- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ചർച്ചകൾ സീരിയലുകളേക്കാൾ അപകടം; അവതാരകർ മിക്കവരും വെറുതേ ബഹളം കൂട്ടുന്നവർ; സീമകൾ ലംഘിക്കുന്ന മാദ്ധ്യമ ചർച്ചകൾ..
''കോടതിക്കു വിലപറയുമ്പോൾ'' എന്ന ലേഖനത്തിൽ കലാകൗമുദി ആഴ്ചപ്പതിപ്പിലെ ''നിയമകാര്യ ലേഖകൻ'' വടയാർ സുനിൽ 19-6-2016-ൽ എഴുതിയത് കേരള ഹൈക്കോടതിയിലെ ഏറ്റവും ആദരണീയരായ ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റീസ് കെ.ടി. ശങ്കരൻ എന്നായിരുന്നു. കെ.ടി. ശങ്കരന്റെ സ്വഭാവവിശേഷത്തെപ്പറ്റി എഴുതാൻ പത്രക്കാരന്റെ വാക്കുകൾ ഒന്നും വേണ്ട. എങ്കിലും എഴുതിയ സ്ഥിതിക്ക് ഒന്നു പറഞ്ഞെന്നു മാത്രം. ആ ആദരണീയനായ ജസ്റ്റീസ് കെ.ടി. ശങ്കരൻ 25-12-2015-ൽ പറഞ്ഞത് ''ചാനൽ ചർച്ചകൾ സീരിയലുകളെക്കാൾ അപകടകരം'' എന്നായിരുന്നു. അതിന്റെ ദീപികപത്രത്തിലെ വിശദാംശങ്ങളിങ്ങനെ: വൈകുന്നേരങ്ങളിൽ ദൃശ്യമാദ്ധ്യമങ്ങൾ നടത്തുന്ന ചില ചർച്ചകൾ സീരിയലുകളെക്കാൾ മോശം സന്ദേശമാണു ജനത്തിനു നൽകുന്നതെന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി. ശങ്കരൻ. ടിവി ചാനൽ ചർച്ചകൾ ഒരുതരത്തിൽ പുലഭ്യം പറച്ചിലാണ്. തനിക്കു ദൃശ്യമാദ്ധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കയാണെന്നും എറണാകുളം കരയോഗത്തിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'മാദ്ധ്യമങ്ങളുടെ വിശ്വാസ്യത' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത
''കോടതിക്കു വിലപറയുമ്പോൾ'' എന്ന ലേഖനത്തിൽ കലാകൗമുദി ആഴ്ചപ്പതിപ്പിലെ ''നിയമകാര്യ ലേഖകൻ'' വടയാർ സുനിൽ 19-6-2016-ൽ എഴുതിയത് കേരള ഹൈക്കോടതിയിലെ ഏറ്റവും ആദരണീയരായ ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റീസ് കെ.ടി. ശങ്കരൻ എന്നായിരുന്നു. കെ.ടി. ശങ്കരന്റെ സ്വഭാവവിശേഷത്തെപ്പറ്റി എഴുതാൻ പത്രക്കാരന്റെ വാക്കുകൾ ഒന്നും വേണ്ട. എങ്കിലും എഴുതിയ സ്ഥിതിക്ക് ഒന്നു പറഞ്ഞെന്നു മാത്രം.
ആ ആദരണീയനായ ജസ്റ്റീസ് കെ.ടി. ശങ്കരൻ 25-12-2015-ൽ പറഞ്ഞത് ''ചാനൽ ചർച്ചകൾ സീരിയലുകളെക്കാൾ അപകടകരം'' എന്നായിരുന്നു. അതിന്റെ ദീപികപത്രത്തിലെ വിശദാംശങ്ങളിങ്ങനെ:
വൈകുന്നേരങ്ങളിൽ ദൃശ്യമാദ്ധ്യമങ്ങൾ നടത്തുന്ന ചില ചർച്ചകൾ സീരിയലുകളെക്കാൾ മോശം സന്ദേശമാണു ജനത്തിനു നൽകുന്നതെന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി. ശങ്കരൻ. ടിവി ചാനൽ ചർച്ചകൾ ഒരുതരത്തിൽ പുലഭ്യം പറച്ചിലാണ്. തനിക്കു ദൃശ്യമാദ്ധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കയാണെന്നും എറണാകുളം കരയോഗത്തിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'മാദ്ധ്യമങ്ങളുടെ വിശ്വാസ്യത' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു. വാർത്തയിലെ സത്യം തേടി പൊതുജനം അലയേണ്ട അവസ്ഥയാണിന്ന്. മാദ്ധ്യമങ്ങൾ പലതും നേടുകയും ജനത്തിനു വസ്തുതകൾ നഷ്ടപ്പെടുകയുമാണു ചെയ്യുന്നത്. ദിവസം മുഴുവൻ ജനങ്ങളെ വാർത്തയുടെ ലോകത്തു നിർത്താനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്.
എന്നാൽ, സത്യം പലപ്പോഴും തമസ്‌കരിക്കപ്പെടുന്നു. കോടതിവാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോഴാണു ചാനലുകൾക്കു കൂടുതലും പിഴവുകൾ സംഭവിക്കുന്നത്. കോടതിയുടെ ചില അഭിപ്രായങ്ങൾ സർക്കാരിനെതിരായ തിരിച്ചടികളായി ചിത്രീകരിക്കാൻ ചാനലുകൾ മത്സരിക്കുന്നു. കോടതി വാർത്തകൾ പഠിച്ചു റിപ്പോർട്ട് ചെയ്യാനോ ചാനൽ ചർച്ചയ്ക്കു വിധേയമാക്കാനോ മാദ്ധ്യമപ്രവർത്തകർ ശ്രദ്ധിക്കാറില്ല. ചാനൽ അവതാരകർ കാരങ്ങൾ മനസ്സിലാക്കാതെ ചർച്ചകളിൽ ബഹളം കൂട്ടുകയാണ്. പല ചാനൽ മേധാവികളുടെയും അജണ്ടകളാകാം ചർച്ചകളിൽ പലപ്പോഴും പ്രതിഫലിക്കുന്നത്. ജനം അറിയേണ്ട ദേശീയ പ്രാധാന്യമുള്ള വാർത്തകൾ രാഷ്ട്രീയ താത്പര്യങ്ങളിൽ മുങ്ങിപ്പോകുന്നതു ദൗർഭാഗ്യകരമാണ്.
മാദ്ധ്യമ വിചാരണ കൂടുന്നതു പലപ്പോഴും സ്വാതന്ത്ര്യത്തിന്റെ സീമകൾ ലംഘിക്കുന്നതായി തോന്നാറുണ്ട്. വിദേശ രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി മാദ്ധ്യമ സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. ഇതു തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതു നീതിയല്ല.
പലരും മാദ്ധ്യമവിചാരണയ്ക്കു വിധേയരായി പ്രവർത്തന മേഖലയിൽനിന്ന് ഒഴിവാക്കപ്പെടുന്ന സ്ഥിതി നിലനിൽക്കുന്നുണ്ട്. നെഗറ്റീവ് വാർത്തകൾക്കു പിന്നാലെ പായുമ്പോൾ നല്ല വാർത്തകൾ മാദ്ധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽ എത്താറില്ല. മാദ്ധ്യമങ്ങൾ ആത്മപരിശോധനയ്ക്കു വിധേയരാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.