- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവാൻക ട്രംപിന്റെ മോഡൽ കരിയർ ഒരുക്കിയത് ആനന്ദ് ജോണിന് സഹായകമാവുമോ? ഇന്ത്യൻ യുവാവിനെ തേടി വെള്ളക്കാരി പെൺകുട്ടികൾ ക്യൂ നിന്നതിന്റെ കുശുമ്പിൽ പിറന്നതാണ് കേസും തടവും എന്ന് പറഞ്ഞ് ജയിലിലായ മലയാളിയായ ഫാഷൻ ഡിസൈനറുടെ പുതിയ പുസ്തകം വരുന്നു
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഇവാൻക ട്രംപിനെ മോഡൽ കരിയർ രംഗത്തേക്ക് ഒരുക്കിയ മലയാളി ഫാഷൻ ഡിസൈനറാണ് ആനന്ദ് ജോൺ അലക്സാണ്ടർ എന്ന 40കാരൻ. എന്നാൽ പിന്നീട് ബലാത്സംഗക്കുറ്റവും മറ്റ് നിരവധി ക്രിമിനൽ ചാർജുകളും ചുമത്തി അദ്ദേഹത്തെ 50 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്നെ തേടി വെള്ളക്കാരികളായ പെൺകുട്ടികൾ ക്യൂ നിന്നതിന്റെ കുശുമ്പിൽ പിറന്നതാണ് ഈ കേസും തടവുമെന്നാണ് താൻ എഴുതുന്ന പുതിയ പുസ്തകത്തിലൂടെ ജോൺ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയെന്ന കുറ്റം വരെ ജോണിന് മുകളിൽ ചുമത്തപ്പെട്ടിരുന്നു. ഇവാൻകയ്ക്ക് മോഡൽ കരിയർ ഒരുക്കിയതിനാൽ ജോണിന് ശിക്ഷയിൽ ഇളവ് ലഭിക്കാൻ സഹായമാവുമോ എന്ന ചോദ്യം ഈ അവസരത്തിൽ ശക്തമാവുന്നുണ്ട്. താൻ അധാർമികമായ പ്രവൃത്തികളേറെ ചെയ്തിട്ടുണ്ടെങ്കിലും നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നാണ് ജോൺ തന്റെ പുസ്തകത്തിലെഴുതിയിരിക്കുന്നത്. താൻ നിരവധി പേരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിലും അത് നിയമ
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഇവാൻക ട്രംപിനെ മോഡൽ കരിയർ രംഗത്തേക്ക് ഒരുക്കിയ മലയാളി ഫാഷൻ ഡിസൈനറാണ് ആനന്ദ് ജോൺ അലക്സാണ്ടർ എന്ന 40കാരൻ. എന്നാൽ പിന്നീട് ബലാത്സംഗക്കുറ്റവും മറ്റ് നിരവധി ക്രിമിനൽ ചാർജുകളും ചുമത്തി അദ്ദേഹത്തെ 50 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്നെ തേടി വെള്ളക്കാരികളായ പെൺകുട്ടികൾ ക്യൂ നിന്നതിന്റെ കുശുമ്പിൽ പിറന്നതാണ് ഈ കേസും തടവുമെന്നാണ് താൻ എഴുതുന്ന പുതിയ പുസ്തകത്തിലൂടെ ജോൺ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയെന്ന കുറ്റം വരെ ജോണിന് മുകളിൽ ചുമത്തപ്പെട്ടിരുന്നു. ഇവാൻകയ്ക്ക് മോഡൽ കരിയർ ഒരുക്കിയതിനാൽ ജോണിന് ശിക്ഷയിൽ ഇളവ് ലഭിക്കാൻ സഹായമാവുമോ എന്ന ചോദ്യം ഈ അവസരത്തിൽ ശക്തമാവുന്നുണ്ട്.
താൻ അധാർമികമായ പ്രവൃത്തികളേറെ ചെയ്തിട്ടുണ്ടെങ്കിലും നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നാണ് ജോൺ തന്റെ പുസ്തകത്തിലെഴുതിയിരിക്കുന്നത്. താൻ നിരവധി പേരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിലും അത് നിയമത്തെ ലംഘിക്കുന്ന വിധത്തിലല്ലായിരുന്നുവെന്നും അതിനാൽ തന്നെ ശിക്ഷിച്ചത് നിയമവിരുദ്ധമാണെന്നുമാണ് ജോൺ വാദിക്കുന്നത്. താനുമായി സെക്സ് ചെയ്തവർക്കെല്ലാം 17 വയസിന് മുകളിലായിരുന്നു പ്രായമെന്നും മറുഭാഗത്തുണ്ടായിരുന്ന ഒരു പെൺകുട്ടി തന്റെ പ്രായം കുറച്ച് പറയുകയായിരുന്നുവെന്നും ജോൺ വിശദീകരിക്കുന്നു.
മോഡലിങ് കരിയർ രംഗത്ത് ഉന്നതിയിലെത്തിക്കാമെന്ന് പറഞ്ഞ് പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന കുറ്റവും ജോണിന് മേൽ ചുമത്തപ്പെട്ടിരുന്നു. മോഡലിങ് വർക്ക് വാഗ്ദാനം ചെയ്ത് ഒരു യുവതിയെ ഓറൽ സെക്സിന് പ്രേരിപ്പിച്ചിരുന്നുവെന്ന് ജോൺ സമ്മതിക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ ഒരു ഡസനോളം യുവതികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന കുറ്റമായിരുന്നു ജോണിന് മേൽ ആരോപിക്കപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിന്റെ ഫലമായി ഇത് മൂന്ന് പേരിലേക്ക് ചുരുങ്ങിയിരുന്നു.
ജോൺ പീഡിപ്പിച്ച ചില പെൺകുട്ടികൾക്ക് പ്രായപൂർത്തിയായില്ലെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചിരുന്നു. ചിലരെ മയക്കുമരുന്ന് കഴിച്ച് സെക്സ് ചെയ്യാൻ ജോൺ നിർബന്ധിച്ചുവെന്ന ആരോപണവും ശക്തമാണ്. താൻ പൊലീസിന്റെ വംശീതയുടെ ബലിയാടായിത്തീരുകയായിരുന്നുവെന്നാണ് പുതിയ പുസ്തകത്തിലൂടെ ജോൺ വിശദീകരിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള തൊലിയുള്ള താൻ വെളുത്ത വർഗക്കാരികളുമായി സെക്സ് ചെയ്യുന്നതിൽ പൊലീസുകാരടക്കമുള്ള നിരവധി പേർക്ക് അസൂയയുണ്ടായിരുന്നുവെന്നും അതാണ് തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിൽ ഇട്ടതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഡ്രസിങ് സ്റ്റാറുകളായ ജാനറ്റ് ജാക്സൻ, മേരി ജെ ബ്ലിജ് , ട്രംപിന്റെ മകൾ ഇവാൻക എന്നിവരെക്കുറിച്ചും ഈ പുസ്തകത്തിൽ ജോൺ എഴുതിയിരിക്കുന്നു. ഇവാൻകക്ക് 14 വയസുള്ളപ്പോഴാണ് ജോൺ ആദ്യമായി അവരെ കണ്ടിരുന്നത്. ഇവാൻക ആദ്യമായി മോഡലിങ് ചെയ്യുമ്പോൾ ആദ്യത്തെ ഡിസൈനറായി പ്രവർത്തിച്ചുവെന്ന ക്രെഡിറ്റ് ജോണിന് സ്വന്തമാണ്. ഇവാൻക തനിക്ക് വേണ്ടി അഞ്ച് ഷോകൾ ചെയ്തിരുന്നുവെന്നാണ് ജോൺ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി ജോൺ ജയിലിൽ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ തടവിൽ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി നിൻത് സർക്യൂട്ട് ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ജോണിന്റെ കുടുംബം കഴിയുന്നത്.