- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടന തിരുത്തണമെന്ന പരാമർശത്തിൽ അനന്ത്കുമാർ ഹെഗ്ഡെ മാപ്പു പറഞ്ഞു; പ്രതിപക്ഷം എതിർപ്പുമായി എത്തിയതോടെ പൗരനെന്ന നിലയ്ക്ക് ഭരണഘടനയ്ക്ക എതിരെ പോകാൻ കഴിയില്ലെന്നും ഭരണഘടനയെ ബഹുമാനിക്കുന്നെന്നും പറഞ്ഞ് തിരുത്തി കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഭരണഘടന തിരുത്തണമെന്ന പരാമർശത്തിൽ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ മാപ്പുപറഞ്ഞു. ലോക്‌സഭയിലാണ് ഹെഗ്‌ഡെ മാപ്പു പറഞ്ഞത്. ഇന്ത്യൻ പൗരനെന്ന നിലയ്ക്ക് ഭരണഘടനയ്ക്ക എതിരെ പോകാൻ കഴിയില്ലെന്നും ഭരണഘടനയെ ബഹുമാനിക്കുന്നെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. തങ്ങൾ സമീപകാലഭാവിയിൽ ഭരണഘടന തിരുത്തുമെന്നും മതനിരപേക്ഷവാദികൾ സ്വന്തം മാതാപിതാക്കളാരെന്ന് അറിയാത്തവരാണെന്നുമുള്ള ഹെഗ്‌ഡെയുടെ പരാമർശമായിരുന്നു വിവാദമായത്. പരാമർശത്തിൽ ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരുന്നു. കർണാടകയിലെ കൊപ്പാളിലെ ചടങ്ങിലാണ് ഹെഗ്‌ഡെ വിവാദ പ്രസംഗം നടത്തിയത്. മതനിരപേക്ഷ രാജ്യമെന്നു ഭരണഘടനയിൽ പറയുന്നതു തിരുത്തുമെന്നായിരുന്നു ഹെഗ്ഡെയുടെ വാക്കുകൾ. ഹെഗ്‌ഡെയുടെ പരാമർശങ്ങൾക്കെതിരെ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം ബഹളംവച്ചു. സർക്കാർ നിലപാടു വ്യക്തമാക്കാൻ രാജ്യസഭയിൽ അധ്യക്ഷൻ എം.വെങ്കയ്യ നായിഡു നിർദേശിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ പരാമർശത്തോടു വിയോജിക്കുന്നതായി പാർലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയൽ ഇന്നലെ തന്നെ വിശദീകരിച്ചിര
ന്യൂഡൽഹി: ഭരണഘടന തിരുത്തണമെന്ന പരാമർശത്തിൽ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ മാപ്പുപറഞ്ഞു. ലോക്‌സഭയിലാണ് ഹെഗ്‌ഡെ മാപ്പു പറഞ്ഞത്. ഇന്ത്യൻ പൗരനെന്ന നിലയ്ക്ക് ഭരണഘടനയ്ക്ക എതിരെ പോകാൻ കഴിയില്ലെന്നും ഭരണഘടനയെ ബഹുമാനിക്കുന്നെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
തങ്ങൾ സമീപകാലഭാവിയിൽ ഭരണഘടന തിരുത്തുമെന്നും മതനിരപേക്ഷവാദികൾ സ്വന്തം മാതാപിതാക്കളാരെന്ന് അറിയാത്തവരാണെന്നുമുള്ള ഹെഗ്‌ഡെയുടെ പരാമർശമായിരുന്നു വിവാദമായത്. പരാമർശത്തിൽ ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരുന്നു. കർണാടകയിലെ കൊപ്പാളിലെ ചടങ്ങിലാണ് ഹെഗ്‌ഡെ വിവാദ പ്രസംഗം നടത്തിയത്. മതനിരപേക്ഷ രാജ്യമെന്നു ഭരണഘടനയിൽ പറയുന്നതു തിരുത്തുമെന്നായിരുന്നു ഹെഗ്ഡെയുടെ വാക്കുകൾ.
ഹെഗ്‌ഡെയുടെ പരാമർശങ്ങൾക്കെതിരെ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം ബഹളംവച്ചു. സർക്കാർ നിലപാടു വ്യക്തമാക്കാൻ രാജ്യസഭയിൽ അധ്യക്ഷൻ എം.വെങ്കയ്യ നായിഡു നിർദേശിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ പരാമർശത്തോടു വിയോജിക്കുന്നതായി പാർലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയൽ ഇന്നലെ തന്നെ വിശദീകരിച്ചിരുന്നു. എന്നാൽ പരാമർശത്തിൽ ഹെഗ്ഡെ മാപ്പുപറയണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു.
ഭരണഘടനയിൽ വിശ്വാസമില്ലാത്ത ഹെഗ്‌ഡെയ്ക്കു മന്ത്രിയോ പാർലമെന്റ് അംഗമോ ആയിരിക്കാൻ യോഗ്യതയില്ലെന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. ഭരണഘടനാ ശിൽപിയായ ബി.ആർ.അംബേദ്കർ ഹിന്ദുരാഷ്ട്ര സങ്കൽപമെന്ന ആശയത്തിന് എതിരായിരുന്നുവെന്നും മന്ത്രിയുടെ വാക്കുകൾ അപലപനീയമാണെന്നും സിപിഐയിലെ ഡി.രാജയും പറഞ്ഞിരുന്നു.
ഹെഗ്‌ഡെയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നെഴുതിയ പോസ്റ്ററുകൾ ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് അംഗങ്ങൾ സഭയിൽ പ്രതിഷേധിച്ചത്. എന്നാൽ കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയും മറ്റും ഹെഗ്‌ഡെയുടെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ഭരണപക്ഷത്തിന്റെ വിശദീകരണം.