- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്ത് സംഘത്തിൽ പെട്ടവരെന്ന് ആരോപിച്ച് തൂവൂർ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി രഹസ്യ കേന്ദ്രത്തിൽ വച്ച് മർദിച്ചും പൊള്ളലേൽപ്പിച്ചും പരിക്കേൽപ്പിച്ചു; അനീസിനെ പിടികൂടിയത് ഗോവയിലെ ഒളി സേങ്കേതത്തിൽ നിന്ന്
മലപ്പുറം: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ്(36) ആണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ബുധനാഴ്ച രാത്രി ഗോവയിലെ ഒളി സേങ്കേതത്തിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
സ്വർണക്കടത്ത് സംഘത്തിൽ പെട്ടവരെന്ന് ആരോപിച്ച് തൂവൂർ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി രഹസ്യ കേന്ദ്രത്തിൽ വച്ച് മർദിച്ചും പൊള്ളലേൽപ്പിച്ചും പരിക്കേൽപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരേയും നേരത്തേ പിടിയിലായ എടവണ്ണ സ്വദേശികളായ ജയ്സൽ, നിസാം എന്നിവർക്ക് എതിരേയും കരുവാരകുണ്ട് സ്റ്റേഷനിൽ കേസുണ്ട്.
കഴിഞ്ഞ ജൂൺ 21 ന് കരിപ്പൂരിൽ വിമാനമിറങ്ങിയ പാലക്കാട് സ്വദേശിയായ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി മഞ്ചേരിയിലെ ഫ്ളാറ്റിൽ വച്ച് മർദിച്ച് ഇയാളുടെ സാധനങ്ങൾ കവർച്ച ചെയ്ത സംഭവത്തിലാണ് അനീസിനെ അറസ്റ്റ് ചെയ്തത്. ഇതോടെ പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും അറസ്റ്റിലായി. ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 48 ആയി.
19 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്