കൊച്ചി: അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ 17-ാമത് വാർഷികവും, എംപ്ലോയീസ് അസ്സോസിയേഷന്റെ ഒന്നാം വാർഷികവും നടത്തി. വാർഷികത്തിന്റെ ഉദ്ഘാടനം മാതാ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരിയും രാഹുൽ ഈശ്വരും ചേർന്ന് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. സിനിമാതാരം കലാഭവൻ മണി മുഖ്യപ്രഭാഷണം നടത്തി.

മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, എച്ച്ആർഡി ജനറൽ മാനേജർ രംഗനാഥൻ, അമൃത എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ജാനി, സുരഭി സേതുനാഥ്, കലേശ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് അമൃതയിലെ ജീവനക്കാരുടെ വിവിധ കലാപരിപാടികൾ നടത്തി.