോ കോൺഫറൻസ് നടത്തുന്നതിനുള്ള സെൻട്രൽ എയർകണ്ടീഷനോടു കൂടിയ എഎംടിയു, കളർ അൾട്രാ സോണോഗ്രാഫി, എക്‌സ്‌റേ റേഡിയോഗ്രാഫി, ചെറിയ ഓപ്പറേഷൻ തീയറ്റർ, ഡെലിവെറി റൂം, ഇലക്‌ട്രോ കാർഡിയോഗ്രാഫി, ലൈറ്റ് മൈക്രോസ്‌കോപ്പി, ഡിജിറ്റൽ ഫോട്ടോഗ്രാഫി,  നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങുന്ന സംഘമാണ് ചെന്നൈയിലേക്ക്  യാത്ര തിരിച്ചത്.