- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടുന്ന കാറിനടിയിൽ കുരുങ്ങി അജ്ഞാത വയോധികൻ; പൊലീസ് ജിപ്പിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല; വാഹനം ഇടിച്ചതായി തങ്ങൾക്കറിയില്ലെന്ന് കാറിലുള്ളവർ
മുട്ടം: കാർ ഓടുന്നതിനിടയിൽ കാറിനടിയൽ കുരുങ്ങിയ നിലയിൽ അജ്ഞാത വയോധികൻ. ഇന്നലെ വൈകിട്ട് ആറരയോടെ മുട്ടം കോടതി കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്. തൊടുപുഴയിൽ നിന്നും കട്ടപ്പനയ്ക്കു മടങ്ങുകയായിരുന്ന കാറിനടിയിൽ വയോധികൻ കുടുങ്ങി കിടക്കുന്നതുകണ്ട് പിന്നാലെ വന്ന ബൈക്ക് യാത്രക്കാരനാണ് വിവരം കാറിലുള്ളവരോട് പറയഞ്ഞത്. തുടർന്നു നാട്ടുകാർ സ്ഥലത്ത് ഓടി കൂടി. കാർ ഉയർത്തിശേഷം വയോധികനെ പുറത്തെടുത്തു. ശേഷം പൊലീസ് ജീപ്പിൽ കയറ്റി ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇയാൾക്ക് 70 വയസിനു മുകളിൽ പ്രായം തോന്നിക്കുമെന്ന് പൊലീസ് പറയുന്നു. രാവിലെ മുതൽ ഇയാളെ മുട്ടം പ്രദേശത്തു കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. കാറിന്റെ വൈപ്പർ കേടായിരുന്നു എന്ന ഡ്രൈവർ പൊലീസിനു മൊഴി നലകി. എന്നാൽ വാഹനം ഇടിച്ചതായി തങ്ങൾക്കറിയില്ലെന്നാണ് കാറിലുള്ളവർ പറയുന്നത്. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാഞ്ഞാർ സിഐ. മാത്യു ജോർജും സംഘവും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാ
മുട്ടം: കാർ ഓടുന്നതിനിടയിൽ കാറിനടിയൽ കുരുങ്ങിയ നിലയിൽ അജ്ഞാത വയോധികൻ. ഇന്നലെ വൈകിട്ട് ആറരയോടെ മുട്ടം കോടതി കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്. തൊടുപുഴയിൽ നിന്നും കട്ടപ്പനയ്ക്കു മടങ്ങുകയായിരുന്ന കാറിനടിയിൽ വയോധികൻ കുടുങ്ങി കിടക്കുന്നതുകണ്ട് പിന്നാലെ വന്ന ബൈക്ക് യാത്രക്കാരനാണ് വിവരം കാറിലുള്ളവരോട് പറയഞ്ഞത്. തുടർന്നു നാട്ടുകാർ സ്ഥലത്ത് ഓടി കൂടി. കാർ ഉയർത്തിശേഷം വയോധികനെ പുറത്തെടുത്തു. ശേഷം പൊലീസ് ജീപ്പിൽ കയറ്റി ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഇയാൾക്ക് 70 വയസിനു മുകളിൽ പ്രായം തോന്നിക്കുമെന്ന് പൊലീസ് പറയുന്നു. രാവിലെ മുതൽ ഇയാളെ മുട്ടം പ്രദേശത്തു കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. കാറിന്റെ വൈപ്പർ കേടായിരുന്നു എന്ന ഡ്രൈവർ പൊലീസിനു മൊഴി നലകി. എന്നാൽ വാഹനം ഇടിച്ചതായി തങ്ങൾക്കറിയില്ലെന്നാണ് കാറിലുള്ളവർ പറയുന്നത്.
മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാഞ്ഞാർ സിഐ. മാത്യു ജോർജും സംഘവും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി.