- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ മിണ്ടാതിരുന്ന ആൻഡി മറെയും യെസ് പറഞ്ഞു; ആത്മാഭിമാനത്തിന്റെ പ്രതീകം കൈവിട്ടതിൽ നെഞ്ചുപൊട്ടി ബ്രിട്ടൻ
ലണ്ടൻ: ബ്രിട്ടന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ അഭിമാനമാണ് ആൻഡി മറെ. മുക്കാൽ നൂറ്റാണ്ടിനുശേഷം വിംബിൾഡൺ ടെന്നീസ് കിരീടം നേടുന്ന ബ്രിട്ടീഷുകാരനായി മാറിയതോടെയാണ് മറെ ബ്രിട്ടന്റെ അഭിമാനചിഹ്നമായത്. 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ മറെ സ്വർണം നേടിയിരുന്നു. സ്‌കോട്ട്‌ലൻഡുകാരനാണെങ്കിലും, ഹിതപരിശോധനയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറി
ലണ്ടൻ: ബ്രിട്ടന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ അഭിമാനമാണ് ആൻഡി മറെ. മുക്കാൽ നൂറ്റാണ്ടിനുശേഷം വിംബിൾഡൺ ടെന്നീസ് കിരീടം നേടുന്ന ബ്രിട്ടീഷുകാരനായി മാറിയതോടെയാണ് മറെ ബ്രിട്ടന്റെ അഭിമാനചിഹ്നമായത്. 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ മറെ സ്വർണം നേടിയിരുന്നു. സ്‌കോട്ട്‌ലൻഡുകാരനാണെങ്കിലും, ഹിതപരിശോധനയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും മറെ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. എന്നാൽ, അവസാന നിമിഷം മറെ നടത്തിയ പ്രസ്താവന സ്വാതന്ത്ര്യവാദികൾക്ക് ആവേശമായപ്പോൾ, നെഞ്ച് പൊട്ടി വിലപിക്കുകയാണ് ബ്രിട്ടനെ വിഭജിക്കരുതെന്ന് മോഹിക്കുന്നവർ.
സ്‌കോട്ട്‌ലൻഡുകാരനെന്ന നിലയ്ക്ക് ഏതെങ്കിലുമൊരു പക്ഷത്ത് നിലയുറപ്പിക്കണമെന്ന ആവശ്യം വർഷങ്ങളായി മറെ നിരാകരിച്ചിരുന്നു. എന്നാൽ, ഹിതപരിശോധനയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ, ബ്രിട്ടന്റെ ദേശീയ അഭിമാനചിഹ്നങ്ങളിലൊന്നായ മറെ തന്റെ മനസ്സിലുള്ളത് പുറത്തുവിട്ടു. സ്‌കോട്ട്‌ലൻഡ് ബ്രിട്ടനിൽനിന്ന് വിട്ടുപോകരുതെന്ന് ആവശ്യപ്പെടുന്നവർ ഉയർത്തുന്ന വാദങ്ങൾ തന്റെ മനസ്സ് മടുപ്പിച്ചുവെന്നും, ഹിതപരിശോധനയുടെ ഫലത്തിനായി താൻ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും പറഞ്ഞ മറെ, ഇത് സ്‌കോട്ട്‌ലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ദിവസമാണെന്ന് വ്യക്തമാക്കി. നമുക്കത് ചെയ്യാമെന്നാണ് മറെ ജനങ്ങളോട് ആവശ്യപ്പെട്ടത്.
ട്വിറ്ററിലെ തന്റെ കാൽലക്ഷത്തിലേറെ വരുന്ന ആരാധക വൃന്ദത്തോടായി മറെ നടത്തിയ പ്രസ്താവന, സ്‌കോട്ട്‌ലൻഡിലെ യെസ് പക്ഷക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. മറെയുടെ മനംമാറ്റം സ്‌കോട്ട്‌ലൻഡിലെ യുവാക്കളെ വലിയതോതിൽ സ്വാധീനിക്കുമെന്ന് അവർ കരുതുന്നു. എന്നാൽ, നോ പക്ഷക്കാർ, ഈ പ്രസ്താവനയിലുള്ള നിരാശ മറച്ചുവച്ചില്ല. മറെ നിരാശപ്പെടുത്തിയെന്നാണ് അവർ പറഞ്ഞത്. വേണമെങ്കിൽ, നിലപാട് വ്യക്തമാക്കാതെ മറെയ്ക്ക് നിലകൊള്ളാമായിരുന്നുവെന്നും അത് തുറന്നുപറയേണ്ടിയിരുന്നില്ലെന്നും അവർ പറയുന്നു.
കഴിഞ്ഞവർഷം വിംബിൾഡൺ നേടിയശേഷം ടൈംസ് മാസിക നടത്തിയ അഭിമുഖത്തിൽ തന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കാൻ മറെ തയ്യാറായിരുന്നില്ല. വികാരത്തിന്റെ അടിസ്ഥാനത്തിലല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു അന്ന് മറെ പറഞ്ഞിരുന്നത്. സ്‌കോട്ട്‌ലൻഡിന്റെ വികസനത്തിന് എന്താണ് സഹായകമാവുകയെന്ന് കണക്കിലെടുക്കണമെന്ന് പറഞ്ഞ മറെ, സ്‌കോട്ട്‌ലൻഡുകാരനാണെന്നതിൽ അഭിമാനിക്കുന്നതുപോലെ ബ്രിട്ടീഷുകാരനാണെന്നതിലും തനിക്ക് അഭിമാനമുണ്ടെന്നും പ്രഖ്യാപിച്ചിരുന്നു.