- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി വാങ്ങിയ വെഹിക്കിൾ ഇൻസ്പെക്ടറെ ഓടിച്ചിട്ടു പിടിച്ചു; പരിശോധനയിൽ കണ്ടെത്തിയത് അടിവസ്ത്രത്തിൽ സെലോ ടേപ്പിൽ പൊതിഞ്ഞ നിലയിൽ പണം
പാലക്കാട്: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറിൽ (എഎംവിഐ) നിന്നും വിജിലൻസ് സംഘം കൈക്കൂലിയായി വാങ്ങിയ പണം പിടികൂടി. പാലക്കാട് വേലന്താവളം മോട്ടോർ വാഹന ചെക്ക്‌പോസ്റ്റിൽ നടന്ന വിജിലൻസ് റെയ്ഡിനിടെയാണ് എഎംവിഐ വി.കെ. ഷംസീറിൽ നിന്നും 51,150 രൂപ പിടികൂടിയത്.
വിജിലൻസ് ഡിവൈഎസ്‌പി എസ്. ഷംസുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇവരെ കണ്ടതോടെ ഓടിരക്ഷപെടാൻ ശ്രമിച്ച ഷംസീറിനെ പിന്നീട് പിടികൂടി. പിന്നീട് നടത്തിയ പരിശോധനയിൽ അടിവസ്ത്രത്തിൽ നിന്നുമാണ് പണം കണ്ടെത്തിയത്. സെലോ ടേപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം. ഇതരസംസ്ഥാന വാഹനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങിയ പണമാണെന്നാണ് വിജിലൻസ് നൽകുന്ന വിശദീകരണം.
Next Story