- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയിലെ കെട്ടിടങ്ങൾക്ക് ഫയർ എൻഒസിയില്ല? സൺറൈസിന്റേയും ലിസിയുടേയും മെഡിക്കൽ ട്രസ്റ്റിന്റേയും കിംസിന്റേയും കെട്ടിടങ്ങളിലെ ഉയരക്കൂടുതൽ കണ്ടവർ ഇടപ്പള്ളിയിലെത്തിയപ്പോൾ കണ്ണടച്ചു; ഫയർഫോഴ്സ് എറണാകുളം മേഖലാ ഓഫീസർക്കെതിരെ പരാതിയുമായി മറ്റ് മാനേജ്മെന്റുകൾ; വള്ളിക്കാവ് മഠത്തിന്റെ ആശൂപത്രി കള്ളക്കളിയെന്ന് ആക്ഷേപം; അഗ്‌നിശമനാ സേനയുടെ ചുമതല ഒഴിയും മുമ്പ് നടപടിയെടുക്കാൻ എഡിജിപി ടോമിൻ തച്ചങ്കരി
തിരുവനന്തപുരം: ആശുപത്രികൾ എന്ത് ക്രമക്കേട് കാണിച്ചാലും അത് ചോദ്യം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും മടിയാണ് അല്ലെങ്കിൽ ഭയമാണ്. ബഹുനില കെട്ടിടങ്ങൾ കെട്ടിപൊക്കുന്ന വമ്പൻ ആശുപത്രി മുതലാളിമാരെ വെട്ടിലാക്കി ഫയർഫോഴ്സ് മേധാവി ടോമിൻ ജെ തച്ചങ്കരി വീണ്ടും രംഗതെത്തിയിരിക്കുകയാണ്. കെഎസ്ആർടിസി സിഎംഡിയായി മാറാൻ തയ്യാറെടുക്കുകയാണെങ്കിലും താൻ വകുപ്പ് മേധാവിയായിരുന്നപ്പോൾ ക്രമക്കേട് കണ്ടെത്തിയ കൂടുതൽ ആശുപത്രികളിൽ പരിശോധന നടത്തിയ റിപ്പോർട് അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുകയാണ് തച്ചങ്കരി. എറണാകുളം അമൃത ആശുപത്രി പ്രവർത്തിക്കുന്ന അഞ്ചോളം കെട്ടിടങ്ങൾക്ക് അഗ്‌നി സുരക്ഷ സേനയുടെ എൻഒസി പോലും ഇല്ലെന്നാണ് ഉയരുന്ന ആരോപണം. ഇതിനിതെരെ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടിച്ച ഉദ്യോഗസ്ഥരോടാണ് തച്ചങ്കരി റിപ്പോർട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെയും സംസ്ഥാനത്തെയും മറ്റ് പല വൻകിട ആശുപത്രി ഗ്രൂപ്പുകളും അമൃതയ്ക്കെതിരെ നടപടിയെടുക്കാത്തതിൽ പരാതിയുമായി വകുപ്പിനെ സമീപിച്ചിട്ടുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തി റിപ്പ
തിരുവനന്തപുരം: ആശുപത്രികൾ എന്ത് ക്രമക്കേട് കാണിച്ചാലും അത് ചോദ്യം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും മടിയാണ് അല്ലെങ്കിൽ ഭയമാണ്. ബഹുനില കെട്ടിടങ്ങൾ കെട്ടിപൊക്കുന്ന വമ്പൻ ആശുപത്രി മുതലാളിമാരെ വെട്ടിലാക്കി ഫയർഫോഴ്സ് മേധാവി ടോമിൻ ജെ തച്ചങ്കരി വീണ്ടും രംഗതെത്തിയിരിക്കുകയാണ്. കെഎസ്ആർടിസി സിഎംഡിയായി മാറാൻ തയ്യാറെടുക്കുകയാണെങ്കിലും താൻ വകുപ്പ് മേധാവിയായിരുന്നപ്പോൾ ക്രമക്കേട് കണ്ടെത്തിയ കൂടുതൽ ആശുപത്രികളിൽ പരിശോധന നടത്തിയ റിപ്പോർട് അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുകയാണ് തച്ചങ്കരി.
എറണാകുളം അമൃത ആശുപത്രി പ്രവർത്തിക്കുന്ന അഞ്ചോളം കെട്ടിടങ്ങൾക്ക് അഗ്‌നി സുരക്ഷ സേനയുടെ എൻഒസി പോലും ഇല്ലെന്നാണ് ഉയരുന്ന ആരോപണം. ഇതിനിതെരെ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടിച്ച ഉദ്യോഗസ്ഥരോടാണ് തച്ചങ്കരി റിപ്പോർട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെയും സംസ്ഥാനത്തെയും മറ്റ് പല വൻകിട ആശുപത്രി ഗ്രൂപ്പുകളും അമൃതയ്ക്കെതിരെ നടപടിയെടുക്കാത്തതിൽ പരാതിയുമായി വകുപ്പിനെ സമീപിച്ചിട്ടുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ നിശ്ചിത ഉയരത്തിനും മുകളിലാണ് ആശുപത്രി കെട്ടിടങ്ങളെന്നും വ്യക്തമായി. നിലവിലെ നിയമം അനുസരിച്ച് 30 മീറ്റർ മാത്രമാണ് ആശുപത്രികൾക്ക് അനുവദിച്ച പരമാവധി ഉയരും.
ഇതു സംബന്ധിച്ച് കിംസ് ആശുപത്രി അടക്കമുള്ള വമ്പന്മാർക്കെതിരെ അഗ്നശമനാവകുപ്പ് നടപടിക്ക് ശുപാർശ ചെയ്തു. എറണാകുളത്ത് ലിസി, സൺറൈസ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രികൾക്കെതിരേയും ചട്ട ലംഘനം കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടേയും ഉയരം അളക്കാനായിരുന്നു തച്ചങ്കരി ആവശ്യപ്പെട്ടത്. എന്നാൽ എറണാകുളത്തെ ഉദ്യോഗസ്ഥർ അമൃതയിലെ ക്രമക്കേട് തച്ചങ്കരിയിൽ നിന്നും മറച്ചുവച്ചുവെന്നാണ് സൂചന. അമൃതയിലെ ആശുപത്രി കെട്ടിടങ്ങൾക്ക് റെസിഡൻഷ്യൽ പെർമിറ്റാണുള്ളതെന്ന സൂചനയും ഉണ്ട്. ഏതായാലും അമൃതാ ആശുപത്രി ക്യാമ്പസിലെ കെട്ടിടങ്ങൾക്കെല്ലാം ഉയരക്കൂടുതലുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ അഗ്നിശമന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ തച്ചങ്കരി സ്ഥാനം ഒഴിയുന്നതോടെ വിഷയത്തിലെ ചർച്ചകൾ അപ്രസക്തമാകും. അതുകൊണ്ട് തന്നെ അമൃതാ ആശുപത്രിക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയില്ല.
അനുവദിനായമായ അളവിൽ കൂടുതൽ ഉയരത്തിൽ കെട്ടിടങ്ങൾ പണിയുന്നത് ആശുപത്രി മുതലാളിമാരുടെ സ്ഥിരം ഏർപ്പാടാണെന്നാണ് ഇപ്പോൾ നടത്തിയ പരിശോധനയിൽ നിന്നും വ്യക്തമാകുന്നത്. പല സ്വകാര്യ ആശുപത്രി മുതലാളിമാരും എൻഒസി വാങ്ങിയ ശേഷം കൂടുതൽ ഉയരത്തിൽ കെട്ടിങ്ങൾ കെട്ടിപൊക്കിയാണ് തട്ടിപ്പ് നടത്തുന്നതെങ്കിൽ അമൃത ആശുപത്രിയിൽ എൻഒസി പോലും ഇല്ലാതെ ബഹുനില കെട്ടിടങ്ങൾ കെട്ടിപൊക്കുകയാണെന്നാണ് മറ്റ് മാനേജ്‌മെന്റുകളുടെ പരാതി. തങ്ങളെ മാത്രം ഉയരത്തിൽ കുടുക്കുന്നവർ അമൃതയിലെ ചട്ട ലംഘനം കാണുന്നില്ലെന്നും പരാതിയുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തച്ചങ്കരി ഇപ്പോൾ ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പട്ടിരിക്കുന്നത്. പക്ഷേ നാളെ തച്ചങ്കരി ചുമതല ഒഴിയും. ഇതോടെ അമൃതയിലെ നടപടികൾക്ക് അവസാനവുമാകും.
ഓപ്പറേഷൻ അഗ്‌നി സുരക്ഷ എന്ന പേരിൽ ആശുപത്രികൾ മാളുകൾ, തിയറ്ററുകൾ തുടങ്ങിയ ബഹുനില മന്ദിരങ്ങൾ കുറച്ച് നാളായി അഗ്‌നിസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്. ഇതിലാണ് വള്ളിക്കാവ് മഠത്തിന്റെ അധീനതിയിലുള്ള അമൃത ആശുപത്രിയെ രക്ഷിക്കാൻ ഒരു വിഭാഗം ഉദ്യോരസ്ഥർ തന്നെ നേരിട്ട് ശ്രമം നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവായിരിക്കുന്നത്. അമൃത ആശുപത്രി പ്രവർത്തിക്കുന്ന ക്യാമ്പസിൽ നിരവധി കെട്ടിടങ്ങളുണ്ട്. എന്നിട്ട് അതിൽ പല കെട്ടിടങ്ങൾക്കും പെർമിറ്റില്ലെങ്കിലും നടപടിയെടുക്കാതെ കള്ളക്കളിക്ക് മുൻകൈയെടുത്ത എറണാകുളം മേഖല ഉദ്യോഗസ്ഥനോടാണ് ഇപ്പോൾ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ആരും തൊടാൻ മടിക്കുന്ന പല ഗ്രൂപ്പുകൾക്കെതിരെയും ഇപ്പോൾ നടപിടിക്ക് ശുപാർശ വരികയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ അനുവദിനീയമായിരുന്നതിലും കൂടുതൽ അളവിൽ ഉയരം കണ്ടെത്തിയത് സംസ്ഥാനത്തെ തന്നെ വിവിധ പ്രമുഖ ആശുപത്രികൾക്കെതിരെയാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ അനുവദിനായമായ ഉയരം 30 മീറ്റർ ആയിരുന്നിട്ടും അത്ന് മുകളിൽ ഉയരത്തിൽ കെട്ടിടം പണികഴിപ്പിച്ച എറണാകുളം ലിസി ആശുപത്രി ഉൾപ്പടെയുള്ളവർക്കതിരെയാണ് നടപടിക്ക് ശുപാർശയുള്ളത്.
കൊല്ലം ജില്ലയിലെ ബെൻസഗർ ആശുപത്രി, മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് തിരുവനന്തപുരം കിംസ് ആശുപത്രി, പാലക്കാട് ചിറ്റൂരിലെ കരുണ മെഡിക്കൽ കോളേജ്,പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം കാക്കനാട് സൺറൈസ് ആശുപത്രി, എറണാകുളത്തെ തന്നെ ലിസി ആശുപത്രി, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി എന്നിവർക്കെതിരെയാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. കേരളാ മുനിസിപ്പിലിറ്റി ബിൽഡിങ് റൂൾസും കേരളാ പഞ്ചായത്ത് ബിൽഡിങ് റൂളുമാണ് കെട്ടിടങ്ങളുടെ ഉയരവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. നാഷണൽ ബിൽഡിങ് റൂളിന്റെ പാർട്ട് 4 പ്രകാരമായിരിക്കണം അഗ്‌നിശമനാ സുരക്ഷാ അനുമതിയെന്നാണ് ഇവിടെ പറയുന്നത്.
നാഷണൽ ബിൽഡിങ് റൂൾ പ്രകാരം വിവിധ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് വിവിധ ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. ഗാർഹിക-വ്യവാസ കെട്ടിടങ്ങൾക്ക് മാത്രമേ 30 മീറ്ററിന് മുകളിൽ അനുവദിക്കുന്നുള്ളൂ. ആശുപത്രികളും മാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം 30 മീറ്ററിൽ താഴെ ഉയരമുള്ള കെട്ടിടങ്ങളേ പണിയാവൂവെന്നാണ് ചട്ടം. എന്നാൽ സംസ്ഥാന പരിസ്ഥിതി ആഘാത പഠനം നടത്തുന്ന അഥോറിറ്റിയായ എസ് ഇ ഐ എഎയും ഇത് പരിഗണിക്കുന്നില്ല. അതുകൊണ്ട് ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഥോറിറ്റിയോടും ഡിജിപി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ക്രമക്കേട് നടക്കാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.