- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ഭാഗത്ത് ഉണങ്ങാത്ത മുറിവ്; ഒരുവർഷം മുമ്പത്തെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അനന്യ അനുഭവിച്ചത് തീരാദുരിതം തന്നെ; ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് ഉന്നയിച്ച ആരോപണങ്ങൾ ശരി വച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മരണം ആത്മഹത്യ എന്നും പ്രാഥമിക നിഗമനം
കൊച്ചി: കൊച്ചിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ട്രാൻസ് വുമൺ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ അനന്യ കുമാരി അലക്്‌സിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. ഒരുവർഷം മുമ്പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉണങ്ങാത്ത മുറിവ് സ്വകാര്യ ഭാഗത്തുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. അനന്യയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം. ഇതു ശരിവയ്ക്കുന്നതാണ് ശനിയാഴ്ച പൊലീസിനു ലഭിച്ച റിപ്പോർട്ടിലുമുള്ളതെന്നാണ് അറിയുന്നത്. ചികിൽസാ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി സർക്കിൾ ഇൻസ്‌പെക്ടർ പി ആർ. സന്തോഷ് വ്യക്തമാക്കി.
അനന്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ സുഹൃത്ത് ജിജു ഗിരിജാ രാജിനെയും മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. വൈറ്റിലയിലെ താമസസ്ഥലത്താണ് ജിജുവിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു ജിജുയെന്നാണ് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു.
താൻ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെ അനന്യ പറ്റി പറഞ്ഞത്
''വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാൻ നേരിടുന്നത്. എന്റെ യോനി ഭാഗം എന്ന് പറഞ്ഞാൽ ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈയിൽ ഒരു തുരങ്കമുണ്ടാക്കിയാൽ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണ്. യോനിയുമായി ഒരു സാമ്യമില്ലാത്ത അവസ്ഥ. എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. എനിക്ക് നീതി കിട്ടണം''
''എനിക്ക് ഒരു ദിവസം എട്ട് മുതൽ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോൾ പാഡ് വാങ്ങിക്കാൻ പോലും പൈസ ഉണ്ടാവില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോൾഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളതുകൊണ്ടാണ്. സഹിക്കാൻ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോൾ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോൾ ഇരിക്കുന്നത്''
മറുനാടന് മലയാളി ബ്യൂറോ