- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലിക്കരക്കാരൻ നാടുവിട്ടത് ജാമിയ മിലിയ സർവകലാശാലയിൽ പഠിക്കാൻ; ഗാന്ധിജിയോടുള്ള ആദരവ് ഹിന്ദിയോടുള്ള സ്നേഹമായി; ഭഗവാൻ എന്നതിനുപകരം 'ഹേവാൻ' എന്ന് അച്ചടിച്ചതോടെ അർഥം 'പിശാച്' എന്നായി; ഗുജറാത്തിൽ യേശു വിവാദത്തിൽ കുടുങ്ങിയത് മലയാളിയായ ആനന്ദ് ശങ്കർ മാധവന്റെ ലേഖനം
അഹമ്മദാബാദ്: ഗുജറാത്തിൽ വിവാദമായ പാഠപുസ്തകത്തിലെ ലേഖനം മലയാളിയായ പ്രശസ്ത ഹിന്ദി സാഹിത്യകാരന്റേത്. യേശുവിനെ മോശമായി പരാമർശിച്ചതിന്റെ പേരിലാണ് പാഠപുസ്തകം വാർത്തകളിൽ നിറഞ്ഞത്. ഗുജറാത്ത് സ്റ്റേറ്റ് ടെക്സ്റ്റ് ബുക്ക് ഡിപ്പോയാണ് പ്രസാധകർ. എന്നാൽ, ഈ തെറ്റ് വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലാണ് ക്രിസ്തീയസഭകൾ. ഗാന്ധിയനും ബിഹാറിലെ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ആനന്ദ് ശങ്കർ മാധവന്റെ ലേഖനത്തിലെ ഒരു വാക്ക് പാഠപുസ്തകത്തിൽ തെറ്റിപ്പോയതാണെന്ന് പ്രശ്‌നമായതെന്നാണ് വിലയിരുത്തൽ. മാവേലിക്കരക്കാരനായ ആനന്ദ് ശങ്കർ മാധവൻ ജാമിയ മിലിയ സർവകലാശാലയിൽ പഠിക്കാൻ ചെറുപ്പത്തിലേ നാടുവിട്ടതാണ്. ഗാന്ധിയൻ ചിന്തയിൽ ആകൃഷ്ടനായി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചു. ഇതിനിടെ ഹിന്ദിഭാഷയോട് അടുപ്പംതോന്നി. ബിഹാറിലെ ബങ്ക ജില്ലയിൽ മന്ദാർവിദ്യാപീഠ് സ്ഥാപിച്ചു. നോവലുകളും കവിതകളും ലേഖനസമാഹാരങ്ങളുമായി അമ്പതോളം പുസ്തകങ്ങൾ രചിച്ചു. തൊണ്ണൂറ്റിമൂന്നാം വയസ്സിൽ 2007-ൽ മരിച്ചു. ഇദ്ദേഹത്തിന്റെ 'ഭാരതീയസംസ്കൃത
അഹമ്മദാബാദ്: ഗുജറാത്തിൽ വിവാദമായ പാഠപുസ്തകത്തിലെ ലേഖനം മലയാളിയായ പ്രശസ്ത ഹിന്ദി സാഹിത്യകാരന്റേത്. യേശുവിനെ മോശമായി പരാമർശിച്ചതിന്റെ പേരിലാണ് പാഠപുസ്തകം വാർത്തകളിൽ നിറഞ്ഞത്. ഗുജറാത്ത് സ്റ്റേറ്റ് ടെക്സ്റ്റ് ബുക്ക് ഡിപ്പോയാണ് പ്രസാധകർ. എന്നാൽ, ഈ തെറ്റ് വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലാണ് ക്രിസ്തീയസഭകൾ.
ഗാന്ധിയനും ബിഹാറിലെ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ആനന്ദ് ശങ്കർ മാധവന്റെ ലേഖനത്തിലെ ഒരു വാക്ക് പാഠപുസ്തകത്തിൽ തെറ്റിപ്പോയതാണെന്ന് പ്രശ്‌നമായതെന്നാണ് വിലയിരുത്തൽ. മാവേലിക്കരക്കാരനായ ആനന്ദ് ശങ്കർ മാധവൻ ജാമിയ മിലിയ സർവകലാശാലയിൽ പഠിക്കാൻ ചെറുപ്പത്തിലേ നാടുവിട്ടതാണ്. ഗാന്ധിയൻ ചിന്തയിൽ ആകൃഷ്ടനായി.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചു. ഇതിനിടെ ഹിന്ദിഭാഷയോട് അടുപ്പംതോന്നി. ബിഹാറിലെ ബങ്ക ജില്ലയിൽ മന്ദാർവിദ്യാപീഠ് സ്ഥാപിച്ചു. നോവലുകളും കവിതകളും ലേഖനസമാഹാരങ്ങളുമായി അമ്പതോളം പുസ്തകങ്ങൾ രചിച്ചു. തൊണ്ണൂറ്റിമൂന്നാം വയസ്സിൽ 2007-ൽ മരിച്ചു.
ഇദ്ദേഹത്തിന്റെ 'ഭാരതീയസംസ്‌കൃതി മേം ഗുരു ശിഷ്യ സംബന്ധ്' എന്ന ലേഖനമാണ് ഗുജറാത്തിലെ ഒമ്പതാംക്ളാസ് വിദ്യാർത്ഥികൾക്ക് ഹിന്ദി പാഠപുസ്തകത്തിൽ പഠിക്കാൻ നൽകിയത്. ഇതിൽ യേശുവിനെക്കുറിച്ചുള്ള ഒരു വിശേഷണവാക്ക് തെറ്റിപ്പോയതാണ് ക്രൈസ്തവരുടെ പ്രതിഷേധത്തിന് കാരണമായത്. ഭഗവാൻ എന്നതിനുപകരം 'ഹേവാൻ' എന്ന് അച്ചടിച്ചതോടെ അർഥം 'പിശാച്' എന്നായി മാറി.
പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പിൽ തെറ്റ് തിരുത്തിയതായി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അദ്ധ്യാപകർക്ക് ഇതേപ്പറ്റി നിർദേശവും നൽകി. വിതരണം കഴിഞ്ഞതിനാൽ പുസ്തകങ്ങൾ പുതുതായി അച്ചടിക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് അധികൃതർ.