- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈഫുന്നീസയുടെ നിയമപോരാട്ടം ഫലം കണ്ടു; ക്രൈംബ്രാഞ്ച് ആത്മഹത്യ ആക്കിയ ജുവല്ലറി ഉടമയുടെ മരണം കൊലപാതകമെന്ന് ഹൈക്കോടതി; ഏഴ് വർഷം മുമ്പ് നടന്ന ദുരൂഹ മരണത്തിന്റെ ചുരുളഴിയുന്നു; സംശയമുനയിൽ സഹോദരങ്ങൾ
തിരുവനന്തപുരം: ഭർത്താവിന്റെ മരണം ആത്മഹത്യയെന്ന് സാഹചര്യ ത്തെളിവുകളുമായി ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും വാദിച്ചെങ്കിലും സെഫന്നുസിക്ക് വിശ്വസിക്കാൻ ആകുമായിരുന്നില്ല. തന്നെയും മക്കളെയും ഒറ്റയ്ക്കാക്കി ആത്മഹത്യ ചെയ്യാനുള്ള മനസ് ഭർത്താവ് അഷ്‌റഫിനില്ലെന്ന ഉറച്ച വിശ്വാസം സൈഫന്നുസിയെ കൈവിട്ടില്ല. നിയമം നീതിക്കു വേണ്ടിയാണെന്ന് ഉ
തിരുവനന്തപുരം: ഭർത്താവിന്റെ മരണം ആത്മഹത്യയെന്ന് സാഹചര്യ ത്തെളിവുകളുമായി ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും വാദിച്ചെങ്കിലും സെഫന്നുസിക്ക് വിശ്വസിക്കാൻ ആകുമായിരുന്നില്ല. തന്നെയും മക്കളെയും ഒറ്റയ്ക്കാക്കി ആത്മഹത്യ ചെയ്യാനുള്ള മനസ് ഭർത്താവ് അഷ്‌റഫിനില്ലെന്ന ഉറച്ച വിശ്വാസം സൈഫന്നുസിയെ കൈവിട്ടില്ല. നിയമം നീതിക്കു വേണ്ടിയാണെന്ന് ഉറച്ച് വിശ്വസിച്ച സൈഫന്നുസിക്ക് ഒടുവിൽ ഹൈക്കോടതി നീതി നൽകി. അതും ഏഴു വർഷങ്ങൾക്ക് ശേഷം.
2005 നവംബർ 10നാണ് കഴക്കൂട്ടം അനന്തപുരം ജൂവലറി ഉടമ അഷ്‌റഫ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നത്. പള്ളിപ്പുറം ശ്രീപാദം കോളനിക്ക് സമീപം തുറസായ സ്ഥലത്താണ് അഫ്‌റഫിന്റെ മൃതശരീരം കണ്ടെത്തിയത്. ഇരുകാലുകളിലും അടിവയറ്റിലും മർദ്ദനമേറ്റ പാടുകളും കഴുത്തിൽ പാന്റ് വരിഞ്ഞുകെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. വായിൽ നിന്ന് നുരയും പതയും വന്ന് അവസ്ഥയിലുമായിരുന്നു. മംഗലപുരം പൊലീസ് കേസ് എടുത്തെങ്കിലും ആത്മഹത്യയാണെന്ന് അന്വേഷണത്തിനു മുമ്പെ ലോക്കൽ പൊലീസ് പ്രഖ്യാപിച്ചത് സംശയത്തിനിടയാക്കിയിരുന്നു. പിന്നീട് കൊല്ലപ്പെട്ട അഷ്‌റഫിന്റെ ഭാര്യ, മംഗലപുരം വെയിലൂർ റെയിൻബോ ഹൗസിൽ സൈഫുന്നിസ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
ലോക്കൽ പൊലീസ് തിരക്കിട്ട് അന്വേഷണം നടത്തിയതിലെ ദുരൂഹത മനസിലാക്കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. തുടക്കത്തിൽ അന്വേഷണത്തിൽ എങ്ങുമില്ലാത്ത ശുഷ്‌കാന്തി പ്രകടിപ്പിച്ച ഉദ്യോഗസ്ഥർ പിന്നീട് അന്വേഷണത്തെ കുറിച്ചോ, റിപ്പോർട്ടിനെ കുറിച്ചോ അനങ്ങിയില്ല. കേസിന്റെ സ്ഥിതി അറിയാൻ ക്രൈംബ്രാഞ്ച് ഓഫീസുകൾ കയറിങ്ങിയ അഷ്‌റഫിന്റെ ഭാര്യ സൈഫന്നുസിയെ അന്വേഷണം പുരോഗമിക്കുകയാണെന്ന് മറുപടിയിൽ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ക്രൈംബ്രാഞ്ച് സിഐയുടെ നേതൃ്വത്തിൽ നടത്തിയ അന്വേഷണത്തിൽ അഷ്‌റഫിന്റെ മരണവുമായി ബന്ധപ്പെട്ട് 83 സാക്ഷികളെയും വിസ്തരിച്ചിരുന്നു.
2005 ഡിസംബർ ഒന്നിനാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നത്്. മൂന്നു വർഷത്തോളം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഒടുവിൽ നൽകിയ റിപ്പോർട്ടിന്റെ പ്രസക്തഭാഗം ഇങ്ങനെ ആയിരുന്നു. ' 44 വയസുള്ള അഷ്‌റഫ് എപ്പിലപ്‌സി എന്ന രോഗത്തിന് ചികിത്സയിലായിരുന്നു. അസുഖവും സാമ്പത്തിക ബാധ്യതയും മൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ' ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത് 2008നാണ്്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച വിവരം അഷ്‌റഫിന്റെ ഭാര്യയും ബന്ധുക്കളും അറിയുന്നത് ആറു വർഷത്തിനു ശേഷം 2014ലിലാണ്. തുടർന്നാണ് അഷ്‌റഫിന്റെ ഭാര്യ സൈഫുന്നിസ ഹൈക്കോടതിയെ സമീപിക്കുന്നത്.
അഷ്‌റഫിന്റെ ദുരൂഹമരണത്തിൽ സഹോദരങ്ങളുടെ പങ്ക് നാട്ടുകാരും ബന്ധുക്കളും സംശയിക്കുന്നുണ്ട്. ഇത് പലപ്പോഴും പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ആ വഴിക്ക് കാര്യമായ അന്വേഷണം നടത്തിയില്ല. തിരുവനന്തപുരത്തെ അനന്തപുരം ജൂവലറിയുടെ ഉടമയായിരുന്നു അഷ്‌റഫ് . ഈ ജൂവലറിയുടെ ഉടമസ്ഥാവകാശം അഷ്‌റഫിനെ കൂടാതെ അഷ്‌റഫിന്റെ സഹോദരനും അനുജത്തിക്കും ഉണ്ടായിരുന്നു. കച്ചവടം വർധിച്ചപ്പോൾ ലാഭം പങ്കിടുന്ന കാര്യത്തിൽ സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായതായി ബന്ധുക്കൾ പറയുന്നു. അഭിപ്രായ വ്യത്യാസം വർധിച്ച സാഹചര്യത്തിൽ അഷ്‌റഫുമായി പിണങ്ങി സഹോദരനും സഹോദരിയും കഴക്കൂട്ടത്ത് മറ്റൊരു ജൂവലറി ആരംഭിച്ചിരുന്നു. അനന്തപുരം ജൂവലറിയുടെ ഷെയർ പങ്കിടുന്നതിലും കഴക്കൂട്ടത്ത് പുതിയ ജൂവലറി ആരംഭിക്കുന്നതിലും വീണ്ടും മൂന്നു പേരും തമ്മിൽ പിണങ്ങിയിരുന്നു.
സൈഫുന്നിസയ്ക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് അഡ്വ. സാൻഡി ജോർജ്, അഡ്വ. ഷാജിൻ ഹമീദ് എന്നിവരാണ്. ഡി.വൈ.എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പുനരന്വേഷണം നടത്തി യാഥാർഥ്യം കണ്ടെത്താനാണ് ഹൈക്കോടതി ഉത്തരവ്. ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.