കൊച്ചി: അമ്യത 'സെർവ്' (Serve project ) പദ്ധതിയുടെ ഭാഗമായി സൗജന്യ ആതുര സേവനനങ്ങൾ ചെയ്യുന്നതിനായി അമ്യത സ്‌കൂൾ ഓഫ് മെഡിസിനിലെ പൂർവ്വ മെഡിക്കൽ വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനത്തിൽ  മാതാ അമ്യതാനന്ദമയി ദേവി  ദത്തെടുത്തിട്ടുള്ള ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ  ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് നടത്തും. ആരോഗ്യപരിരക്ഷ, ഉപജീവനമാർഗ്ഗം  തുടങ്ങിയ വിവിധ മേഖലയിൽ ഗ്രാമീണ ഇന്ത്യയെ പരിവർത്തനം ചെയ്യുകയെന്നതാണ് ഈ പ്രൊജക്റ്റിന്റെ ലക്ഷ്യം.

രാജ്യത്തെ ഗ്രാമീണജനങ്ങളിൽ ആരോഗ്യമേലയെക്കുറിച്ചു അവബോധം സൃഷ്ടിക്കുന്നതിനും യുവ ഡോക്ടർമാരിൽ സേവനവും ക്ഷേമവും ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യയിലെ ഗ്രാമീണ മേലയിൽ അവർക്കൊപ്പം ചിലവഴിച്ചുകൊണ്ട് ആരോഗ്യ ബോധവൽക്കരണം നടത്തുവാൻ സാധിക്കണമെന്ന അമൃതാനന്ദമയിയുടെ കാഴ്‌ച്ചപ്പാട് നടപ്പിലാക്കുകയെന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.   ആരോഗ്യ സംരക്ഷണം കൂടാതെ ഹ്യദയം, ശ്വാസകോശം, പ്രമേഹം, ക്യാൻസർ തുടങ്ങിയ രോഗങ്ങളുടെ ഡയനോസ്റ്റിക് സേവനവും  ഡോക്ടർമാരുടെ സംഘം ചെയ്യുന്നതായിരിക്കും.

രാജ്യത്തിന്റെ 101 ഗ്രാമങ്ങളിൽ, കേരളത്തിലെ പശ്ചിമഘട്ടത്തിലുള്ള ഇടുക്കി ജില്ലയിലെ ബൈസൺ വാലിയിലെ കൊമാലിക്കുടിയിലാണ് സേവനത്തിനു തുടക്കം കുറിക്കുന്നത്
രാജവ്യാപകമായി നടത്തുന്ന ഈ ഗ്രാമീണ മെഡിക്കൽ സേവനത്തിന്റെ ഉൽഘാടനം സ്വാമി ജ്ഞാനാമ്യതാനന്ദ പുരി മാതാ അമ്യതാനന്ദമയി മഠം ഭദ്രദീപം കൊളുത്തി ഓഗസ്റ്റ് 15നു വൈകുന്നേരം 4.00 മണിക്ക് നിർവ്വഹിക്കും
റൻസയി (മഹാരാഷ്ട്ര), ഡണ്ട(ഉത്തരകാശി), സാരിനൂറുദ്ദീൻ( ഉത്തർപ്രദേശ്), ബോർവായി (ഗുജറാത്ത്), മാൽക്കപ്പോൺ(ഗോവ), ബൈസി(കർണാടക) വാലറക്കുന്ന് (വയനാട്), ഹരിരാമപുരം(രാജസ്ഥാൻ)  ഗുപ്തപാഡ(ഒഡീഷ) എന്നിവയാണ് മറ്റു പങ്കെടുക്കുന്ന ഗ്രാമങ്ങൾ.