ആഗ്ര: മുത്തലാഖ് നിരോധിച്ചു കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിട്ട് നാല് മാസം മാത്രമേ ആയിട്ടുള്ളൂ. സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ഇപ്പോൾ മുത്തലാഖ് നടക്കാറുണ്ടോ? ഉണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഖാലിദ് ബിൻ യൂസഫ് ഖാനെതിരെയാണ് ഭാര്യ ആരോപണങ്ങളുമായി രംഗത്തെത്തിയത്. താൻ മുത്തലാഖിന്റെ ഇരയാണെന്നും തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ വീടിന് മുന്നിൽ ജീവനൊടുക്കുമെന്നും ഭീഷണി മുഴക്കി ഭാര്യ യാസ്മിൻ ഖാലിദാണ് രംഗത്തെത്തിയത്.

യൂണിവേഴ്‌സിറ്റിയിലെ സംസ്‌ക്കൃത വിഭാഗത്തിന്റെ ചെയർമാൻ കൂടിയാണ് ഖാലിദ്. 27 വർഷമായി അദ്ധ്യാപന വൃത്തി ചെയ്യുന്ന ഖാദിത് തന്നെ വാട്‌സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയെന്നാണ് ഭാര്യ ആരോപിക്കുന്നത്. ഭർത്താവ് മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതോടെ തനിക്ക് മറ്റ് മാർഗ്ഗങ്ങളില്ലെന്നും മൂന്ന് കുട്ടികളെയും കൊണ്ട് യൂണിവേഴ്‌സറ്റിക്ക് മുമ്പിൽ ആത്മഹത്യ ചെയ്യുമെന്നും ജാസമിൻ പറഞ്ഞു.

തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും തനിക്ക് നീതി കിട്ടണമെന്നും യുവതി പറഞ്ഞു. അതേസമയം ഖാൻ ആരോപണങ്ങളെല്ലാം നിഷേധിച്ചു. താൻ വാട്‌സ് ആപ്പ് വഴിയും എസ്എഎസ് വഴിയും മുത്തലാഖ് ചൊല്ലിയിട്ടില്ലെന്നും മറ്റ് മൂന്ന് ആളുകളുടെ മുന്നിൽ വെച്ച് കൃത്യമായ ഇടവേളകളിൽ ശരിഅ നിയമപ്രകാരം മൊഴി ചൊല്ലുകയാണ് ഉണ്ടായതെന്നുമാണ് യുവതി പരാതിപ്പെട്ടത്.