റക്കം കുറഞ്ഞ് വസ്ത്രം ധരിച്ചതിന്റെ പേരിൽ സൈബർ ആങ്ങളമാകുടെ വിമർശനങ്ങൾ നേരിട്ട നടിയാണ് അനശ്വര രാജൻ. നടിയുടെ ചിത്രത്തിൽ വസ്ത്രത്തിന് ഇറക്കം കുറഞ്ഞതിന്റെ പേരിൽ സൈബർ ലോകത്ത് ചേരിതിരിഞ്ഞുള്ള യുദ്ധമായിരുന്നു. ഇപ്പോഴിതാ വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ അടുത്ത ഫോട്ടോഷൂട്ടുമായി എത്തുകയാണ് താരം. ഗ്ലാമറസ് ചിത്രങ്ങൾ നൽകി ഞെട്ടിച്ചാണ് അനശ്വരയുടെ നീക്കം. 

നടിയുടെ പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച.ഇത്തവണയും വിമർശനങ്ങളുമായി ഒരുകൂട്ടം എത്തുന്നുണ്ട്. മലയാളിപെൺകുട്ടികളുടെ സ്വഭാവത്തിനു ചേരുന്ന വസ്ത്രധാരണമല്ല താരത്തിന്റേതെന്നാണ് ആക്ഷേപം. എന്നാൽ നടിക്കു പിന്തുണയുമായും ആളുകൾ എത്തി. വസ്ത്രം എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും ആ കുട്ടി അവർക്ക് ഇഷ്ടമുള്ളത് ധരിക്കട്ടേയെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.

ചില സദാചാര ആങ്ങളമാർക്കുള്ള അടുത്ത മറുപടിയാണ് ഈ ചിത്രങ്ങളെന്നും ഇവർ പറയുന്നു.ഈ സദാചാര കാവൽക്കാർക്കു മുന്നറിയിപ്പുമായി 'യെസ് വി ഹാവ് ലെഗ്‌സ്' എന്ന ഹാഷ്ടാഗും ഉടലെടുത്തു. മലയാളസിനിമയിലുള്ള നിരവധിപേർ നടിക്ക് പിന്തുണയുമായി എത്തി..

പിറന്നാൾ സമ്മാനമായി ലഭിച്ച വസ്ത്രം ധരിച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് നടി അനശ്വര രാജനു നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളുടെ പ്രതികരണമായാണ് 'യെസ് വി ഹാവ് ലെഗ്‌സ്' എന്ന ഹാഷ്ടാഗോടെ പലരും ചിത്രങ്ങൾ പങ്കുവച്ചത്.