- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനീഷിനെ പിന്തുണച്ചവർ പോലും കാമുകിയെന്ന് വിശ്വസിച്ച പെൺകുട്ടി കൂട്ടുകാരി മാത്രമായിരുന്നു; വാട്സ് ആപ്പ് ദൃശ്യങ്ങൾ പടർന്നതോടെ യഥാർത്ഥ കാമുകി പിന്മാറിയത് അത്മഹത്യയിലേക്ക് നയിച്ചു; സോഷ്യൽ മീഡിയ മൂലം പൊലിഞ്ഞ ജീവന് വേണ്ടി ഒരുമിച്ച് വിളക്ക് കൊളുത്തി സോഷ്യൽ മീഡിയ
പാലക്കാട്: സദാചാര ഗുണ്ടകളുടെ അക്രമത്തിനിരയായി യുവാവ് തൂങ്ങി മരിച്ച സംഭവത്തിന് കാരണം തെറ്റിധാരണ മൂലം അടുപ്പക്കാർ പോലും തള്ളിപ്പറഞ്ഞതെന്ന് വ്യക്തം. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ പറഞ്ഞുറപ്പിച്ച പ്രണയിനിയുമായുള്ള വിവാഹം പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ചൊവ്വാഴ്‌ച്ച വൈകിട്ടാണ് അട്ടപ്പാടി കാരാറ ആനഗദ്ദ പള്ളത്ത് ഗോപാലകൃഷ്ണന്റെ മകൻ അനീഷ് (22) വീടിനു തൊട്ടുള്ള മരത്തിൽ തൂങ്ങിമരിച്ചത്. സദാചാരഗുണ്ടകളുടെ തുടർച്ചയായുള്ള അപമാനം മൂലമായിരുന്നു ആത്മഹത്യ. 14നാണ് അനീഷും പെൺസുഹൃത്തും കൊല്ലം അഴീക്കലിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായത്. പ്രതികൾക്കെതിരെ അനീഷും പെൺസുഹൃത്തും മാതാപിതാക്കളും കൊല്ലം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിനു ശേഷം പ്രതികളും സുഹൃത്തുക്കളും ഇവരുടെ വീഡിയോകളും മറ്റും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും തുടർച്ചയായി അപമാനിക്കുകയും ചെയ്തു. തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇതുമൂലം തന്റെ യഥാർത്ഥ കാമുകി പോലും പിണങ്ങുന്ന അവസ്ഥയുണ്ടായെന്ന സൂചന അനീഷിന്റെ
പാലക്കാട്: സദാചാര ഗുണ്ടകളുടെ അക്രമത്തിനിരയായി യുവാവ് തൂങ്ങി മരിച്ച സംഭവത്തിന് കാരണം തെറ്റിധാരണ മൂലം അടുപ്പക്കാർ പോലും തള്ളിപ്പറഞ്ഞതെന്ന് വ്യക്തം. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ പറഞ്ഞുറപ്പിച്ച പ്രണയിനിയുമായുള്ള വിവാഹം പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ചൊവ്വാഴ്‌ച്ച വൈകിട്ടാണ് അട്ടപ്പാടി കാരാറ ആനഗദ്ദ പള്ളത്ത് ഗോപാലകൃഷ്ണന്റെ മകൻ അനീഷ് (22) വീടിനു തൊട്ടുള്ള മരത്തിൽ തൂങ്ങിമരിച്ചത്. സദാചാരഗുണ്ടകളുടെ തുടർച്ചയായുള്ള അപമാനം മൂലമായിരുന്നു ആത്മഹത്യ.
14നാണ് അനീഷും പെൺസുഹൃത്തും കൊല്ലം അഴീക്കലിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായത്. പ്രതികൾക്കെതിരെ അനീഷും പെൺസുഹൃത്തും മാതാപിതാക്കളും കൊല്ലം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിനു ശേഷം പ്രതികളും സുഹൃത്തുക്കളും ഇവരുടെ വീഡിയോകളും മറ്റും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും തുടർച്ചയായി അപമാനിക്കുകയും ചെയ്തു. തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇതുമൂലം തന്റെ യഥാർത്ഥ കാമുകി പോലും പിണങ്ങുന്ന അവസ്ഥയുണ്ടായെന്ന സൂചന അനീഷിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇതിനൊപ്പം കൂടെയുണ്ടായിരുന്ന പെൺകുട്ടി വെറുമൊരു സുഹൃത്ത് മാത്രമായിരുന്നുവെന്നും വ്യക്തമാക്കുന്നു.
അനീഷിന്റെ ആത്മഹത്യാക്കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
അമ്മേ, അമ്മയ്ക്ക് കണ്ണുനീർ മാത്രമേ തന്നിട്ടുള്ളൂ. ഇനി ഒരു ജീവിതം എനിക്കില്ല. ലോകം മുഴുവനും ഞാൻ തെറ്റുകാരനാണെന്നു പറഞ്ഞിട്ടും അമ്മ എന്നെ ചേർത്തുപിടിച്ചു. ഇനി ഒരു ജന്മമുണ്ടെങ്കിലും ഞാൻ അമ്മയുടെ മകനായി ജനിക്കണം. ഞാൻ പോയിക്കഴിഞ്ഞാൽ എന്റെ മുറി അമ്മയ്ക്കു മാത്രം സ്വന്തം. ഏട്ടനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ല. വാക്കു പാലിക്കാൻ പറ്റിയില്ല. സോറി ഏട്ടാ... എന്റെ വണ്ടി വിൽക്കരുത്. എന്റെ ഓർമയ്ക്കായി എന്നും ഏട്ടന്റെ കയ്യിലുണ്ടാകണം. പൊന്നുട്ടീ..., ഞാൻ തെറ്റുകാരനാണെങ്കിലും നിന്നെ ചതിച്ചിട്ടില്ല. വേറെ ഒരാളുടെ കൂടെ ജീവിക്കാൻ എനിക്കു പറ്റില്ല. നീ വേറെ കല്ല്യാണം കഴിച്ചു സുഖമായി ജീവിക്കുക. ഏട്ടൻ അമ്മയ്ക്കായി ജീവിക്കണം. നിനക്കു മകൻ ജനിച്ചാൽ ഉണ്ണി എന്നു വിളിക്കണം. എനിക്കായി കരയരുത്. അവൾ കള്ളം പറഞ്ഞതാണ്. അവളെ എന്റെ ഫ്രണ്ടായി മാത്രമേ കണ്ടിട്ടുള്ളൂ. അമ്മേ, അമ്മാമേ, മേമേ, കൊച്ചമ്മേ ഞാൻ പോകുവാ....നിങ്ങളെയൊന്നും കണ്ടു കൊതി തീർന്നിട്ടില്ല. ബിനുമാമനോട് എനിക്ക് സങ്കടമൊന്നുമില്ല. തിരുമേനിയോട് അന്വേഷണം പറയണം. പൊലീസിനുവേണ്ടി എന്റെ മരണത്തിന് ഉത്തരവാദികൾ ധനേഷ്, രമേശൻ കായംകുളം ഇവർ മാത്രം. ചങ്ക്മച്ചാൻ, റാഫി, കുട്ടായി, സുപ്പ, കറുപ്പി, സുജി മിസ് യു ഓൾ.
അതിനിടെ സോഷ്യൽ മീഡിയയുടെ ഇടപടെലാണ് അനീഷിന്റെ മരണത്തിന് കാരണമെന്ന് വിലയിരുത്തുന്നു. സോഷ്യൽ മീഡിയയുടെ അനാവശ്യ ഇടപെടലിന് കാരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയാ സുഹൃത്തുക്കൾ തിരുവനന്തപുരത്ത് ഒത്തുകൂടി. മാനവീയം വീഥിയിൽ വിളക്ക് കൊളുത്തിയാണ് അനീഷിന്റെ മരണത്തിൽ സോഷ്യൽ മീഡിയാ കൂട്ടായ്മ ദുഃഖം രേഖപ്പെടുത്തിയത്.
ഈ സാഹചര്യത്തിൽ അനീഷന്റെ ആത്മഹത്യയിൽ രണ്ടു പേർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൊല്ലം അഴീക്കൽ സ്വദേശികളായ ധനീഷ്, രമേശ് എന്നിവർക്കെതിരെയാണ് അഗളി പൊലീസ് കേസെടുത്തത്. ധനീഷിന്റെ അച്ഛനാണ് രമേശ്. ധനേഷും മറ്റു നാലു പേരും അറസ്റ്റിലായ ശേഷം ധനേഷിന്റെ അച്ഛൻ രമേശൻ ഫോണിലൂടെ ഭീഷണി മുഴക്കിയെന്നു കൊല്ലം സ്പെഷൽബ്രാഞ്ച് എസ്‌പിയോട് അനീഷ് പരാതിപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിന് ശേഷം കൊല്ലത്തു നിന്ന് അട്ടപ്പാടിയിലെ വീട്ടിലെത്തിയ അനീഷ് മാനസികമായി ഏറെ തകർന്നിരുന്നു. വീടിനു പുറത്തിറങ്ങുകയോ, ആരുമായും സംസാരിക്കുകയോ, നേരെ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ലെന്നു പറയുന്നു. സാമൂഹ്യപ്രവർത്തകനായ അനീഷ്, അഗളി ഐഎച്ച്ആർഡി കോളേജിൽ നിന്നാണ് ബികോം പാസായത്. അമ്മയുടെ തറവാട്ടുവീട്ടിലാണ് ഇവർ താമസിക്കുന്നത്. അഗളിയിലെ ഒരു പരിശീലന കേന്ദ്രത്തിൽ ആദിവാസികുട്ടികളെ കമ്പ്യൂട്ടർ പഠിപ്പിച്ചിരുന്നു. നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ട അനീഷ് മികച്ച കലാകാരനായിരുന്നു. ചെണ്ടയും മൃദംഗവും അഭ്യസിച്ചിരുന്നു.
അതിനിടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം, പാലക്കാട് എസ്‌പിമാരോട് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.പോസ്റ്റുമോർട്ടത്തിന്റെ വിശദമായ റിപ്പോർട്ട് പാലക്കാട് ഡിഎംഒക്ക് നൽകണമെന്നും കമ്മീഷൻ പറഞ്ഞു. അനീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. അനീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കൊല്ലം, പാലക്കാട് ജില്ലാ കലക്ടർമാരോടും പാലക്കാട് ഡിഎംഒയോടും റിപ്പോർട്ട് തേടി.
ആക്രമണത്തിനിരയായ പെൺകുട്ടിയെ പൊലീസ് സംരക്ഷണയിൽ കൊല്ലത്ത് കൗൺസലിങ്ങിനു വിധേയയാക്കി. സംഭവത്തിൽ നേരത്തേ അറസ്റ്റിലായ ധനേഷും അഴീക്കൽ സ്വദേശികളായ സുഭാഷ്, ബിജു, ഗിരീഷ്, അനീഷ് എന്നിവരും റിമാൻഡിലാണ്. മുഖ്യമന്ത്രി ഇടപെട്ട ശേഷമാണ് ഓച്ചിറ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റിനു ശേഷവും സമൂഹമാദ്ധ്യമത്തിലൂടെ അനീഷിനെയും പെൺകുട്ടിയെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഴീക്കൽ ബീച്ചിൽ 14നാണ് അനീഷിനും സുഹൃത്തായ യുവതിക്കും നേരെ ആക്രമണമുണ്ടായത്. 23ന് വൈകിട്ടാണ് അനീഷിനെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ധനേഷും മറ്റു നാലു പേരും അറസ്റ്റിലായ ശേഷം ധനേഷിന്റെ അച്ഛൻ രമേശൻ ഫോണിലൂടെ ഭീഷണി മുഴക്കിയെന്നു കൊല്ലം സ്പെഷൽബ്രാഞ്ച് എസ്‌പിയോട് അനീഷ് പരാതിപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.