- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവൻ കാക്കാൻ ഓടിയപ്പോൾ വളർത്തു മൃഗങ്ങളെ മരണത്തിന് വിട്ടു കൊടുത്തു; തിരിച്ചെത്തിയപ്പോൾ എങ്ങും ചീഞ്ഞ് നാറിയ മൃഗങ്ങളുടെ ബാക്കി മാത്രം; രോഗം പടരുന്ന പ്രധാന മാർഗ്ഗമായിട്ടും കുഴിച്ചിടാൻ പോലും തുണ നൽകാതെ അധികൃതരും ജോലിക്കാരും; ഒടുവിൽ രക്ഷകരായി എത്തിയത് ആനന്ദമാർഗ്ഗികൾ; ചത്ത മൃഗങ്ങളെ ശാസ്ത്രീയമായി സംസ്‌കരിച്ച് കേരളത്തെ മഹാവിപത്തിൽ നിന്നും കാത്ത ആന്ദമാർഗ്ഗ പ്രചാര സംഘത്തെ അറിയുക
കൊച്ചി: ജീവൻ രക്ഷിക്കാനുള്ള തിരക്കിൽ എല്ലാം ഉപേക്ഷിച്ച് വീട്ടുകാർ സ്ഥലം വിട്ടു. പ്രളയ ജലം ഒഴുകിയെത്തിയപ്പോൾ പെട്ടു പോയത് മിണ്ടാപ്രാണികളാണ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയും വെള്ളത്തിൽ മുങ്ങിത്താണും എല്ലാം ജീവൻ വെടിഞ്ഞു. വീട്ടുകാർ തിരികെയെത്തിയപ്പോൾ കണ്ടത് മരിച്ച മിണ്ടാപ്രാണികളേയും. ചീഞ്ഞഴുകിയ വളർത്തുമൃഗങ്ങളെ തൊടാൻ ഏവരും മടിച്ചു. ഇവിടേക്ക് ദൈവദൂതരെ പോലെ ആനന്ദ മാർഗ പ്രചാര സംഘം എത്തി. വെള്ളം കയറിയിടങ്ങളിൽ ചത്തൊടുങ്ങിയ മൃഗങ്ങളുടെ ജഡങ്ങൾ വാരിക്കൂട്ടി ശാസ്ത്രീയമായി സംസ്‌കരിച്ച് കേരളത്തെ വലിയ ദുരന്തത്തിൽ നിന്നും അവർ കരകയറ്റി. എലിപ്പനി പടർന്ന് പിടിക്കുമ്പോഴും മറ്റ് വ്യാഥികളിൽ നിന്ന് കേരളം രക്ഷപ്പെട്ടത് ഇവരുടെ ഇടപെടൽ കാരണമാണ്. ഇവരുടെ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കേരളത്തിലെ പ്രളയ ദുരിതാശ്വസപ്രവർത്തനങ്ങളിൽ തുടർന്നും സജീവമായ ഇടപെടൽ ഉണ്ടാവുമെന്നും നവകേരള സൃഷ്ടിക്കായി കഴിയുന്നതെല്ലാം ചെയ്യുമെന്നും ആനന്ദ മാർഗ പ്രചാര സംഘത്തിന്റെ റീജിയണൽ സെക്രട്ടറി ആചാര്യ സുരേഷ്വരാനന്ദ് അവധൂത്. വെള്ളം കയറിയിടങ്ങളിൽ ചത്
കൊച്ചി: ജീവൻ രക്ഷിക്കാനുള്ള തിരക്കിൽ എല്ലാം ഉപേക്ഷിച്ച് വീട്ടുകാർ സ്ഥലം വിട്ടു. പ്രളയ ജലം ഒഴുകിയെത്തിയപ്പോൾ പെട്ടു പോയത് മിണ്ടാപ്രാണികളാണ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയും വെള്ളത്തിൽ മുങ്ങിത്താണും എല്ലാം ജീവൻ വെടിഞ്ഞു. വീട്ടുകാർ തിരികെയെത്തിയപ്പോൾ കണ്ടത് മരിച്ച മിണ്ടാപ്രാണികളേയും. ചീഞ്ഞഴുകിയ വളർത്തുമൃഗങ്ങളെ തൊടാൻ ഏവരും മടിച്ചു. ഇവിടേക്ക് ദൈവദൂതരെ പോലെ ആനന്ദ മാർഗ പ്രചാര സംഘം എത്തി. വെള്ളം കയറിയിടങ്ങളിൽ ചത്തൊടുങ്ങിയ മൃഗങ്ങളുടെ ജഡങ്ങൾ വാരിക്കൂട്ടി ശാസ്ത്രീയമായി സംസ്‌കരിച്ച് കേരളത്തെ വലിയ ദുരന്തത്തിൽ നിന്നും അവർ കരകയറ്റി. എലിപ്പനി പടർന്ന് പിടിക്കുമ്പോഴും മറ്റ് വ്യാഥികളിൽ നിന്ന് കേരളം രക്ഷപ്പെട്ടത് ഇവരുടെ ഇടപെടൽ കാരണമാണ്.
ഇവരുടെ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കേരളത്തിലെ പ്രളയ ദുരിതാശ്വസപ്രവർത്തനങ്ങളിൽ തുടർന്നും സജീവമായ ഇടപെടൽ ഉണ്ടാവുമെന്നും നവകേരള സൃഷ്ടിക്കായി കഴിയുന്നതെല്ലാം ചെയ്യുമെന്നും ആനന്ദ മാർഗ പ്രചാര സംഘത്തിന്റെ റീജിയണൽ സെക്രട്ടറി ആചാര്യ സുരേഷ്വരാനന്ദ് അവധൂത്. വെള്ളം കയറിയിടങ്ങളിൽ ചത്തൊടുങ്ങിയ മൃഗങ്ങളുടെ ജഡങ്ങൾ വാരിക്കൂട്ടി ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിൽ നിർണ്ണായ ഇടപെടൽ നടത്തിയെന്നും തുടർന്നും ആവശ്യമെന്ന് കണ്ടാൽ സംഘടന പ്രവർത്തകർ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ മടിക്കില്ലന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ ഭാഗമായ അമൃത് ഗ്ലോബൽ പ്രസ്ഥാനത്തിലെ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പ്രകൃതി ദുരന്തം ഉണ്ടായ സ്ഥങ്ങളിലെല്ലാം മുമ്പ് ഇത്തരം പ്രവർത്തനങ്ങളിൽ പ്രവർത്തകർ പങ്കാളികളായിട്ടുണ്ട്. ഒഡീഷ,നാഗപട്ടണം,ചെന്നൈ,ലാത്തൂർ എന്നിവിടങ്ങളിൽ ആഴ്ചകളോളം തങ്ങി സംഘടന പ്രവർത്തകർ ദുരിതാശ്വസ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ചത്തമൃഗങ്ങളുടെ ചീഞ്ഞളിഞ്ഞ മൃതദ്ദേഹങ്ങൾ ശാസ്ത്രീയമായി സംസംസ്‌കരിക്കുന്നതിൽ പ്രാവിണ്യം നേടിയവരാണ് പ്രവർത്തകരിലേറെയും.കേരളത്തിലെ വിവധ മേഖലകളിൽ സംഘടനാ പ്രകവർത്തകർ ഈ ദൗത്യത്തിൽ ഹൃദയപൂർവ്വം പങ്കാളികളായി-സുരേഷ്വരാനന്ദ് അവധൂത് വ്യക്തമാക്കി. കേരളത്തിലെ പ്രളയത്തിലും കൈതാങ്ങാകാൻ അവർ ഓടിയെത്തി. അങ്ങനെ രോഗം തകർക്കാത്ത പ്രളയാനന്തര കേരളത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.
ലോകമെമ്പാടും പ്രവർത്തിക്കുന്ന സാമൂഹ്യ-സാംസ്‌കാരിക- ആധ്യാത്മീക സംഘടനനാണ് ആനന്ദമാർഗ്ഗ പ്രചാര സംഘം. ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിലെത്തിയിട്ടുള്ള അമൃത് ഗ്ലോബലിന്റെ റിലീഫ് ടീമിന് നേതൃത്വം നൽകുന്നത് ആചാര്യ സവിതാനന്ദ അവധൂദാണ്. എറണാകുളത്ത് ആലുവ , മുപ്പത്തടം, ഏലൂർക്കര, ചേരാനല്ലൂർ, ചിറ്റൂർ, കോതാട്, കമ്പനിപ്പടി എന്നിവിടങ്ങളിൽ സംഘടപ്രവർത്തകർ മൃഗങ്ങളുടെ ജഡങ്ങൾ മറവുചെയ്യുന്നതിനും ശചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. മുപ്പത്തടത്ത് എസ് ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജലാശയങ്ങളിൽ പൊന്തിക്കിടന്നിരുന്ന മൃഗങ്ങളുടെ ജഡങ്ങൾ കണ്ടെത്തി കരയ്‌ക്കെത്തിച്ച് സംസ്‌കരിക്കുന്നതിൽ പങ്കാളികളായി.
സംസ്ഥാനത്ത് 400-ളം മൃഗങ്ങളുടെ ജഡങ്ങൾ സംസ്‌കരിക്കാൻ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തിയെന്നാണ് നേതാക്കളുടെ വെളിപ്പെടുത്തൽ. അമൃത് ഗ്ലോബൽ റിലീഫ് ടീമിന്റെ പ്രളയബാധിത മേഖലയിലെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നാണ് പൊതുവേ യുള്ള വിലയിരുത്തൽ.മൃഗങ്ങളുടെ ജഡങ്ങൾ വെള്ളത്തിൽക്കിടന്ന് ജീർണ്ണിച്ച് പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യം ഇവരുടെ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തി മൂലം ഒട്ടുമുക്കാലും പരിഹരിക്കനായി എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സംഘടനയുടെ നേതൃത്വത്തിൽ ദുരന്ത മേഖലകളിൽ മെഡിക്കൽ ക്യാമ്പുകളും നടത്തുന്നുണ്ട്.സേവന തല്പരരായ ഡോക്ടർമാരുടെ വലിയ നിരതന്നെ ക്യാമ്പുകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.കൂടാതെ വസ്ത്രങ്ങളും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ദുരന്തമേഖലയിൽ എത്തിക്കുന്നതിനും സംഘടന പ്രവർത്തകർ വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ശേഷം പുനഃരധിവാസ പ്രവർത്തനങ്ങളിലും സംഘടനയുടെ ഭാഗത്തുനിന്നും ഇടപെടലുണ്ടാവുമെന്നും നവകേരള സൃഷ്ടിക്കായി കഴിയാവുന്നതെല്ലാം ചെയ്യുമെന്നും സംഘടന നേതാക്കൾ അറിയിച്ചു.