യോടെക്‌നോളജി അല്ലെങ്കിൽ ജൈവസാങ്കേതിക വിദ്യ, പേര് സൂചിപ്പിക്കും പോലെ സാങ്കേതികപരമായി ഉന്നതിയിൽ നിൽക്കുന്ന ശാസ്ത്ര ശാഖയാണ് . പാൽ പുളിപ്പിക്കുന്നത് മുതൽ ഡിസൈനർ പൈതങ്ങളെ വരെ ഉണ്ടാക്കുന്ന ശാസ്ത്ര ശാഖ.. ബയോഗ്യാസ് മുതൽ ഡീസൽ വരെ ഉണ്ടാക്കാനുള്ള ഗവേഷണങ്ങൾ നടക്കുന്ന ശാഖ. അങ്ങനെയൊക്കെ പറയുമ്പോൾ കേൾക്കുമ്പോൾ ഒരു ഗുമ്മൊക്കെ തോന്നാവുന്ന കോഴ്‌സുകൾ തുടങ്ങാവുന്ന ശാസ്ത്ര ശാഖ. 1991 കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകശാലയിൽ തുടങ്ങിയ ബയോടെക്‌നോളജി കോഴ്‌സ് വലിയ ചലനം സൃഷ്ടിക്കുമെന്നാണു പൊതുവേ കരുതിയിരുന്നത്. അതിന്റെ ഫലമായി കേരളത്തിലെ എട്ടോളം സർവ്വകലാശാലകൾ കോഴ്‌സ് തുടങ്ങി. സ്വാശ്രയ വിപ്ലവം നടമാടിപ്പോൾ കോളേജുകൾ കിട്ടിയവർ എല്ലാം ഈ കോഴ്‌സും എടുത്തു. വളരെ ഉയർന്ന ഫീസ് മേടിച്ചും അഡ്‌മിഷൻ സമയങ്ങളിൽ മാത്രം എന്തോ ബയോടെക് ബൂം ഉണ്ട് എന്നു പറഞ്ഞു സ്‌പോൺസേർഡ് വാർത്തകൾ പത്രങ്ങളിൽ കൊടുത്തും പിള്ളേരെ പിടിച്ചു. അവസാനം ഇന്നു 25 വർഷം കോഴ്‌സ് പിന്നിടുമ്പോൾ ഇതു പഠിച്ചവരൊക്കെ എവിടെ നിൽക്കുന്നു എന്നു അന്വേഷിക്കേണ്ടത് ആവശ്യമാണെന്നു തോന്നുന്നു.. ലക്ഷക്കണക്കിനു കുട്ടികൾ വർഷ വര്ഷം പഠിച്ചിറങ്ങിയിട്ടും ജോലി ഇല്ലാതെ നിൽക്കുന്ന എഞ്ചിനിയറുമാരുടെ പോലെ ഉള്ള പ്രശ്‌നമല്ല ഇവിടെ. വലിയ തുക ഫീസ് കൊടുത്തു പഠിച്ചിറങ്ങിയാൽ കിട്ടുന്ന ജോലി എന്താണെന്നു പോലുമറിയാതെ പകച്ചു നിൽക്കുന്ന ചില ജന്മങ്ങളുടെ കഥ പറയാതെ വയ്യ.

നമുക്ക് അയാളെ ഡോ.മോഹൻ എന്ന് വിളിക്കാം. ബയോടെക്‌നോളജിയിൽ പിഎച്ച് ഡി കിട്ടിട്ട് ഇന്നേക്ക് ഒന്നര വര്ഷം് തികയുന്നു .അതും കേരളത്തിലെ ഒരു അറിയപ്പെടുന്ന ഗവേഷണ സ്ഥാപനത്തിൽ നിന്ന് .ഇപ്പൊ വയസ്സ് 35 കഴിഞ്ഞു .അവിവാഹിതൻ. ജോലി ഒരു കെമിക്കൽ സപ്ലെ കമ്പനിയിൽ മാര്ക്ക റ്റിങ് വിംഗിൽ കഴിഞ്ഞ ഒരു വര്ഷമായി ജോലി ചെയ്യുന്നു..താൻ പഠിച്ച വിഷയത്തിലുള്ള കെമിക്കലുകള് എങ്കിലും ദിവസവും കാണാന് കഴിയുന്നുണ്ടല്ലോ എന്ന് അദ്ദേഹം സ്വയം സമാധാനപെടുത്തുന്നു. കിട്ടുന്ന ശമ്പളം 12,000/ രൂപ. ഇതൊക്കെയാണ് കിട്ടുന്നതെങ്കില് അദ്ദേഹം ഗവേഷണം ചെയ്യില്ലായിരുന്നു എന്ന് ഇപ്പോള് സഹതപിച്ചു കൊണ്ടു ബിരുദം യോഗ്യതയായ ജോലി ചെയ്തു ജിവിതം തള്ളി നീക്കുന്നു. ഒരു ജോലിയുടെയും മാന്യതയുടെ വശം ചോദ്യം ചെയ്യാതെ ചോദിക്കട്ടെ .മോഹന് എന്തുകൊണ്ട് ഒരു മികച്ച ജോലി കിട്ടുന്നില്ല. ഉത്തരം മോഹന് ഗവേഷണം ചെയ്ത വിഷയത്തില് തന്നെയുണ്ട്.

ബയോടെക്‌നോളജി ബിരുദാനന്തര ബിരുദധാരിക്ക് എന്ത് ജോലി ഇന്ന് കിട്ടുമെന്ന് പരിശോധിക്കാം. രണ്ടു തരം മേഖലകളിലാണ് ജൈവ സാങ്കേതിക വിദഗ്ധനു തൊഴില് ലഭിക്കുക. ഒന്ന് സ്വകാര്യ സ്ഥാപനങ്ങളില്. കേരളത്തിന്റെ കാര്യം എടുത്താല് സ്വകാര്യ കമ്പനികള് വളരെ വിരളമാണ്. ബാംഗളൂര്, ഹൈദരാബാദ് പോലുള്ള നഗരങ്ങളില് ബയോടെക്ക് കമ്പനികള് ഉണ്ടെങ്കിലും അവയില് ഒരു ബിരുദാനന്തര ബിരുദധാരിക്ക് ജോലി ലഭിക്കുക പ്രയാസമാണ്. കോപ്പി എഡിറ്റിങ് പോലുള്ള ജോലികള് കൊടുക്കുന്ന കമ്പനികള് ഉണ്ട്. പി എച്ച് ഡിയും ഒരു പത്ത് വര്ഷമെങ്കിലും പ്രവര്ത്തി പരിചയവും ഉണ്ടെങ്കിലെ മിക്ക കമ്പനികളിലും നല്ല പോസ്റ്റുകള് കിട്ടു. അതും ബയോടെക്ക് എന്ന് പേരുള്ള ഈ കമ്പനികളില് മിക്കവാറും എടുക്കുന്നത് കെമിസ്ട്രി, മൈക്രോബയോളജി പോലെയുള്ള യോഗ്യത ഉള്ളവരെ ആണ്. ഇതൊക്കെ ബയോടെക്‌നോളജികാരും പഠിച്ചിട്ട് ഉണ്ടെങ്കിലും അവര്ക്ക് ഈ ജോലികള് കൊടുക്കാറില്ല. രണ്ടാമതായി സര്ക്കാര് മേഖലയിലാണ് ജോലി സാധ്യത. അസിസ്റ്റണ്  പ്രൊഫസര് ആയി തുടങ്ങാവുന്ന അദ്ധ്യാപകവൃത്തി .. സര്വ്വകലാശാലകളിലുടെ ഏറിയാല് 40 പോസ്റ്റുകള്. ചുരുക്കം ചില കോളേജുകളില് മാത്രമാണ് ബയോടെക്ക്‌നോളജീ ഐഡഡ് കോഴ്‌സുകള് ഇന്നു കേരളത്തില് നടക്കുന്നത്. അവിടെയും ഏറിയാല് ഒരു 40 പോസ്റ്റുകള് കാണും.പിന്നെ 15 ഓളം വരുന്ന ഗവേഷണ സ്ഥാപനങളിലാണു മറ്റൊരു ജോലി സാധ്യത. ടെക്‌നിക്കലും ഗവെഷണവുമായി അവിടെയും ഏറിയാല് ഒരു 250 സാധ്യതകള് തുറന്നു കിടക്കുന്നു. 400 നു അടുത്തു തസ്തികകള് നിലവില് ഉള്ളപ്പോള് ഒരു വര്ഷം 50 ഇല് അധികം കോളേജുകളില് നിന്നായി 500 ഓളം ബിരുദാനന്തര ബിരുദധാരികള് പഠിച്ചിറങുന്നു. ഇതു കേരളത്തിലെ കാര്യം മാത്രമാണെന്നു ഓര്ക്കണം..അന്യ സംസ്ഥാനങളില് നിന്നു ഈ കണക്കിന്റെ ഇരട്ടിയില് അധികം കുട്ടികള് പഠിച്ചിറങുന്നു. ഇവര്‌ക്കൊക്കെ എവിടെയാണു ജോലി കിട്ടുക ?.  ബയോടെക്‌നോളജി മേഖലയില് ഉള്ള സ്വാശ്രയ കോളെജുകളെ കുറിച്ചു പറഞില്ലെങ്കില് ഈ തൊഴില് ഇല്ലായ്മ കഥ പൂറ്ണ്ണമാവില്ല. മിക്ക സ്വാശ്രയ കൊളേജുകളിലും പി എച്ച് ഡി കഴിഞ്ഞു വരുന്ന ഒരാള്ക്ക് കിട്ടുന്ന മാസശമ്പളം 7000-9000 വരയാണു.15,000-25,000 വരെ കൊടുക്കുന്ന സ്ഥാപനങ്ങളുമുണ്ട്. മിക്ക വരും പലിശയില്ലാ ഡിപ്പോസിറ്റ് ഒക്കെ മേടിച്ച് കീശയില് വച്ചാണു ഇത്ര ശമ്പളം കൊടുക്കുന്നത്. ഇങ്ങനെ പോകുന്നു സാധ്യതകള്.

കേന്ദ്ര സര്ക്കാര് ധാരാളം പദ്ധതികള് ബയോടെക്‌നോളജിക്കായി ആവിഷ്‌കരിച്ചിട്ടുണ്ട് എന്നു പറയപ്പെടുന്നു. ഈ പദ്ധതികളില് അധികവും 2ഓ 3ഓ വര്ഷത്തേക്കുള്ള സാമ്പത്തിക സഹായത്തില് ഒതുങ്ങുന്നു എന്നല്ലാതെ ഉദ്ദ്യോഗാര്ദ്ധിക്ക് വലിയ പ്രയോജനമൊന്നും ഉണ്ടാക്കാന് ഉതകുന്നവയല്ല.

ഇതൊക്കെ കൊണ്ട് തന്നെ 25 വര്ഷം കൊണ്ട് ഈ കോഴ്‌സിനെ തകര്ത്തു എന്നു പറയാം. ഇന്നു എറണാകുളത്തെ ഒരു പ്രമുഖ കൊളെജില് ഈ കോഴ്‌സിനു ചേര്ന്നിരിക്കുന്നത് ഒരു കുട്ടി. കഴിഞ്ഞ കൊല്ലം 4 കുട്ടികള്. ഇങ്ങനെ ഈ കോഴ്‌സ് അന്യം നിന്നു പൊകാതിരിക്കണമെങ്കില് നാം ഇപ്പൊഴെ എന്തെങ്കിലും ചെയ്‌തേ പറ്റൂ.കാരണം , അടുത്ത നൂറ്റാണ്ട് ഒരു ബയൊടെക്‌നോളജി നൂറ്റാണ്ട് ആണു എന്ന് ഓര്ക്കണം. അവിടെ നമ്മുടെ രാജ്യം പുറകില് ആവരുത്.

ബയോടെക്‌നോളജിയെ മറ്റു ജീവശാസ്ത്ര വിഷയങ്ങള്‌ക്കൊപ്പം അംഗീകരിക്കുകയാണു ഒരു പോം വഴി. അടിസ്ഥാന ജീവസാസ്ത്ര വിഷയങ്ങളായ സസ്യ ശാസ്ത്രവും ജന്തു ശാസ്ത്രവും പഠിക്കുന്നവര് എഴുതുന്ന നെറ്റ് പരീക്ഷ എഴുതി തന്നെയാണു ബയോടെക്കുകാരും യോഗ്യത നേടുന്നത്. പക്ഷെ അവര്ക്ക് ഈ വിഷയങ്ങള് പഠിപ്പിക്കാന് ഉള്ള യോഗ്യതയില്ല. ബയോടെക്‌നോളജിക്കാര്ക്ക് എല്ലാ ജീവ ശാസ്ത്ര വിഷയങ്ങളും പഠിപ്പിക്കാന് കഴിയും എന്ന നിലയില് യൂണിവേഴ്‌സിറ്റികളും പി എസ് സിയും എത്തിയാല് ഒരു പരിധിവരെ തൊഴില് ഇല്ലായ്മ പരിഹരിക്കാന് ആവും. അതു വഴി കൂടുതല് കുട്ടികളെ കോഴ്‌സിലേക്ക് ആകര്ഷിക്കാനും കഴിയും. അതു പോലെ തന്നെ ഗവേഷണ സ്ഥപനങ്ങളിലും സ്ഥിര തസ്തികകളുടെ എണ്ണം കൂട്ടിയും തൊഴില് അവസരങ്ങള് ഉണ്ടാക്കി എടുക്കാം.

മുന് പറഞ്ഞ പോലെ നമുക്ക് കൂടുതല് കഴിവുള്ള അദ്ധ്യാപകരേയും ഗവേഷകരെയും ഈ പഠന ശാഖയിലേക്ക് ആകര്ഷിക്കേണ്ടതുണ്ട്. നമ്മുടെ ഐ ഐ ടി കളും ഐസറുകളും ഒക്കെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണമാണു ചെയ്തു കൊണ്ട് ഇരിക്കുന്നത്. 0.85% സതമാനം ജി ഡി പ്പിയില് നിന്നാണു നമ്മള് ഇതെല്ലാം നേടുനത് എന്നു ഓര്ക്കണം. ബയോടെക്‌നോളജിക്കാര്ക്ക് കൂടുതല് തൊഴില് അവസരങള് ഒരുക്കുക വഴി നമ്മുടെ രാജ്യ പുരോഗതിക്കു തന്നെ മുതല് കൂട്ടാവുന്ന ചില മിടുക്കികളേയും മിടുക്കന്മാരെയും നമുക്കൊപ്പം നിര്ത്താന് കഴിയും. ഇതിനു കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ ശ്രദ്ധ ക്ഷണിച്ചു കൊള്ളുന്നു.