- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പീഡനശ്രമം: കോളജ് വിദ്യാർത്ഥിനി ദിശാ ആപ്പിൽ അമർത്തി; ആന്ധ്രാ പൊലീസ് പാഞ്ഞെത്തി പ്രതിയെ പിടികൂടി
വിശാഖപട്ടണം: കോളജ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ വെറും ഒൻപത് മിനിറ്റിനുള്ളിൽ പൊലീസെത്തി പിടികൂടി. കയ്യിലെ മൊബൈലിൽ ദിശാ എസ്ഒഎസ് ആപ്പിലൂടെ പൊലീസിന് വിവരം ലഭിക്കുകയും ഉടൻ പാഞ്ഞെത്തി യുവതിയെ രക്ഷിച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. പൊലീസ് തന്നെയാണ് വിവരം ട്വിറ്റർ പേജിൽ പങ്കിട്ടത്.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ 20കാരിയായ കോളജ് വിദ്യാർത്ഥിനിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഇന്ന് പുലർച്ചെ 1.17ന് യുവതിയുടെ െമാബൈലിൽ നിന്നും പൊലീസിന് അലർട്ട് കിട്ടി. ലൊക്കേഷൻ മനസിലാക്കിയ പൊലീസ് പാഞ്ഞെത്തി പ്രതിയെ പിടികൂടി.
മൊബൈൽ അഞ്ചിലേറെ തവണ കുലുക്കുകയോ ആപ്പിലെ എസ്ഒഎസ് ബട്ടൻ അമർത്തുകയോ ചെയ്താൽ ഉടൻ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിക്കും. ഇത്തരത്തിൽ ഒട്ടേറെ സ്ത്രീകൾക്ക് ദിശാ ആപ്പിലൂടെ പൊലീസിന് രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു..
ന്യൂസ് ഡെസ്ക്