- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ പതുങ്ങി എത്തി തൊഴുത്തിൽ നിൽക്കുന്ന പശുക്കളെ അഴിച്ച് പുറത്തു കൊണ്ടു വരും; കൈകാലുകൾ കയറുപയോഗിച്ച് വരിഞ്ഞു കെട്ടി താഴെ കിടത്തും; പിന്നെ ക്രൂരമായ ലൈഗിക പീഡനവും; ഇരകൾ മയ്യനാട്ടെ പത്തോളം വീട്ടിലെ കന്നുകാലികൾ; അഞ്ചാലുംമൂട്ടെ ഹരികുമാറിന്റേത് കേട്ടുകേൾവിയില്ലാത്ത വൈകൃതം
കൊല്ലം: രാത്രിയിൽ പതുങ്ങി എത്തി തൊഴുത്തിൽ നിൽക്കുന്ന പശുക്കളെ അഴിച്ച് പുറത്തു കൊണ്ടു വരും. കൈകാലുകൾ കയറുപയോഗിച്ച് വരിഞ്ഞു കെട്ടി താഴെ കിടത്തും. പിന്നെ ക്രൂരമായ ലൈഗിക പീഡനവും. കഴിഞ്ഞ ദിവസം ഇരവിപുരം മയ്യനാടു നിന്നും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച അഞ്ചാലുംമൂട് സ്വദേശിയായ ഹരികുമാർ പശുക്കളെ പീഡിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു.
മയ്യനാട് പ്രദേശത്തെ പത്തോളം വീടുകളിലുണ്ടായിരുന്ന പശുക്കളെയാണ് ഇയാൾ രാത്രിയുടെ മറവിൽ പീഡിപ്പിച്ചിരുന്നത്. ഒരു വർഷത്തോളമായി തുടർന്ന പീഡനത്തിൽ ക്ഷീരകർഷകർ ഉണ്ടായിരുന്ന പശുക്കളെയെല്ലാം വിൽക്കുകയും ചെയ്തു. ഹരികുമാറാണ് ഉപദ്രവിക്കുന്നതെന്ന് മനസ്സിലാക്കിയത് മയ്യനാട് റെയിൽവേ സ്റ്റേഷനു സമീപം രാജ് ഭവനിൽ ക്ഷീരകർഷകനായ തമ്പിയായിരുന്നു. തമ്പി തന്നെയാണ് ഇയാളെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ പൊലീസിൽ ഏൽപ്പിച്ചതും.
മയ്യനാട് പഞ്ചായത്ത് 10-ാം വാർഡിലെ ഇരുപതോളം ക്ഷീരകർഷകരുടെ കന്നുകാലികളെയാണ് ഇയാൾ ക്രൂരമായി ഉപദ്രവിച്ചത്. രാത്രിയിൽ വീടുകളുടെ മതിലുകൾ ചാടി അകത്തു കടക്കുന്ന ഇയാൾ തൊഴുത്തുകളിൽ കെട്ടിയിരിക്കുന്ന പശുക്കളെ കയർ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കുകയും പശുക്കളുടെ അകിടിൽ പാറക്കല്ലു കൊണ്ട് പരിക്കേൽപ്പിക്കുകയുമാണ് പതിവ്. ഇത്തരത്തിൽ ക്ഷീരകർഷകനായ തമ്പിയുടെ പശുക്കൾക്ക് നേരിടേണ്ടി വന്നതും ക്രൂര പീഡനമാണ്.
കഴിഞ്ഞ ജനുവരി മുതലാണ് യുവാവിന്റെ ക്രൂര ലൈംഗിക അതിക്രമത്തിന് പശുക്കൾ ഇരയായത്. തമ്പിയുടെ വീട്ടിൽ ഏഴു പളുക്കളാണ് ഉണ്ടായിരുന്നത്. ജനുവരി മാസം 31 ന് പുലർച്ചെ തൊഴുത്തിലുണ്ടായിരുന്ന ഒന്നര വയസ്സ് പ്രായമുള്ള പശുക്കുട്ടിയെ കൈകൈലുകൾ വരിഞ്ഞ് കെട്ടി കഴുത്തിൽ കയർ മുറുക്കിയ നിലയിൽ കാണുകയായിരുന്നു. മരണ വെപ്രാളത്തിൽ പിടയുന്ന പശുക്കുട്ടിയെ വീട്ടുകാർ വേഗം തന്നെ അഴിച്ചു വിട്ടു.
തുടർന്ന് ഇരവിപുരം പൊലീസിൽ പരാതി നൽകിയെങ്കിലും കോവിഡ് മൂലം പൊലീസുകാരുടെ എണ്ണം കുറവായതിനാൽ അന്വേഷണം നടന്നില്ല. പിന്നീട് ഫെബ്രുവരിയിൽ തമ്പിയുടെ വീട്ടിലെ തന്നെ 13 ലിറ്ററോളം കറവയുണ്ടായിരുന്ന പശുവിനെ സമാന രീതിയിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയും ജനനേന്ദ്രിയം പാറക്കല്ലുകൊണ്ട് ഇടിച്ച് ക്ഷതമേൽപ്പിക്കുകയും ചെയ്തു. ഇതോടെ ശാരീരിക അസ്വസ്ഥകൾ മൂലം പശുവിന്റെ കറവ വറ്റി 3 ലിറ്റർ പാലു മാത്രം ലഭിക്കുന്ന അവസ്ഥയിലേക്കായി.
ഇത്തരത്തിൽ 8 മാസത്തോളം അഞ്ചിലേറെ തവണ തമ്പിയുടെ വീട്ടിലെ പശുക്കളെ ഉപദ്രവിച്ചു. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതി മതിലു ചാടി എത്തുന്നത് വ്യക്തമാണ്. സിസിടിവി അടുത്ത വീട്ടിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പ്രതി പിന്നീട് സിസിടിവി തിരിച്ചു വയ്ക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസിന് വീണ്ടും പരാതി നൽകിയെങ്കിലും സംഭവ സ്ഥലം സന്ദർശ്ശിച്ച് വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നുംപ്രതിയെ പിടിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും ആരോപണമുണ്ട്. കൂടാതെ പ്രദേശത്തെ മറ്റൊരു ക്ഷീരകർഷകനായ മയ്യനാട് മീനാ ഭവനിൽ ഗോപകുമാറിന്റെ പശുക്കിടാവിനെ വീടിന്റെ തൂണുകളിൽ വലിച്ചുമുറുക്കി കെട്ടി ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഇവിടെയും മൂന്നോളം തവണ ഇയാൾ കന്നുകാലികളെ ഉപദ്രവിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്താം തീയതി പുലർച്ചെ രണ്ട് മണിയോടെ തൊഴുത്തിൽ നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയ തമ്പി യുവാവിനെ നേരിൽ കാണുകയും ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സെപ്റ്റംബർ 2 ന് പകൽ ഇയാളെ യാദൃശ്ചികമായി തമ്പി കാണുകയും പിൻതുടരുകയുമായിരുന്നു. മയ്യനാട് റെയിൽവേസ്റ്റേഷനിൽ വച്ച് ഇയാളെ പിടികൂടാൻ ശ്രമിച്ചതോടെ ഓടി രക്ഷപെട്ടു.
ഇതോടെ തമ്പി വിവരം നാട്ടുകാരെ അറിയിക്കുകയും ധന്യാ സൂപ്പർമാർക്കറ്റിനടുത്ത് വച്ച് പിടികൂടുകയുമായിരുന്നു. പിടികൂടുമ്പോൾ ഇയാൾ മാസങ്ങൾക്ക് മുൻപ് ധരിച്ചിരുന്ന വസ്ത്രങ്ങൾ തന്നെയായിരുന്നു അപ്പോഴും ധരിച്ചിരുന്നത്. അസഹനീയമായി ദുർഗന്ധം വമിച്ചിരുന്ന യുവാവിനെ പൊലീസെത്തി വളരെ പാടുപെട്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്.
സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്തപ്പോൾ അഞ്ചാലുംമൂട് സ്വദേശിയാണെന്നും പേര് ഹരികുമാറെന്നും മാത്രമേ ഇയാൾ പറയുന്നുള്ളായിരരുന്നു. ചോദ്യം ചെയ്യലിൽ മനോനില തെറ്റിയ ആളാണെന്നാണ് മനസ്സിലായതെന്നും അതിനാൽ കേസെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു എന്നും ഇരവിപുരം പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു.
ഇയാളുടെ അതിക്രമത്തെ ഭയന്ന് പല ക്ഷീരകർഷകരും തങ്ങളുടെ ഓമനകളായി വളർത്തി വന്ന പശുക്കളെ കിട്ടിയ വിലക്ക് വിറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. അതേ സമയം ക്ഷീരകർഷകനായ തമ്പി അവശേഷിക്കുന്ന 3 പശുക്കളേയും വീടും വിറ്റ് മറ്റെവിടേക്കെങ്കിലും താമസം മാറാനുള്ള തീരുമാനത്തിലാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.