- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗലക്ഷണങ്ങൾ പറഞ്ഞുകൊടുത്താൽ രോഗം എന്തെന്ന് വ്യക്തമാക്കുന്ന വെബ്പോർട്ടൽ റെഡി; ഡോക്ടർമാരുടെ ഹെൽത്ത് കാൽക്കുലേറ്ററിനു വൻ വരവേൽപ്പ്
രോഗലക്ഷണങ്ങൾ മനസ്സിലാക്കി യഥാർഥ രോഗമെന്തെന്ന് നിർണയിക്കുകയും അതിന് ആവശ്യമായ ചികിത്സ നിർണയിക്കുകയുമാണ് ആതുരസേവനത്തിലെ നിർണായകമായ കാര്യം. പലപ്പോഴും രോഗം നിർണയിക്കുന്നതിലെ പിഴവ് രോഗികളുടെ ജീവൻപോലും അപകടത്തിലാക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇത്തരം പിഴവുകളെയെല്ലാം വലിയൊരു അളവുവരെ പരിഹരിക്കുന്ന സംവിധാനം ഓൺലൈനായി ര
രോഗലക്ഷണങ്ങൾ മനസ്സിലാക്കി യഥാർഥ രോഗമെന്തെന്ന് നിർണയിക്കുകയും അതിന് ആവശ്യമായ ചികിത്സ നിർണയിക്കുകയുമാണ് ആതുരസേവനത്തിലെ നിർണായകമായ കാര്യം. പലപ്പോഴും രോഗം നിർണയിക്കുന്നതിലെ പിഴവ് രോഗികളുടെ ജീവൻപോലും അപകടത്തിലാക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇത്തരം പിഴവുകളെയെല്ലാം വലിയൊരു അളവുവരെ പരിഹരിക്കുന്ന സംവിധാനം ഓൺലൈനായി രംഗത്തുവന്നിരിക്കുന്നു. രോഗികൾക്കുതന്നെ അവരുടെ രോഗലക്ഷണങ്ങൾ ഉപയോഗിച്ച് രോഗമെന്തെന്ന് ഓൺലൈനായി പരിശോധിക്കുകയും ഡോക്ടറുടെ സേവനം തേടുകയും ചെയ്യാൻ ഇത് അവസരമൊരുക്കുന്നു.
ഡോക്ടർമാരുടെ പിഴവിന് മൂന്നുവയസ്സുമുതൽ വേദന തിന്നുന്ന ഇസബെൽ മോദിന്റെ രക്ഷിതാക്കളാണ് ഈ ഓൺലൈൻ സിംപ്റ്റം ചെക്കർ എന്ന ആശയത്തിന് പിന്നിൽ. 1999-ലാണ് ഇസബെല്ലിന്റെ ചികിത്സയിൽ പിഴവുണ്ടായത്. ത്വക്കിനെ ബാധിച്ച കടുത്ത അണുബാധയുമായെത്തിയ ഇസബെല്ലിന് ചിക്കൻ പോക്‌സാണെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. ഈ തെറ്റായ ചികിത്സയുണ്ടാക്കിയ അപകടത്തിൽനിന്ന് ഇനിയും ഇസബെൽ മുക്തയായിട്ടില്ല. ഇപ്പോഴും ശസ്ത്രക്രിയകളുടെയും തുടർ ചികിത്സകളുടെയും സഹായത്തിലാണ് അവളുടെ ജീവൻ പിടിച്ചുനിർത്തുന്നത്.
രോഗനിർണയം പിഴച്ചതോടെ ജീവൻ തന്നെ അപകടത്തിലായ ഇസബെല്ലിനെ പൊലീസ് അകമ്പടിയോടെയാണ് പാഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ രണ്ടുമാസത്തോളം ചികിത്സ തേടിയ ഇസബെല്ലിന് ഹൃദ്രോഗബാധയുണ്ടായി. തലച്ചോറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഇസബെല്ലിന് ഇപ്പോൾ സാധാരണ ജീവിതം നയിക്കാനാകുന്നുണ്ടെങ്കിലും, ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന മുൾമുനയിലാണ് അവൾ. മകൾക്കുനേരിട്ട ദുർവിധി മറ്റാർക്കും ഉണ്ടാകരുതെന്ന കണക്കുകൂട്ടലിലാണ് ഇസബെല്ലിന്റെ മാതാപിതാക്കൾ ഇസബെൽ സിംപ്റ്റം ചെക്കറിന് തുടക്കമിട്ടത്.
14 വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഓൺലൈനിലൂടെ രോഗം നിർണയിക്കാവുന്ന സംവിധാനം അവർ രൂപപ്പെടുത്തിയത്. പ്രതിമാസം ഒന്നരക്കോടിയിലേറെപ്പേരാണ് രോഗലക്ഷണങ്ങളുമായി ഇന്ന് ഈ വെബ്‌സൈറ്റിനെ ആശ്രയിക്കുന്നത്. മെഡിക്കൽ ഡാറ്റാബേയ്‌സുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ, പിഴവുകളില്ലാതെ രോഗലക്ഷണങ്ങൾ അപഗ്രഥിച്ച് നിർദേശങ്ങൾ നൽകാൻ ഇസബെല്ലിന് കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. രോഗികളുടെ സംശയം ദൂരീകരിക്കുന്നതിനും അടിയന്തിര ചികിത്സ തേടുന്നതിനുമാണ് ഇത് വഴിയൊരുക്കുന്നത്.