- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ അവാർഡ് അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്
കൊച്ചി: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ വർഷത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ അവാർഡ് അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിനു
കൊച്ചി: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ വർഷത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ അവാർഡ് അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിനു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ അവാർഡ്. ജലവായു മലിനീകരണ നിയന്ത്രണത്തിൽ കൈവരിച്ച നേട്ടങ്ങൾ, ഊർജ്ജ സം രക്ഷണത്തിനും ജലസംരക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണത്തിൽ കൈവരിച്ച നേട്ടങ്ങൾ സാമൂഹിക പ്രതിബദ്ധതയിൽ പൊതുജനോപകാരമായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക എന്നീ വിഷയങ്ങളാണ് അവാർഡ് നിർണ്ണയത്തിൽ പ്രത്യേകമായി ശ്രദ്ധിച്ച വിഷയങ്ങൾ.
അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വാട്ടർ ട്രീറ്റ്‌മെന്റ് ആൻഡ് ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗം മേധാവി രാജപ്പൻ, സീനിയർ റിസർച്ച് ഓഫീസർ രാജേഷ് ആർആർ എന്നിവർ അവാർഡ് സ്വീകരിച്ചു