- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റെഫിക്കൊപ്പമെത്താൻ സെറീന ഇനിയും കാക്കണം; ഓസ്‌ട്രേലിയൻ ഓപ്പണിൽ അമേരിക്കൻ താരത്തെ വീഴ്ത്തി കിരീടം നേടിയത് ജർമനിയുടെ ആഞ്ചെലിക്ക കെർബർ
മെൽബൺ: ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിനെ അട്ടിമറിച്ച് ജർമനിയുടെ ആഞ്ചെലിക്ക കെർബറിന് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം. നിലവിലെ ചാമ്പ്യൻ കൂടിയായ സെറീനയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4,3-6, 6-4നാണ് ആഞ്ചെലിക്ക തോൽപ്പിച്ചത്. 22 സിംഗിൾസ് കിരീടമെന്ന മുൻ ലോക ഒന്നാം നമ്പർ താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡിനൊപ്പമെത്താമെന്നുള്ള സെറീനയുടെ മോഹ
മെൽബൺ: ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിനെ അട്ടിമറിച്ച് ജർമനിയുടെ ആഞ്ചെലിക്ക കെർബറിന് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം. നിലവിലെ ചാമ്പ്യൻ കൂടിയായ സെറീനയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4,3-6, 6-4നാണ് ആഞ്ചെലിക്ക തോൽപ്പിച്ചത്.
22 സിംഗിൾസ് കിരീടമെന്ന മുൻ ലോക ഒന്നാം നമ്പർ താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡിനൊപ്പമെത്താമെന്നുള്ള സെറീനയുടെ മോഹത്തിനാണ് ഫൈനൽ തോൽവിയോടെ തിരിച്ചടിയേറ്റത്.
ആഞ്ചെലിക്ക കെർബറിന്റെ ആദ്യ ഗ്രാൻഡ്‌സ്‌ലാം കിരീടമാണിത്. 28 കാരിയായ ആഞ്ചെലിക്ക മികച്ച പ്രകടനമാണ് സെറീനയ്‌ക്കെതിരെ കാഴ്ചവച്ചത്. ശക്തയായ സെറീനയ്‌ക്കെതിരെ പ്രതിരോധ ടെന്നീസാണ് ആഞ്ചെലിക്ക പുറത്തെടുത്തത്.
Next Story