- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലീവേജ് ട്വീറ്റിൽ ടൈംസിന് ഹിന്ദുവിന്റെ പണി! സ്ത്രീയുടെ ഷോൾ താഴെക്ക് വീഴുമ്പോൾ കാമക്കണ്ണുമായി ഒളിഞ്ഞു നോക്കുന്ന വൃത്തികെട്ടവരുടെ പണിയാണ് ടൈംസ് ചെയ്തതെന്ന് ഹിന്ദു ; ദീപികയോട് ചെയ്തത് മാദ്ധ്യമ ധർമ്മത്തിന് നിരക്കാത്തതെന്ന് വിമർശനം
ചെന്നൈ: ദീപികാ പുദുകോണിന്റെ ക്ലീവേജ് ടീറ്റ് ഇന്ത്യൻ മാദ്ധ്യമ ലോകത്ത് ധാർമികതയുടെ പ്രസക്തിയാണ് ചർച്ചയാക്കിയത്. പലരും അതിൽ അഭിപ്രായങ്ങൾ കുറിച്ചു. അതിനെല്ലാം അപ്പുറത്ത് വിവാദത്തെ മറ്റൊരുതലത്തിലെത്തിക്കുകയാണ് ഹിന്ദു ദിനപത്രത്തിന്റെ ടൈംസിനുള്ള തുറന്ന കത്ത്. മാദ്ധ്യമ സദാചാരത്തിന് ചേർന്നതല്ല ടൈംസിന്റെ ചെയ്തികളെന്ന് പ്രമുഖ മാദ്ധ
ചെന്നൈ: ദീപികാ പുദുകോണിന്റെ ക്ലീവേജ് ടീറ്റ് ഇന്ത്യൻ മാദ്ധ്യമ ലോകത്ത് ധാർമികതയുടെ പ്രസക്തിയാണ് ചർച്ചയാക്കിയത്. പലരും അതിൽ അഭിപ്രായങ്ങൾ കുറിച്ചു. അതിനെല്ലാം അപ്പുറത്ത് വിവാദത്തെ മറ്റൊരുതലത്തിലെത്തിക്കുകയാണ് ഹിന്ദു ദിനപത്രത്തിന്റെ ടൈംസിനുള്ള തുറന്ന കത്ത്. മാദ്ധ്യമ സദാചാരത്തിന് ചേർന്നതല്ല ടൈംസിന്റെ ചെയ്തികളെന്ന് പ്രമുഖ മാദ്ധ്യമ സ്ഥാപനമായ ഹിന്ദു തന്നെ വിമർശിക്കുന്നു.
ക്ലീവേജ് ടീറ്റ് വിവാദമായപ്പോൾ ബോളിവുഡിന്റെ പ്രതികരണങ്ങൾ നടിക്ക് അനുകൂലമായിരുന്നു. എന്നാൽ ടൈംസ് ഓഫ് ഇന്ത്യയെ പിണക്കിയാലുണ്ടാകാവുന്ന നഷ്ടം തിരിച്ചറിഞ്ഞ് കരുതലോടെയാണ് സിനിമാ ലോകം പോലും നിലപാട് എടുത്തത്്. ബോളിവുഡിന്റെ പിന്തുണ ദീപികയ്ക്ക് വേണ്ടുവോളം ഉണ്ടെന്ന് പറയുമ്പോഴും ടൈംസിന് കാര്യമറിയാമായിരുന്നു. മാദ്ധ്യമ ഭീമനായ തങ്ങളെ നേരിട്ട് എതിരിടാൻ ആരുമെത്തില്ലെന്നും ടൈംസ് ഉറപ്പിച്ചു. അതുറപ്പിച്ച് ദീപികയ്ക്ക് മറുപടിയും നൽകി. സ്തനങ്ങളിലേക്ക് ക്യാമറാ കണ്ണുകൾ ചൂഴ്ന്നിറങ്ങിയെടുത്ത പടം പ്രസിദ്ധീകരിച്ചിതനേക്കൾ മോശമായിരുന്നു ടൈംസിന്റെ മറുപടി. സ്ത്രീയെന്ന നിലയിൽ ദീപികയെ എല്ലാ അർത്ഥത്തിലും കടന്നാക്രമിച്ചു.
ദീപികയ്ക്ക് മറുപടി നൽകിയാൽ എല്ലാം അവസാനിക്കുമെന്നാണ് ടൈംസ് കരുതിയത്. ആ കരുതിൽ തെറ്റി. പുതിയ കുരുക്കിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ദീപകിയുടെ ചിത്രം നൽകിയതും വിശദീകരണം നൽകി നടിയെ കളിയാക്കിയതുമൊന്നും ഹിന്ദു ദിനപത്രത്തിന് ഒട്ടും പിടിച്ചില്ല. ടൈംസിന്റെ വഴിവിട്ട മാദ്ധ്യമ പ്രവർത്തന രീതിയെ കടന്നാക്രമിക്കുകയാണ് ഹിന്ദു. ടൈംസിന് മറുപടിയെന്നോണം തുറന്ന കത്തുമെഴുതി. അത് പ്രസിദ്ധീകരിച്ച് മാദ്ധ്യമ ധാർമികതയിൽ പുതിയ ചർച്ചകൾക്കും തുടക്കമിടുകയാണ് ഹിന്ദു.
ദീപികയുടെ ക്ലീവേജ് ടീറ്റ് ഉയർത്തിയ വിവാദം ഓൺലൈൻ ലോകം ഏറ്റടുത്തു. ടൈംസിനെതിരെ പ്രതികരണങ്ങളും സജീവമായി. വിമർശനങ്ങളുടെ അന്തസത്ത ഉൾക്കൊണ്ട് മാപ്പുപറയുകയായിരുന്നു ടൈംസ് ചെയ്യേണ്ടിയിരുന്നത് എന്നാണ് ഹിന്ദുവിന്റെ അഭിപ്രായം. നിങ്ങൾ ശരിയാണെന്ന് കരുതുന്നുണ്ടാകാം. പക്ഷേ എന്തുകൊണ്ട് ഇത്രയധികം പേർ വിമർശിച്ചുവെന്നതിനെ കുറിച്ച് ആലോചിച്ച് ആത്മപരിശോധന നടത്തണമായിരുന്നു. ദീപികയോട് മാപ്പും പറയാമായിരുന്നു. അല്ലാത്ത പക്ഷം നിശബ്ദതയായിരുന്നു യോജിച്ചത്. ഇതുരണ്ടും ചെയ്യാതെ ദീപികയ്ക്ക് മറുപടി നൽകിയതിലൂടെ സ്വയം കുഴിച്ച കുഴിയിൽ വീഴുകയായിരുന്നുവെന്ന് ടൈംസിനയച്ച തുറന്ന കത്തിൽ ഹിന്ദു നിലപാട് എടുക്കുന്നു.
പത്രത്തിനും ഓൺലൈനിനും ടിവിക്കും റോഡിയോയ്ക്കും പ്രത്യേക തരം എഡിറ്റോറിയൽ സമീപനമാണെന്ന ടൈംസിന്റെ വാദത്തെ അംഗീകരിക്കാം. എന്നാൽ എല്ലാ മാദ്ധ്യമങ്ങളിലും ഉയർത്തിക്കാട്ടുന്ന മൂല്യവും ധാർമികതയും ഒന്നായേ മതിയാകൂ എന്നാണ് ടൈംസിനെ ഹിന്ദു ഓർമിപ്പിക്കുന്നത്. കുഴപ്പം നിറഞ്ഞ അലങ്കോലമായ ഓൺലൈൻ ലോകത്തെ കുറിച്ച് അറിയാവുന്നതു കൊണ്ട് തന്നെ കരുതലോടെ വേണം വെബ്‌സൈറ്റുകളിൽ കണ്ടന്റുകൾ പ്രസിദ്ധീകരിക്കാനെന്നാണ് ഉപദേശം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യമൊന്നാകെ അണിനിരക്കുന്നു. അശ്ലീല കമന്റുകലും ലൈംഗീക ചുവയുള്ള നോട്ടങ്ങളും തുടങ്ങി ബലാൽസംഘം വരെയുള്ള സ്ത്രീ പീഡനങ്ങൾ ഒരുവശത്ത് നടക്കുന്നു. നിഗൂഡമായ പ്രവർത്തികളിൽ ഏർപ്പെട്ടിട്ട് മറ്റ് ഗുരുതര പ്രശ്‌നങ്ങൾക്കെതിരെ തൊണ്ടയടച്ച് കരയാൻ ടൈസ് പോലൊരു മാദ്ധ്യമസ്ഥാപനത്തിന് എങ്ങനെ കഴിയുമെന്നാണ് ഉയർത്തുന്ന ചോദ്യം.
പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണ് ദീപികയുടെ വിമർശനമെന്ന ടൈംസിന്റെ നിലപാടിനേയും ഹിന്ദു കുറ്റപ്പെടുത്തുന്നു. എങ്ങനെ നടക്കണമെന്ന് തീരുമാനിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം ആർക്കുമുണ്ട്. എന്നാൽ ഒരാളുടെ ശരീര ഭാഗത്തേക്ക് ക്യാമറക്കണ്ണുകൾ ചൂഴ്ന്നിറക്കുന്നത് ശരിയല്ല. സ്ത്രീയുടെ ഷോൾ താഴെക്ക് വീഴുമ്പോൾ കാമക്കണ്ണുമായി ഒളിഞ്ഞു നോക്കുന്ന വൃത്തികെട്ടവരുടെ ചെയ്തിയുമായി മാത്രമേ അതിനെ താരതമ്യം ചെയ്യാനാകൂ. ദീപികയുടെ അനുമതിയില്ലാതെ വിവാദ ഫോട്ടോകൾ നൽകിയതും മാദ്ധ്യമ സദാചാരത്തിന് ചേർന്നതല്ലെന്നാണ് ഹിന്ദുവന്റെ കുറ്റപ്പെടുത്തൽ.
ദീപികയ്ക്ക് മറുപടി നൽകിയ ടൈംസ് എങ്ങനെ മാദ്ധ്യമ ലോകത്ത് നിന്നുള്ള പ്രതികരണത്തെ ഉൾക്കൊള്ളുന്നുവെന്നതാണ് പ്രധാനം. ഹിന്ദുവിന്റെ വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും ടൈംസ് മറപടി നൽകുമോ ? ഏതായാലും ക്ലീവേജ് ട്വീറ്റിലെ ധാർമികത പ്രതീക്ഷകൾക്കപ്പുറമെത്തിക്കുകയാണ് ഹിന്ദുവിന്റെ തുറന്ന കത്ത്.