- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ ഭീഷണിപ്പെടുത്തും; അമേരിക്കയിൽ ജോലിയും വാഗ്ദാനം ചെയ്യും; നിരാലംബരം അശരണരുമായ കുട്ടികളെ ചതിക്കുഴിയിൽ വീഴ്ത്തി പ്രകൃതി വിരുദ്ധ പീഡനം; താൻ ഇനി ആശ്വാസഭവനിൽ താമസിച്ചു പഠിക്കില്ലെന്നു വാശി പിടിച്ചു കരഞ്ഞതോടെ എല്ലാം പൊളിഞ്ഞു; ആണ്ടിപ്പട്ടിയിലും ആശാഭവന് സ്ഥാപനം; ജോസഫ് മാത്യുവിനെതിരെ നിരവധി പരാതികൾ
കോട്ടയം : നിരാലംബരായ കുട്ടികളെ പീഡിപ്പിക്കുന്നത് പതിവാക്കിയ ആശ്വാസഭവന്റെ ഡയറക്ടർ ജോസഫ് മാത്യുവിന് ആണ്ടിപ്പെട്ടിയിലും സമാനമായ സ്ഥാപനം. ഒപ്പം ഫാം ഹൗസും. അനാഥരായ കുട്ടികളെ ഭീഷണിപ്പെടുത്തിയും അമേരിക്കയിൽ ജോലി വാങ്ങികൊടുക്കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചുമാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്്. ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. തമിഴ്‌നാട്ടിൽ ആണ്ടിപ്പെട്ടിയിൽ 'ആറുതർ ഇല്ലം' എന്ന പേരിലാണ് സ്ഥാപനം നടത്തുന്നത്. തടവുപുള്ളികളുടെ നിരാലംബരും അശരണരുമായ കുട്ടികളെയാണ് ഇവിടെ പ്രധാനമായും പാർപ്പിക്കുന്നത്്. വടവാതൂർ മാധവൻപടി എബനേസർ വീട്ടിൽ നിന്നും പാമ്പാടി എം.ജി.എം. ജംഗ്ഷനു സമീപം ആശ്വാസഭവൻ സ്ഥാപനം നടത്തുന്ന, കെ.എസ്. മാത്യു മകൻ ജോസഫ് മാത്യു ( 58) സ്ഥാപനത്തിൽ താമസിച്ച് പഠിച്ച് വന്ന നിരാലംബയും പ്രായപൂർത്തിയാകാത്തുതമായ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് പിടിയിലായത്്. കഴിഞ്ഞ വെക്കേഷൻ സമയത്ത് ഇടുക്കിയിലുള്ള വീട്ടിലെത്തിയപ്പോഴാണ് കുട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്്. മാനസിക അസുഖമുള്ള അമ്മയാണ്് കുട്ടിക്കുള്ളത്
കോട്ടയം : നിരാലംബരായ കുട്ടികളെ പീഡിപ്പിക്കുന്നത് പതിവാക്കിയ ആശ്വാസഭവന്റെ ഡയറക്ടർ ജോസഫ് മാത്യുവിന് ആണ്ടിപ്പെട്ടിയിലും സമാനമായ സ്ഥാപനം. ഒപ്പം ഫാം ഹൗസും. അനാഥരായ കുട്ടികളെ ഭീഷണിപ്പെടുത്തിയും അമേരിക്കയിൽ ജോലി വാങ്ങികൊടുക്കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചുമാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്്. ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. തമിഴ്‌നാട്ടിൽ ആണ്ടിപ്പെട്ടിയിൽ 'ആറുതർ ഇല്ലം' എന്ന പേരിലാണ് സ്ഥാപനം നടത്തുന്നത്. തടവുപുള്ളികളുടെ നിരാലംബരും അശരണരുമായ കുട്ടികളെയാണ് ഇവിടെ പ്രധാനമായും പാർപ്പിക്കുന്നത്്.
വടവാതൂർ മാധവൻപടി എബനേസർ വീട്ടിൽ നിന്നും പാമ്പാടി എം.ജി.എം. ജംഗ്ഷനു സമീപം ആശ്വാസഭവൻ സ്ഥാപനം നടത്തുന്ന, കെ.എസ്. മാത്യു മകൻ ജോസഫ് മാത്യു ( 58) സ്ഥാപനത്തിൽ താമസിച്ച് പഠിച്ച് വന്ന നിരാലംബയും പ്രായപൂർത്തിയാകാത്തുതമായ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് പിടിയിലായത്്. കഴിഞ്ഞ വെക്കേഷൻ സമയത്ത് ഇടുക്കിയിലുള്ള വീട്ടിലെത്തിയപ്പോഴാണ് കുട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്്. മാനസിക അസുഖമുള്ള അമ്മയാണ്് കുട്ടിക്കുള്ളത്്. ചേച്ചിയോടും ആശ്വാസഭവനിൽ താമസിക്കുന്ന തന്റെ സഹോദരനോടുമാണ്് താൻ ഇനി അങ്ങോട്ടില്ലെന്ന് വ്യക്തമാക്കിയത്്.
താൻ ഇനി ആശ്വാസഭവനിൽ താമസിച്ചു പഠിക്കില്ലെന്നു വാശി പിടിച്ചു കരഞ്ഞു. ആശ്വാസഭവൻ ഡയറക്ടറിൽ നിന്നും നേരിട്ട ലൈംഗിക
അതിക്രമത്തെകുറിച്ച് ഇവരോട് പറയുകയും വിവരം ചൈൽഡ്് ലൈനിൽ അറിയിക്കുകയുമായിരുന്നു. ഇതനുസരിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചു.കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വനിതാ സെൽ പൊലീസ് ഇൻസ്പെക്ടർ മൊഴി രേഖപ്പെടുത്തി. ഇതറിഞ്ഞ മാത്യു കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകി. പൊലീസ് ഇതിനെ എതിർത്തതോടെ ഹർജി തള്ളി. തുടർന്ന് ഇയാൾ മുങ്ങി.
തമിഴ്‌നാട്ടിൽ പളനി ക്ഷേത്രത്തിന് സമീപം ഒളിവിൽ കഴിയുന്നതായി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അങ്ങോട്ട് പോയി. ഒളിസ്ഥലം പൊലീസ് മനസിലാക്കി എന്നു മനസിലാക്കിയതോടെ അവിടെ നിന്നും മുങ്ങി കുട്ടിക്കാനത്ത് എത്തി. കുട്ടിക്കാനത്ത് റൈസ് ബോൾ ഹോട്ടലിനു മുന്നിൽ വച്ച് പൊലീസ് പ്രതിയെ പിടികൂടികയായിരുന്നു.
അമേരിക്കയിലേക്ക് കടക്കാൻ തീരുമാനിച്ച ഇയാളുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട്ടിലെ ആണ്ടിപ്പെട്ടയിലെ ഫാം ഹൗസിൽ താമസിക്കുകയായിരുന്നു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ഉന്നത രാഷ്ട്രീയ നേതാക്കളുടെ സംരക്ഷണയിൽ വിലസിയ ഇയാളെക്കുറിച്ച് നേരത്തെ തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തതാണ്. പന്ത്രണ്ടുകാരിയെ ഉപദ്രവിച്ച കേസിൽ പോക്‌സോ നിയമപ്രകാരം കേസ് എടുത്തതിനെ തുടർന്നാണു ജോസഫ് മാത്യു ഒളിവിൽ പോയത്. അറസ്റ്റ് വെകുന്നതിൽ പ്രതിഷേധിച്ചു ജനകീയ പ്രതിഷേധം ശക്തമായിരുന്നു.
ഇതേ തുടർന്നു പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. വിദേശത്തേക്കു കടക്കാതിരിക്കുമെന്ന സൂചന ലഭിച്ചതിനാൽ തിരിച്ചറിയൽ നോട്ടിസ് വിമാനത്താവളങ്ങളിലുൾപ്പെടെ പ്രദർശിപ്പിച്ചു. ഇയാളുടെ ബന്ധു വീടുകളിലും ഇന്നലെ മുതൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഹൈക്കോടതിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പളനിയിൽനിന്നു തിരികെ വരുന്ന വഴി കുട്ടിക്കാനത്തുനിന്നാണു പൊലീസ് സംഘം പിടികൂടിയത്. ഡയറക്ടർ ഒളിവിൽ പോയതിനെ തുടർന്ന് ഇവിടുത്തെ അന്തേവാസികളായ 12 കുട്ടികളെ ജില്ലാ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മറ്റു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ജയിലിൽ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ആശ്വാസഭവൻ.
പെൺകുട്ടികളെയും ആൺകുട്ടികളെയും ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നു. ഇത് സംബന്ധിച്ച് വ്യാപക പരാതി ഉയർന്നുവെങ്കിലും പരാതിപ്പെടാൻ ധൈര്യം കാട്ടിയില്ല. ഇടുക്കിയിലെ പെൺകുട്ടി ചൈൽഡ് ലൈനിന് പരാതി നൽകുകയായിരുന്നു. അതിനുശേഷവും കേസ് ഇഴഞ്ഞു നീങ്ങി. ഇത് ഇയാൾക്ക് രക്ഷപ്പെടുന്നതിന് അവസരം ഒരുക്കുന്നതിനാണെന്ന് പരാതി വന്നു. ജനകീയ പ്രക്ഷോഭവും ശക്തിപ്പെട്ടു. ഇതോടെയാണ് പൊലീസ് ഉണർന്നത്.