- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തോടൊപ്പം ട്രെയിൻ കാത്തുനിന്ന ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഭർത്താവിനെ മർദ്ദിച്ചു അവശനാക്കിയ ശേഷം തട്ടിക്കൊണ്ടു പോകൽ; റെയിൽവേ പൊലീസിന്റെ സഹായം തേടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല; ആന്ധ്രയെ നടുക്കി കൂട്ടബലാത്സംഗം
ഹൈദരാബാദ്: ആന്ധ്രപ്രദേശിനെ നടുക്കി കൂട്ടബലാത്സംഗം. കുടുംബത്തോടൊപ്പം ട്രെയിൻ കാത്തു നിന്ന ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടു പോയി ട്രാക്കിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിലെ റെയിൽവേ സ്റ്റേഷനിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഭർത്താവിനും മൂന്നു കുട്ടികൾക്കുമൊപ്പം രാത്രി ട്രെയിനിൽ കയറാൻ കാത്തുനിൽക്കുന്നതിതിനടെയാണ് ഗർഭിണിയായ യുവതിയെ മൂന്നു പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്.
യുവതിയുടെ ഭർത്താവിനെ മർദിച്ച് അവശനാക്കിയാണ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. ഭർത്താവ് റെയിൽവേ പൊലീസിന്റെ സഹായം തേടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ജോലി അന്വേഷിച്ച് ഗുണ്ടൂരിൽ നിന്ന് കൃഷ്ണ ജില്ലയിലേക്ക് പോകാനൊരുങ്ങിയതായിരുന്നു കുടുംബം.
ശനിയാഴ്ച രാത്രി സ്റ്റേഷനിലെ ബെഞ്ചുകളിൽ ഉറങ്ങുകയായിരുന്ന കുടുംബത്തെ മൂന്ന് അജ്ഞാതർ വിളിച്ചുണർത്തുകയായിരുന്നു. മദ്യപിച്ചെത്തിയ സംഘം യുവതിയുടെ ഭർത്താവിനെ ആക്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സഹായത്തോടെ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
വൈദ്യപരിശോധനക്കും ചികിത്സക്കുമായി യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിൽ സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി സർക്കാർ ദിശ പദ്ധതി നടപ്പിലാക്കുന്നതിനിടെയാണ് ദാരുണമായ സംഭവം.
കൂട്ടബലാത്സംഗത്തെ തുടർന്ന് ആന്ധ്രയിൽ സ്ത്രീസുരക്ഷാ വിഷയം വീണ്ടും സജീവ ചർച്ചയായിട്ടുണ്ട്.
മറുനാടന് ഡെസ്ക്