ല്ലൊരു പാട്ടുകാരി എന്നതിന് പുറമേ, അഭിനയത്തിലും സംഗീത സംവിധാനത്തിലും കഴിവ് തെളിയിച്ച ആളാണ് അമൃത സുരേഷ്.  ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത അമൃത ഇപ്പോൾ സഹോദരിക്കൊപ്പം ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാന്റിന്റെ തിരക്കുകളിലാണ്. ഇനി ജീവിതത്തിൽ കരയാൻ ഇല്ലെന്നും ഒരുപാട് കരഞ്ഞുകഴിഞ്ഞുവെന്നും അടുത്തിടെ ഒരു മാഗസിന് നല്കിയ അഭിമുഖത്തിൽ അമൃത വ്യക്തമാക്കി.

 ജീവിതത്തിലുണ്ടായ പ്രതിസന്ധികളിൽനിന്നും കര കയറാൻ സഹായിച്ചത് മകളാണെന്നും അമൃത പറയുന്നു. മകൾ ഒറ്റയ്ക്കായി പോകുമെന്ന തോന്നലാണ് എന്നെ കരുത്തുറ്റയാക്കിയ തെന്നും അഭിമുഖത്തിൽ ഗായിക പറഞ്ഞു.ജീവിതത്തിൽ തെറ്റുകൾ ആർക്കും പറ്റും. പക്ഷേ അത് വീണ്ടും വീണ്ടും ആവർത്തിക്കണോ യെന്നു സ്വയം തീരുമാനിക്കുക. ജീവിതത്തിൽ ഒരു തവണ തെറ്റുപറ്റി പോയെങ്കിൽ അത് തിരുത്താൻ ശ്രമിക്കുക. വീണ്ടും തെറ്റായ വഴിയിലേക്ക് പോകാതിരിക്കുകയെന്നും കരഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്നും ജീവിത്തിൽ മുന്നോട്ടു പോവുകതന്നെ വേണമെന്നും അമൃത പറഞ്ഞു.

2010ലാണ് അമൃതയും നടൻ ബാലയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ ഇരുവരും പിന്നീട വേർപിരിഞ്ഞു. ഇരുവർക്കും നാല് വയസ്സുള്ള അവന്തിക എന്ന മകളുണ്ട്.ഐഡിയസ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത കരിയർ ആരംഭിച്ചത്. പത്തോളം സിനിമകൾക്ക് വേണ്ടി പിന്നണിയിൽ പാടി. അമൃത തന്നെ സംഗീത സംവിധാനം നിർവ്വഹിച്ച് പാടി അഭിനയിച്ച 'അണയാതെ' എന്ന ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.