- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേക്കിങ് വീഡിയോയ്ക്ക് പിന്നാലെ ആമി ജാക്സൺ ഫസ്റ്റ് ലുക്ക് എത്തി; നടിയുടെ റോബോ ഗേളിന്റെ ഗെറ്റപ്പിലുള്ള ചിത്രം പുറത്ത് വിട്ടത് സംവിധായകൻ ശങ്കർ
രജനിയുടെ സൂപ്പർ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗം 2.0 റിലീസിന് തയ്യാറെടുക്കുകയാണ്. ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയിൽ അത്ഭുതങ്ങളുടെ വേലിയേറ്റമുണ്ടാകുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായിക ആമി ജാക്‌സന്റെ ഫസറ്റ് ലുക്ക് എത്തിയിരിക്കുകയാണ്. റോബോ ഗേളിന്റെ ഗെറ്റപ്പിൽ ആണ് ആമി ജാക്‌സണിന്റെ പുറത്തിറക്കിയത്. ശങ്കർ തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നേരത്തെ ചിത്രത്തിന്റെ മെയ്‌ക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറാണ് വില്ലൻ. രജനീകാന്ത്-അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 2.0. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽതന്നെ വലിയ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. 15 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജാപ്പനീസ്, ചൈനീസ്, കൊറിയൻ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന. ഇന്ത്യയിൽ വലിയ റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്. ഇന്ത്യയിൽ മാത്രം 7000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
രജനിയുടെ സൂപ്പർ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗം 2.0 റിലീസിന് തയ്യാറെടുക്കുകയാണ്. ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയിൽ അത്ഭുതങ്ങളുടെ വേലിയേറ്റമുണ്ടാകുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായിക ആമി ജാക്‌സന്റെ ഫസറ്റ് ലുക്ക് എത്തിയിരിക്കുകയാണ്. റോബോ ഗേളിന്റെ ഗെറ്റപ്പിൽ ആണ് ആമി ജാക്‌സണിന്റെ പുറത്തിറക്കിയത്.
ശങ്കർ തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നേരത്തെ ചിത്രത്തിന്റെ മെയ്‌ക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറാണ് വില്ലൻ.
രജനീകാന്ത്-അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 2.0. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽതന്നെ വലിയ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. 15 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജാപ്പനീസ്, ചൈനീസ്, കൊറിയൻ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന. ഇന്ത്യയിൽ വലിയ റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്. ഇന്ത്യയിൽ മാത്രം 7000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.