- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിക്കെതിരെയുള്ള ആരോപണം സേയ്ഫ് സോണിൽ അല്ലാതായി; അനന്യ ആത്മഹത്യ ചെയ്യില്ലെന്ന് ട്രാൻസ് ജെൻഡേഴ്‌സ് കോൺഗ്രസ്; കൊലപാതകമാണോ എന്നും സംശയം; ഹെയർ സ്റ്റൈലിസ്റ്റിന്റെ മരണവും ദുരൂഹത കൂട്ടുമ്പോൾ
കൊച്ചി: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിനു പിന്നാലെ പങ്കാളി ജിജുവും ജീവനൊടുക്കിയതോടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർ സമൂഹം രംഗത്തെത്തി. റിനൈ മെഡിസിറ്റിയുടെ ഇടപെടലുകളെ സംശയിക്കുകാണ് ട്രാൻസ് ജെൻഡേഴ്‌സ് കോൺഗ്രസ്. അനന്യയുടേതുകൊലപാതകമാണെന്നും അവർ സംശയിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണമാണ് ആവശ്യപ്പെടുന്നത്.
അനന്യയെ പോലൊരു ആൾ ആത്മഹത്യ ചെയ്യുമെന്ന് വിചാരിക്കുന്നില്ല. ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതോടെ തന്നെ അവർ സേഫ് സോണിൽ അല്ലാതായി. രണ്ട് ഡയറികൾ കിട്ടിയെന്നും ഇല്ലെന്നും പറയുന്നു. ഇതെല്ലാം വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കും. അനന്യയ്ക്ക് നീതി കിട്ടണം. ഇതിന് വേണ്ടി പ്രയത്‌നിക്കുമെന്നും ട്രാൻസ് ജെൻഡേഴ്‌സ് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഗ രഞ്ജിനി മറുനാടനോട് പറഞ്ഞു. ഏറെ ദുരൂഹതകൾ ഉണ്ടെന്നും അതു നീക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നും ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞു. തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജു ഗിരിജാ രാജ്, ഹെയർ സ്‌റ്റൈലിസ്റ്റാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലം മുതലാണ് അന്യനയും ജിജുവും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. അനന്യയുടെ മരണത്തോടെ കടുത്ത സമ്മർദ്ദത്തിലായിരുന്നു ജിജു.
വൈറ്റില തൈക്കൂടത്ത് ജവഹർ റോഡിലുള്ള വീട്ടിൽ, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ജിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം വാങ്ങാൻ പുറത്തുപോയ സുഹൃത്തുക്കൾ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് മരട് പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അനന്യയ്‌ക്കൊപ്പം ഞാനുമുണ്ടാകും എന്ന് ജിജു സ്റ്റാറ്റസ് ഇട്ടിരുന്നു.
അനന്യയും ജിജുവും ഒരുമിച്ചാണ് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. അനന്യയുടെ മരണത്തിനു ശേഷം ജിജു കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. അനന്യയുടെ സംസ്‌കാരത്തിനുശേഷം കൊല്ലത്തുനിന്ന് മടങ്ങിയെത്തിയ ജിജു വൈറ്റിലയിൽ സുഹൃത്തുക്കളുടെ വീട്ടിൽ തങ്ങുകയായിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അനന്യ നൽകിയ പരാതിയും ഇരുവരുടെയും മരണവും പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.