റിലയൻസ് തലവൻ മുകേഷ് അംബാനിയുടെയും, നിതാ അംബാനിയുടെയും മകൻ അനന്ദ് അംബാനി അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് ഒറ്റയടിക്ക് നൂറ് കിലോ ഭാരം കുറച്ച വിശഷത്തിലാണ്. അമേരിക്കയിൽ വച്ച് ഒരു പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് അനന്ദ് ഭാരം കുറയ്ക്കാനുള്ള കടുത്ത തീരുമാനം എടുത്തത്.208 കിലോഗ്രാം ഉണ്ടായിരുന്ന അനന്ദ് കേവലം 108 കിലോ ആയി വണ്ണം കുറച്ചതാണ് വാർത്തയായത്.

അനന്ദ് അംബാനിയുടെ കണ്ണുകളിൽ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറയോട് പ്രണയമെന്നാണ് ഏറ്റവുമൊടുവിലത്തെ വാർത്ത.എന്നാൽ, വാർത്തയിൽ തെല്ലും സത്യമില്ലെന്നാണ് സച്ചിനോടടുത്ത വൃത്തങ്ങൾ പറയുന്നത്.ടെൻഡുൽക്കർ-അംബാനി കുടുംബങ്ങൾ തമ്മിലുള്ള ഊഷ്മളബന്ധത്തിന്റെ ഭാഗമായ സൗഹൃദം മാത്രമാണ് ഇരുവരും തമ്മിലെന്നും വിശദീകരണം വരുന്നു.18 വയസ് മാത്രം തികഞ്ഞ സാറ ഇപ്പോൾ പഠനത്തിലാണ് ശ്രദ്ധിക്കുന്നത്.ഏതായാലും സത്യം അധികം വൈകാതെ പുറത്ത് വരും.