- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ പരിവർത്തനം വർധിപ്പിക്കുന്നതിന് ആംവേ ഇന്ത്യ 150 കോടി രൂപ വകയിരുത്തുന്നു
കൊച്ചി: രാജ്യത്തെ മുൻനിര എഫ്എംസിജി കമ്പനികളിലൊന്നായ ആംവേ ഇന്ത്യ ഡിജിറ്റൽ പരിവർത്തന യാത്ര ആരംഭിച്ചു. ഇതിനായി കമ്പനി 150 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. വാണിജ്യത്തിന്റെ ഭാവി പുനർനിർമ്മിക്കാൻ കഴിയുന്ന അടുത്ത തലമുറ പ്രവണതയായ സോഷ്യൽ കൊമേഴ്സിലൂടെ സംരംഭകത്വം വർധിപ്പിക്കുക എന്നത് ആംവേയുടെ വളർച്ചാ സ്ട്രാറ്റജിയുടെ ഭാഗമാണ്.
ആംവേ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നത് ഡിജിറ്റൽ മേഖലയിലാണ്. ഡിജിറ്റൽ പരിവർത്തന യാത്രയുടെ ഭാഗമായി, ഉൽപ്പാദന ഓട്ടോമേഷൻ, ഹോം ഡെലിവറി എന്നിവ വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനുമായി കമ്പനി ഇന്ത്യയിൽ 150 കോടി രൂപ നിക്ഷേപം നടത്തും. ഇതുവഴി ആംവേ ഇന്ത്യ അതിന്റെ വ്യാപ്തി മെച്ചപ്പെടുത്തുകയും വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും സമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുകയും ചെയ്യും.
ആംവേയുടെ 10 വർഷത്തെ വളർച്ചാ കാഴ്ചപ്പാടിന്റെ ഭാഗമായി ഈ വർഷം ആദ്യം, ലക്ഷ്യം വെച്ച റിസൾട്ട് ലഭിക്കാൻ ഞങ്ങൾ ഓഫ്ളൈൻ-ടു-ഓൺലൈൻ (ഛ2ഛ) സംയോജിപ്പിക്കാൻ തുടങ്ങിയിരുന്നു. നിലവിലെ മഹാമാരി സാഹചര്യം ഹൈ-ടച്ചിൽ നിന്ന് ഹൈടെക്കിലേക്ക് ഞങ്ങളുടെ ബിസിനസ്സ് സുഗമമായി മാറ്റുന്നതിന് സഹായകമായി. എല്ലാ തലത്തിലും ഡിജിറ്റൽ പരിവർത്തനത്തിന് തുടക്കം കുറിക്കുന്ന ഓൺലൈൻ ഷോപ്പിങ്, സോഷ്യൽ കാമ്പയ്നുകൾ പോലുള്ളവ പുതിയ സ്വഭാവത്തിനും ഉപഭോഗ ശീലങ്ങൾക്കും കാരണമായി. ജനസംഖ്യയുടെ 18 ശതമാനം ആദ്യമായി സോഷ്യൽ മീഡിയ അല്ലെങ്കിൽ ഓൺലൈൻ കമ്മ്യൂണിറ്റി ഇടപെടൽ എന്നിവ പരീക്ഷിച്ചതായി ഗവേഷണങ്ങൾ കാണിക്കുന്നു-ആംവേ ഇന്ത്യ സിഇഒ അൻഷു ബുധരാജ പറഞ്ഞു.
ഞങ്ങളുടെ നേരിട്ടുള്ള വിൽപ്പനക്കാരെ അവരുടെ ഉപഭോക്താക്കളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കാൻ സഹായിക്കുന്നതിന് നൂതനമായ സോഷ്യൽ, ഡിജിറ്റൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നു. ഓൺലൈൻ ഷോപ്പിങ് അനുഭവം ലളിതവും തടസ്സമില്ലാത്തതുമാക്കി മാറ്റുന്നതിനായി ഞങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് നവീകരിച്ചു. മറ്റ് പ്ലാറ്റ്ഫോമുകളുമായുള്ള പങ്കാളിത്തത്തിനൊപ്പം ഞങ്ങളുടെ നേരിട്ടുള്ള വിൽപ്പനക്കാരുടെയും അവരുടെ ഉപഭോക്താക്കളുടെയും അനുഭവം മെച്ചപ്പെടുത്താൻ ഞങ്ങൾ ലക്ഷ്യമിടുന്നു. കാര്യക്ഷമമായ ബിസിനസ്സ് പ്രവർത്തനം ഉറപ്പാക്കുന്നതിന് ഞങ്ങളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നത് ഞങ്ങൾ തുടരും- അദ്ദേഹം പറഞ്ഞു.
ഓൺലൈൻ പരിശീലന മൊഡ്യൂളുകൾ വഴി തുടർച്ചയായ ഇടപെടലിലൂടെ നേരിട്ടുള്ള വിൽപ്പനക്കാരെ നിരന്തരം ഉയർത്തുന്നതിനായി ആംവേ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി 6000 ലധികം ഓൺലൈൻ പരിശീലന പരിപാടികൾ നടത്തി. ഒൻപത് ലക്ഷത്തിലധികം നേരിട്ടുള്ള വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചു. ഡിജിറ്റൽ പരിവർത്തനത്തിലൂടെ ഇന്ത്യയിൽ ശക്തമായ വളർച്ചയിലേക്കുള്ള പാത സൃഷ്ടിക്കുകയാണ് ആംവേ ഇന്ത്യ.