മേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രമുഖരുടെ മുഖഭാവങ്ങൾ തീർത്തും വൈരുധ്യം നിറഞ്ഞതും അതിശയകരവുമായിരുന്നുവെന്നാണ് ബോഡി ലാംഗ്വേജ് എക്സ്പർട്ടുകൾ വിലയിരുത്തുന്നത്.ഇത് പ്രകാരം ഹില്ലാരിക്ക് ആകെയൊരു പേടിയും വെപ്രാളവുമായിരുന്നു മുഖത്ത് പ്രകടമായിരുന്നത്. എന്നാൽ സാക്ഷാൽ ട്രംപ് സ്വാർത്ഥ വിജയത്തിന്റെ അങ്ങേയറ്റത്തായിരുന്നു. ഒബാമയ്ക്കും ഭാര്യ മിഷെലിനും ട്രംപിന്റെ ഭാര്യ മെലാനിയോട് സഹതാപഭാവമായിരുന്നു. ട്രംപ് മെലാനിയുടെ ആവശ്യങ്ങൾ പരിഗണിക്കാതെ പെരുമാറുന്ന ഭർത്താവാണെന്ന മുൻവിധി ഒബാമ ദമ്പതികളുടെ മുഖത്തുണ്ടായിരുന്നുവെന്നാണ് ബോഡി ലാംഗ്വേജ് വിദഗ്ധനായ പാറ്റി വുഡ് പറയുന്നത്.

സത്യപ്രതജ്ഞാ ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഹില്ലായിരുടെ മുഖത്ത് പേടിയുണ്ടായിരുന്നു. അവരുടെ ശരീരം മരവിച്ച അവസ്ഥയിലായിരുന്നുവെന്നും പാറ്റി വുഡ് പറയുന്നു.എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ഒരു ഭയമാണ് ഹില്ലാരിയുടെ മുഖത്ത് നിഴലിച്ചിരുന്നത്. സ്റ്റെപ്പുകളിറങ്ങി തന്റെ സീറ്റിലേക്ക് നടക്കുന്നതിനിടെ ഹില്ലാരി നിലത്തേക്കായിരുന്നു നോക്കിയിരുന്നതെന്നും അത് അവരുടെ ദുർബലതയെയാണ് സൂചിപ്പിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ മുൻ പ്രസിഡന്റായ ബരാക് ഒബാമയും ഭാര്യ മിഷെലും തമ്മിലുള്ള ബന്ധം വളരെ ഊഷ്മളമായിട്ടാണ് അനുഭവപ്പെട്ടിരിക്കുന്നതെന്നും വുഡ് വിലയിരുത്തുന്നു. തന്റെ ഭർത്താവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ഒബാമ ദമ്പതികളെ ട്രംപിന്റെ ഭാര്യ മെലാനിയ വളരെ ഊഷ്മളമായിട്ടാണ് സ്വീകരിച്ചത്. മെലാനിയയെ ഒബാമയും മിഷെലും ചുംബിക്കുകയും ചെയ്തിരുന്നു.

എന്നാൽ ട്രംപും ഒബാമ ദമ്പതികളെ കെട്ടിപ്പിടിച്ചും ചുംബിച്ചുമാണ് ചടങ്ങിലേക്ക് സ്വാഗതം ചെയ്തതെങ്കിലും ഹില്ലാരിയെ തോൽപ്പിച്ച് താൻ നേടിയ വിജയത്തിന്റെ സ്വാർത്ഥതയും അൽപം അഹങ്കാരവും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നുവെന്നും വുഡ് പറയുന്നു. ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നതും പ്രസംഗിക്കുന്നതും തികഞ്ഞ അത്ഭുതഭാവത്തോടെയാണ് ഹില്ലാരി നോക്കിയിരുന്നിരുന്നത്. തെരഞ്ഞെടുപ്പിൽ ട്രംപിനോട് അടിയറവ് പറഞ്ഞതിന് ശേഷം ഇതാദ്യമായിട്ടായിരുന്നു ഹില്ലാരി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ജനത്തോട് ഹൃദ്യമായി ചിരിച്ചെങ്കിലും ഹില്ലാരി അതിന്റെ പതർച്ചയും പരിഭ്രമവും ഒതുക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ട്രംപ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഹില്ലാരി പുറകിലേക്ക ചാഞ്ഞ് ദീർഘനിശ്വാസമെടുക്കുകയും കൈകൾ ബലം പിടിക്കുന്നുണ്ടായിരുന്നുവെന്നും വുഡ് നിരീക്ഷിക്കുന്നു.

താൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത് പല വട്ടം ഹില്ലാരി സങ്കൽപ്പിച്ചിരുന്നുവെന്നും അതിനായി മനസ് കൊണ്ട് തയ്യാറെടുത്തിരുന്നുവെന്നും അതേ സ്ഥാനത്ത് മറ്റൊരാൾ തിളങ്ങുന്നത് ഹില്ലാരിയെ ഒരു നിമിഷം അസ്വസ്ഥയാക്കിയിരുന്നുവെന്നും വിലയിരുത്തലുണ്ട്. മെലാനിയ മിഷെലിന് ഒരു ടിഫാനി ബോക്സ് സമ്മാനമായി നൽകിയപ്പോൾ അത് എവിടെയാണ് വയ്ക്കേണ്ടതെന്നറിയാതെ മിഷെൽ പരിഭ്രമിച്ചപ്പോൾ ഒബാമ വന്ന് അത് വാങ്ങി കൈകാര്യം ചെയ്യുകയുമുണ്ടായി. മിഷെലിന്റെ വളരെ ചെറിയ കാര്യങ്ങൾ പോലും ഒബാമ ശ്രദ്ധിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒരു അടുപ്പം ട്രംപ് മെലാനിയയോട് പ്രകടിപ്പിക്കുന്നില്ലെന്നും വുഡ് ചൂണ്ടിക്കാട്ടുന്നു.