- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ 'അമ്മ'യും ദേശാഭിമാനി വരിക്കാരിയായി; അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളിൽ നിന്ന് വരിസംഖ്യ ഏറ്റുവാങ്ങി {{സിപിഎം}} ജില്ലാ കമ്മിറ്റി അംഗം; ആൾദൈവത്തിനെതിരായ വിമർശനം പാർട്ടി ഇനി ഒഴിവാക്കുമോ എന്ന് കാത്തിരുന്നു കാണാം
കൊല്ലം: ആൾദൈവമായ അമൃതാനന്ദമയിക്കെതിരെ വിവിധ വിഷയങ്ങളിൽ സിപിഐ(എം) പ്രവർത്തകരും അനുഭാവികളും വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഈ വിമർശനങ്ങളൊക്കെ ഇനി അവർ ഒഴിവാക്കുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. അമൃതാനന്ദമയി മഠത്തിലെ അന്തേവാസികൾ ദേശാഭിമാനി വരിക്കാരായതോടെയാണ് ഈയൊരു ചോദ്യം ഉയർന്നു വരുന്നത്. അമൃതാനന്ദമായി മഠത്തിലെ അന്തേവാസികൾ ദേശാഭിമാനി ദിനപത്രത്തിന്റെ വരിക്കാരായ വിവരം പാർട്ടി മുഖപത്രത്തിലൂടെ തന്നെയാണ് പുറത്തുവന്നത്. സിപിഐഎം ജില്ലാകമ്മിറ്റി അംഗം വി. ശശീന്ദ്രനാണ് അമൃതാനന്ദമയിയിൽ നിന്നും ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങിയത്. പത്തു പത്രത്തിന്റെ വാർഷിക വരിയാണ് അമൃതാനന്ദമയി മഠത്തിൽ നിന്നു കൈമാറിയത്. അമൃതാനന്ദമയി മഠത്തിൽ നടന്ന ദുരൂഹ മരണങ്ങളെക്കുറിച്ചും മഠത്തിന്റെ വിദേശബന്ധങ്ങളെക്കുറിച്ചും നിരവധി ആരോപണങ്ങൾ സിപിഐ(എം) പ്രവർത്തകരുൾപ്പെടെ ഉന്നയിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർകാരനായ നാരായണൻകുട്ടിയും അമൃത്സർ സ്വദേശി സത്നംസിംഗും മരണമടഞ്ഞതിനെക്കുറിച്ചുള്ള അന്വേഷണങ്ങളെക്കുറിച്ചൊക്കെ നിരവധി വിമർശനങ്ങൾ ഇടതുപക്ഷപ്രവർത്തകർ ഉ
കൊല്ലം: ആൾദൈവമായ അമൃതാനന്ദമയിക്കെതിരെ വിവിധ വിഷയങ്ങളിൽ സിപിഐ(എം) പ്രവർത്തകരും അനുഭാവികളും വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഈ വിമർശനങ്ങളൊക്കെ ഇനി അവർ ഒഴിവാക്കുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
അമൃതാനന്ദമയി മഠത്തിലെ അന്തേവാസികൾ ദേശാഭിമാനി വരിക്കാരായതോടെയാണ് ഈയൊരു ചോദ്യം ഉയർന്നു വരുന്നത്. അമൃതാനന്ദമായി മഠത്തിലെ അന്തേവാസികൾ ദേശാഭിമാനി ദിനപത്രത്തിന്റെ വരിക്കാരായ വിവരം പാർട്ടി മുഖപത്രത്തിലൂടെ തന്നെയാണ് പുറത്തുവന്നത്.
സിപിഐഎം ജില്ലാകമ്മിറ്റി അംഗം വി. ശശീന്ദ്രനാണ് അമൃതാനന്ദമയിയിൽ നിന്നും ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങിയത്. പത്തു പത്രത്തിന്റെ വാർഷിക വരിയാണ് അമൃതാനന്ദമയി മഠത്തിൽ നിന്നു കൈമാറിയത്.
അമൃതാനന്ദമയി മഠത്തിൽ നടന്ന ദുരൂഹ മരണങ്ങളെക്കുറിച്ചും മഠത്തിന്റെ വിദേശബന്ധങ്ങളെക്കുറിച്ചും നിരവധി ആരോപണങ്ങൾ സിപിഐ(എം) പ്രവർത്തകരുൾപ്പെടെ ഉന്നയിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർകാരനായ നാരായണൻകുട്ടിയും അമൃത്സർ സ്വദേശി സത്നംസിംഗും മരണമടഞ്ഞതിനെക്കുറിച്ചുള്ള അന്വേഷണങ്ങളെക്കുറിച്ചൊക്കെ നിരവധി വിമർശനങ്ങൾ ഇടതുപക്ഷപ്രവർത്തകർ ഉന്നയിച്ചിരുന്നു. ആൾദൈവത്തിന്റെ തട്ടിപ്പുകൾക്കെതിരേ ഡിവൈഎഫ്ഐയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധത്തിന്റെ അലയൊലികൾ അടങ്ങും മുമ്പാണ് സിപിഐ(എം) മുഖപത്രത്തിന്റെ വരിസംഖ്യ മഠം അടച്ച കാര്യം പത്രത്തിൽ വന്നത്.
അമൃതാനന്ദമയിയെ ആൾദൈവമെന്ന് വിശേഷിപ്പിച്ച് അവർക്കു നേരേ ഇനിയും വിമർശനങ്ങൾ നടത്തുന്ന പാർട്ടിക്കാരാരെങ്കിലുമുണ്ടെങ്കിൽ അത്തരം കലാപരിപാടികൾ അടിയന്തിരമായി അവസാനിപ്പിക്കമെന്ന സന്ദേശമാണോ, അമൃതാനന്ദമയി മഠത്തിൽ ദേശാഭിമാനി എന്ന വാർത്തയിലൂടെ പാർട്ടി, പ്രവർത്തകർക്ക് നൽകാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.