ന്യൂഡൽഹി: റഷ്യ - യുക്രൈൻ യുദ്ധഭൂമിയിലെ നാശനഷ്ടങ്ങളും കെടുതികളും ചർച്ചയാകുന്നതിനിടെ ഇന്ത്യയിലേക്ക് അതിർത്തി കടന്നെത്തിയ ഒരു പ്രണയം ശ്രദ്ധേയമാകുന്നു. യുക്രൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അന്ന ഹൊറോഡെറ്റ്‌സ്‌കയും ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകനായ അനുഭവ് ഭാഷിനും തമ്മിൽ ലോക്ഡൗൺ കാലത്ത് തുടങ്ങിയ സൗഹൃദമാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശുഭപര്യവസാനമാകുന്നത്.

യുദ്ധം നാശം വിതയ്ക്കുന്ന മണ്ണിൽ നിന്നും അതിർത്തി കടന്നെത്തിയ അന്നയും അനുഭവും വിവാഹിതരാകാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു. ഇവരുടെ വിവാഹത്തിന് പ്രത്യേകതകൾ ഏറെയാണ്. ബോളിവുഡ് സിനിമ പോലെയായിരുന്നു ഇരുവരുടെയും പ്രണയം. യുക്രൈൻ പൗരയായ അന്ന 2020ൽ ഇന്ത്യ സന്ദർശിക്കാനെത്തിയപ്പോഴാണ് ആദ്യമായി ഡൽഹിക്കാരനായ അനുഭവിനെ പരിചയപ്പെടുന്നത്.

ലോക്ക്ഡൗണിനെ തുടർന്ന് വിമാനസർവീസുകൾ റദ്ദാക്കപ്പെട്ടപ്പോൾ ഡൽഹിയിലെ അനുഭവിന്റെ വീട്ടിലാണ് അന്ന കഴിഞ്ഞത്. ലോക്ക്ഡൗൺ മാറിയപ്പോൾ ഇരുവരും വീണ്ടും ദുബായിൽ കണ്ടുമുട്ടുകയായിരുന്നു. ബന്ധത്തിന്റെ ഊഷ്മളത വർധിച്ചപ്പോൾ അഭിനവ് അന്നക്കൊപ്പം കീവിലേക്കും പോയിട്ടുണ്ട്. യുക്രൈനിലെ കീവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അന്ന.

അന്ന പിന്നെയും ഇന്ത്യയിലെത്തി. കഴിഞ്ഞ വർഷം ഡിസംബറിലാണ് അഭിനവിന്റെ കുടുംബത്തെ അന്ന പരിചയപ്പെടുന്നത്. ആ സമയം ഇരുവരുടെയും വിവാഹവും കുടുംബം ഏകദേശം നിശ്ചയിച്ചു. പിന്നീട് വീണ്ടും അന്ന സ്വന്തം രാജ്യത്തേക്ക് തിരിച്ചു.

പ്രശ്നങ്ങളില്ലാതെ പോകുകയായിരുന്ന ഇവരുടെ പ്രണയത്തിൽ വില്ലനാകുകയായിരുന്നു യുദ്ധം. ഫെബ്രുവരി 24ന് അന്ന ഉറക്കം ഉണരുന്നത് ബോംബ് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടുകൊണ്ടാണ്. അങ്ങനെ മൂന്ന് ദിവസം ബോംബാക്രമണങ്ങളുടെ ഉള്ളിൽ.

എന്നാൽ യുദ്ധം വിലങ്ങുതടിയായതോടെ വിവാഹം അനിശ്ചിതത്വത്തിലായി. കീവിൽ റഷ്യൻ സൈന്യവും യുക്രൈൻ സൈന്യവും ഏറ്റു മുട്ടിയപ്പോൾ അന്ന ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നു. യുക്രൈനിലെ സാഹചര്യം അനുകൂലമല്ലെന്ന് ഉറപ്പായതോടെ അന്ന രാജ്യം വിട്ട് ഇന്ത്യയിൽ എത്താൻ തീരുമാനിക്കുകയായിരുന്നു.

റഷ്യ യുക്രൈനിൽ അധിനിവേശത്തിനൊപ്പം തന്നെ തങ്ങൾ ഇരുവരും തമ്മിലുള്ള യുദ്ധമാരംഭിച്ചിരുന്നുവെന്ന് അന്ന തമാശരൂപേണ പറയുന്നു. കീവ് വിടാൻ വേണ്ടി അനുഭവ് ആദ്യം തന്നെ നിർദേശിച്ചിരുന്നെങ്കിലും താൻ അതിന് സമ്മതിച്ചിരുന്നില്ലെന്ന് അന്ന പറയുന്നു. പിന്നീട് യുദ്ധം ആരംഭിച്ചപ്പോൾ ട്രൈയിൻ കയറി പലായനം ചെയ്യാൻ വേണ്ടി അനുഭവ് അന്നയോട് നിർദേശിച്ചിരുന്നു. അതിനും അന്ന തയ്യാറായിരുന്നില്ല.

ഇങ്ങനെ തുടരാൻ കഴിയില്ലെന്ന് മനസിലാക്കിയ അന്ന അമ്മയെയും നായയെയും കൂട്ടി പോളണ്ടിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ പോളണ്ട് അതിർത്തിയിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്ന് അറിഞ്ഞ അന്ന സ്ലോവാക്യ അതിർത്തിയിലേക്ക് പോയി. അവിടെയും മണിക്കൂറുകൾ അന്നക്ക് കാത്ത് നിൽക്കേണ്ടതായി വന്നു. ഒടുവിൽ അതിർത്തി കടന്ന് സ്ലോവാക്യയിലെത്തി അവിടെ നിന്ന് പോളണ്ടിലേക്ക് പോയി

പോളണ്ടിൽ ഉണ്ടായിരുന്ന അനുഭവിന്റെ സുഹൃത്തുക്കൾ അന്നക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കി സഹായിച്ചു. ഒടുവിൽ പോളണ്ടിലെ ഇന്ത്യൻ എംബസിയിൽ വിസക്ക് അപേക്ഷിച്ചു. ഒരു വർഷത്തേക്കുള്ള വിസയാണ് അന്നക്ക് ലഭിച്ചത്. അങ്ങനെ ഒടുവിൽ ഡൽഹിയിൽ വിമാനമിറങ്ങി.

പിന്നീടാണ് ബോളിവുഡ് സിനിമയെ വെല്ലുന്ന പ്രൊപ്പോസൽ സീൻ. ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകനാണ് അഭിനവ്. അന്ന ഐ.ടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇരുവരും വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണ്. അതിന് ശേഷം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകുമെന്നും അന്ന പറയുന്നു.

ആക്രമണങ്ങൾ തുടരുന്നതിനിടെ ബങ്കറിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള യാത്രയും അനുഭവ് തടഞ്ഞിരുന്നു. എന്നാൽ നീ കാത്തിരിക്കൂ, ഞാൻ ഇന്ത്യയിലേക്ക് വരുന്നു എന്നായിരുന്നു അനുഭവിനോട് പറഞ്ഞത് എന്ന് അന്ന പറഞ്ഞതായി ഇന്ത്യൻ എക്‌സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അന്ന വന്നിറങ്ങിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ അന്നയെ സ്വാഗതം ചെയ്ത അനുഭവ് വീണ്ടുമൊരിക്കൽ കൂടി പ്രണയാർദ്രമായൊരു അഭ്യർത്ഥന നടത്തി,  "Will you marry me?" ദീർഘ യാത്ര കഴിഞ്ഞെത്തിയ അന്നയ്ക്ക് 'യെസ്' പറയാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല.

ലോക്ഡൗൺ അതിജീവിക്കാൻ വേണ്ടി രണ്ടു പേരും പരസ്പരം സഹായിച്ചുവെന്ന് അനുഭവ് പറയുന്നു. അനുഭവിന്റെ അമ്മയാണ് മകനെ കല്യാണം കഴിക്കാമോ എന്ന് ആദ്യം അഭ്യർത്ഥിച്ചത്. തുടർന്ന് രണ്ടു പേരും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിലാണ് യുദ്ധം കടന്നു വന്നതെന്ന് അനുഭവ് വ്യക്തമാക്കി.

ലോക്ക്ഡൗൺ കാലത്തെ പരിചയം; ദുബായിൽ വീണ്ടും കണ്ടുമുട്ടി; പ്രണയം വിവാഹത്തിലെത്തിയപ്പോൾ ആശങ്കയായി യുക്രൈൻ യുദ്ധം; പിന്നാലെ പോളണ്ടിലേക്ക് പലായനം; ഒടുവിൽ വീണ്ടും ഇന്ത്യയിൽ; 'ഇത് സിനിമയെ വെല്ലുന്ന ഒരു ഇന്ത്യൻ-യുക്രൈൻ പ്രണയകഥ'; അനുഭവും അന്നയും വിവാഹിതരാകുന്നു

ന്യൂഡൽഹി: അന്നയും അനുഭവും വിവാഹിതരാകുന്നു. എന്നാൽ ഇവരുടെ വിവാഹത്തിന് പ്രത്യേകതകൾ ഏറെയാണ്. ബോളിവുഡ് സിനിമ പോലെയായിരുന്നു ഇരുവരുടെയും പ്രണയം. യുക്രൈൻ പൗരയായ അന്ന 2020ൽ ഇന്ത്യ സന്ദർശിക്കാനെത്തിയപ്പോഴാണ് ആദ്യമായി ഡൽഹിക്കാരനായ അനുഭവിനെ പരിചയപ്പെടുന്നത്.

പിന്നീട് ഈ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. 2020ൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അന്ന ഇന്ത്യയിൽ കുടുങ്ങി. ഈ കാലയളവാണ് ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവായത്.