ചേർത്തല: കുടുംബത്തോടെ ബിജെപി അനുഭാവികളായിട്ടും മകനെ ആർ എസ് എസ്സുക്കാർ വെറുതെ വിട്ടില്ല. ആർ എസ് എസ് പ്രവർത്തകനായ അനന്തുവിനെ ആർഎസ്എസ്സുക്കാർ തന്നെ കാലപുരിക്ക് അയച്ചു. ശാഖാ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിന്നത് വിനയായി. കുടുംബത്തോടെ സിപിഎമ്മിൽ ചേക്കേറുമെന്ന ആശങ്കയും പരന്നതോടെ പ്രതികാരത്തിന് മൂർച്ഛക്കൂടി. ഒടുവിൽ വീട്ടിൽനിന്നും വിളിച്ചിറക്കി മരക്കൊമ്പുക്കൊണ്ട് അടിച്ചുക്കൊന്നു. പിടിക്കപ്പെട്ട പ്രതികളിൽ ആർഎസ്എസ് മുഖ്യശിക്ഷകുമുണ്ടെന്ന് സൂചന.

കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയുടെ അവസാനം സ്‌കൂളിൽ വെച്ചുണ്ടായ സൈക്കിളിനെ ചൊല്ലിയുള്ള നിസാര പ്രശ്നമാണ് അനന്തുവിന്റെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. എന്നാൽ ആർഎസ്എസ്സിന്റെ സജീവ പ്രവർത്തകനായ അനന്തു
കഴിഞ്ഞ കുറെ നാളുകളായി സംഘടനയുടെ യാതൊരു പരിപാടിക്കും സഹകരിക്കാതെ മാറിനിൽക്കുകയായിരുന്നു. ഇത് പ്രാദേശിക ആർ എസ് എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. മാത്രമല്ല അനന്തുവിന്റെ കുടുംബം സിപിഎമ്മിലേക്ക് ചേക്കേറുമെന്ന സൂചനയും പ്രചരിച്ചിരുന്നു.

അനന്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സി പി എം ഇപ്പോൾ സജീവമായി ഇടപ്പെട്ടതും ഹാർത്താൽ പ്രഖ്യാപിച്ചതും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മാത്രമല്ല അനന്തുവിന്റെ കൊലപാതകത്തിൽ മയക്കുമരുന്ന് കച്ചവടക്കാരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ആർഎസ്എസ്സുക്കാരാണെന്ന ആക്ഷേപവുമായി സി.പി.എം രംഗത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി സ്‌കൂളിലും പരിസര പ്രദേശങ്ങളിലും അനന്തുവും സുഹൃത്തുക്കളുമായി സംഘർഷം നടന്നുവരികയായിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങൾക്ക് മുമ്പും തങ്കിയിലെ ദേശീയ പാതയ്ക്കരികിലും ഏറ്റുമുട്ടൽ നടന്നതായി പറയുന്നു. ഇതിനിടിയിലാണ് ഇന്നലെ വയലാറിലെ നീലിമംഗലം ക്ഷേത്രത്തിൽ ഉൽസവം കാണാൻ അനന്തുവെത്തിയത്.

കൊലയാളി സംഘത്തിലെ ചില സുഹൃത്തുക്കൾ അനന്തുവിനെ ക്ഷേത്ര മൈതാനിയിലേക്ക് വിളിച്ചുക്കൊണ്ടുപോയതാണെന്നും പ്രചരണമുണ്ട്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ശ്രി രാജരാജേശ്വരി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി വരും വഴി സമീപത്തെ പാടത്തു വെച്ച് 20 ഓളം പേർ വരുന്ന സുഹൃത്തുക്കൾ അടങ്ങിയ കൂട്ടമാണ് അനന്തുവിനെ ആക്രമിച്ചത്. മരകക്ഷണംകൊണ്ട് തലങ്ങുംവിലങ്ങും അടിയേറ്റ് അവശനായ അനന്തുവിനെ അക്രമി സംഘം പാടത്ത് ഉപേക്ഷിച്ചു പോകുകയായിരുന്നു. പിന്നീട് ഉൽസവം കഴിഞ്ഞ് അതുവഴിയെത്തിയ പ്രദേശവാസികളാണ് അനന്തുവിനെ ആശുപത്രിയിലെത്തിച്ചത്.

ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൊലപാതകം സംമ്പന്ധച്ച് ചേർത്തല പൊലീസ് പത്തോളം പേരെ പിടികൂടിയിട്ടുണ്ട്. ഇതിൽ ആർ.എസ്.എസ് മുഖ്യശിക്ഷകുമുണ്ടെന്നാണ് സൂചന. അനന്തുവിന്റെ മൃതദേഹം പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. വൈകിട്ട് അഞ്ചോടെ വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും. സഹോദരി ആതിര.അനന്തുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇടത് - വലത് മുന്നണികൾ ഹർത്താൽ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറു മുതൽ ആറുവരെയാണ് ഹർത്താൽ. ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നതിനാൽ ഈ പ്രദേശം ഒഴിവാക്കിയിട്ടുണ്ട്.