കിളിമാനൂർ: നിയമവിദ്യാർത്ഥിനിയായ കാമുകിയുടെ നഗ്‌നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കാമുകൻ അറസ്റ്റിൽ. യുവതിയുടെ പ്രതിശ്രുത വരനാണ് ഈ ചിത്രങ്ങൾ അയച്ചു കൊടുത്തത്. പ്രണയ വഞ്ചനയുടെ പ്രതികാരമായിരുന്നു ഇത്. സിനിമാ സീരിയൽ വിഡിയോ എഡിറ്റർ, പൂളിമാത്ത് മേലേപൊരുന്തമൺ പുത്തൻവീട്ടിൽ എം.അനീഷ്‌മോഹൻദാസ്(30) ആണ് അറസ്റ്റിലായത്.

അനീഷും യുവതിയുമായി നേരത്തേ പ്രണയത്തിലായിരുന്നു. പ്രണയകാലത്ത് പ്രതിയും യുവതിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ മൊബൈലിലും ലാപ് ടോപ്പിലും റിക്കോർഡ് ചെയ്തിരുന്നു. സമീപകാലത്ത് പ്രതിയുമായി അകന്ന യുവതി മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു. ഇതെ തുടർന്ന് തന്റെ സുഹൃത്തുക്കൾ, പ്രതിശ്രുത വരൻ, ബന്ധുക്കൾ എന്നിവരുടെ ഫോണുകളിലേക്കു സോഷ്യൽ മീഡിയ വഴി നഗ്‌നചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.

വരനെയും യുവതിയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പ്രതിയുടെ ഇംഗിതത്തിനു വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. അശ്ലീല ചിത്രങ്ങളും വിഡിയോകളും അടങ്ങിയ മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവ പൊലീസ് കണ്ടെടുത്തു

കിളിമാനൂർ ഐഎസ്എച്ച്ഒ: വി എസ്.പ്രദീപ്കുമാർ, എസ്‌ഐ: ബി.കെ.അരുൺ, ജെഎസ്‌ഐ: ഗംഗപ്രസാദ്, ജലാലുദീൻ, എഎസ്‌ഐമാരായ ടി.കെ.ഷാജി, എസ്.ഗോപകുമാർ, ആർ.സുരേഷ്‌കുമാർ, എസ്.രാജശേഖരൻ, വനിതാ സിപിഒ: ദീപ, സിപിഒ: പ്രവീൺ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.