- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഗർഭസ്ഥ ശിശു ചികിത്സാ വിഭാഗം അമൃതയിൽ: ഔദ്യോഗിക ഉൽഘാടനം അഞ്ചിന്
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഗർഭസ്ഥ ശിശു ചികിത്സാ വിഭാഗമായ 'അമൃത ഫീറ്റൽ കെയർ സെന്റർ' അമൃതയിൽ കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ജഗത് പ്രകാശ് നാഡ അഞ്ചിനു ശനിയാഴ്‌ച്ച 9.00 മണിക്ക് അമൃതേശ്വരി ഹാളിൽ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കും. ഇതിനോടൊപ്പം 3 ദിവസം നീണ്ടു നിൽക്കുന്ന ഹോസ്പിറ്റൽ മെഡിസിനെക്കുറിച്ച് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉൽ
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഗർഭസ്ഥ ശിശു ചികിത്സാ വിഭാഗമായ 'അമൃത ഫീറ്റൽ കെയർ സെന്റർ' അമൃതയിൽ കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ജഗത് പ്രകാശ് നാഡ അഞ്ചിനു ശനിയാഴ്‌ച്ച 9.00 മണിക്ക് അമൃതേശ്വരി ഹാളിൽ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കും. ഇതിനോടൊപ്പം 3 ദിവസം നീണ്ടു നിൽക്കുന്ന ഹോസ്പിറ്റൽ മെഡിസിനെക്കുറിച്ച് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉൽഘാടനവും നിർവഹിക്കും
മെഡിക്കൽ ഡയറക്ടർ ഡോ:പ്രേം നായർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ സിങ്ങ്, നാഷണൽ ബോർഡ് എക്‌സാമിനേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ:ബിപിൻ ബത്ര, നനോ സയൻസ് വിഭാഗം മേധാവി ഡോ:ശാന്തികുമാർ നായർ, അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ, പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ:മോഹൻ എബ്രഹാം എന്നിവർ ചടങ്ങിൽ സംസാരിക്കും.
ജന്മവൈകല്യമുള്ള ഗർഭസ്ഥശിശുവിനെ ഗർഭപാത്രത്തിൽ നിന്നു പുറത്തെടുത്ത് വൈകല്യങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റി തിരിച്ച് ഗർഭപാത്രത്തിൽ തന്നെ നിക്ഷേപിക്കുന്നു. പിന്നീട് ശിശുവിന്റെ വളർച്ച പൂർത്തിയാവുമ്പോൾ സിസേറിയൻ ചെയ്ത് ശിശുവിനെ പുറത്തെടുക്കാൻ സാധിക്കുന്നു. അങ്ങനെ ശിശുവിന് ഉണ്ടാകുമായിരുന്ന കേടുപാടുകളെ ഒഴിവാക്കുക സാധ്യമാകുന്നു. ഇത് ഇന്ത്യയിലേതെന്നല്ല, ഏഷ്യയിൽ തന്നെ ആദ്യത്തെ സംരംഭമാണ്.
ഫീറ്റൽ മെഡിസിൻ, പെരിനറ്റോളജി, ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക് സർജറി, പീഡിയാട്രിക്‌സ് ജനറ്റിക്‌സ്, പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് ന്യൂറോളജി, സൈറ്റൊജനറ്റിക്‌സ്, ബയോകെമിസ്ട്രി, പാത്തോളജി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ഇതു പ്രവർത്തിച്ചു വരുന്നത്.