ഹോളിവുഡ് താരം ബ്രാഡ് പിറ്റുമായിട്ടുള്ള വിവാഹ ബന്ധം വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ഹോളിവുഡ് ഗ്ലാമർ താരം ആഞ്ജലീന ജോളി വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നും വിവാദങ്ങളിൽ നിറഞ്ഞ ചരിത്രമാണ് ആഞ്ജലീനയുടെ പ്രണയജീവിതത്തിനുള്ളത്. ഇതിലുപരി ഹോളിവുഡിൽ മറ്റാർക്കും സ്വപ്നം കാണാൻ പോലും സാധിക്കാത്ത തരത്തിലുള്ള വഴി വിട്ട ലൈംഗിക ജീവിതമാണ് ജോളി നയിക്കുന്നതെന്നും സൂചനകൾ ഉയർന്ന് വന്നിട്ടുണ്ട്. 14ാം വയസ്സിൽ അമ്മയുടെ അനുഗ്രഹത്തോടെ കന്യകാത്വം നഷ്ടപ്പെടുത്തിയ പാരമ്പര്യമാണ് ജോളിക്കുള്ളത്. കിൻഡർഗാർടനിലെത്തിയത് മുതൽ തനിക്ക് സെക്സിനോടുള്ള താൽപര്യം തുറന്ന് പറയാനും ഇവർ ധൈര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന് പുറമെ നടിയുടെ ലെസ്‌ബിയൻ താൽപര്യങ്ങളും പരസ്യമാക്കപ്പെട്ടിട്ടുണ്ട്.

തന്റെ ഇപ്പോഴത്തെ ഭർത്താവും ഹോളിവുഡ് താരവുമായ ബ്രാഡ് പിറ്റിനെതിരെ ചൊവ്വാഴ്ച ഡിവോഴ്സ് ഫയൽ ചെയ്ത് ഈ 41കാരി ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. 12 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഇവർ രണ്ടു വർഷം മുമ്പ് മാത്രമായിരുന്നു ഔദ്യോഗികമായി വിവാഹിതരായിരുന്നത്. താൻ കിൻഡർ ഗാർടനിലായിരിക്കുമ്പോൾ കിസി ഗേൾസ് എന്ന ഗ്രൂപ്പിൽ അംഗമായിരുന്നുവെന്നും തങ്ങൾക്ക് അന്ന് തന്നെ സെക്സിൽ അതിയായ താൽപര്യമുണ്ടായിരുന്നുവെന്നും ജോളി 2007ൽ ഓകെ മാഗസിനോട് വിവാദമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചെറുപ്രായത്തിലെ ആൺകുട്ടികളെ ചുംബിക്കുന്ന ഒരു ഗെയിം താൻ സൃഷ്ടിച്ച് കളിച്ചിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയിട്ടുണ്ട്.

14ാം വയസിൽ തന്റെ ബോയ്ഫ്രണ്ടുമൊത്ത് ലൈംഗികബന്ധത്തിലേർപ്പെട്ട് കന്യകാത്വം നഷ്ടപ്പെടുത്തിയിരുന്നുവെന്നും ഇതിന് അമ്മയുടെ അനുഗ്രഹമുണ്ടായിരുന്നുവെന്നും 2003ൽ നടി വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. താൻ അധികകാലം കൊച്ചുപെൺകുട്ടിയായി ജീവിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. ചെറുപ്രായത്തിൽ തന്നെ കത്തികളോടും ആയുധങ്ങളോടും അതിയായ പ്രതിപത്തി പുലർത്തിയിരുന്ന ജോളി സ്വയം മുറിവേൽപ്പിക്കാറുണ്ടായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.ബോയ്ഫ്രണ്ടുമായുള്ള ലൈംഗിക ബന്ധത്തിനിടയിൽ കൂടുതൽ അടുപ്പം അനുഭവിക്കാനായി പരസ്പരം മുറിവേൽപ്പിച്ചിരുന്നുവെന്നും ജോളി പറയുന്നു. ഇതിന് പുറമെ 20ാം വയസിൽ തന്നെ സാധ്യമായ മയക്കുമരുന്നുകളും മറ്റും ജോളി ഉപയോഗിച്ചിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.കൊക്കെയിൻ, എസ്റ്റസി, എൽസിഡി , ഹെറോയിൻ തുടങ്ങിയവയും ഇതിൽ ഉൾപ്പെട്ടിരുന്നു.

തന്റെ കറുത്ത ദിനങ്ങളിൽ നിന്നും ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിയത് ആദ്യ ഭർത്താവായ ജോണി ലീ മില്ലെറാണെന്ന് ജോളി എപ്പോഴും നന്ദിയോടെ ഓർക്കാറുണ്ട്. 1995ലെ തങ്ങളുടെ ചിത്രമായ ഹാക്കേർസിന്റെ സെറ്റിൽ വച്ചായിരുന്നു ഇവർ ഡേറ്റിങ് ആരംഭിച്ചിരുന്നത്. ബോയ്ഫ്രണ്ടിനൊപ്പം സെക്സ് ചെയ്തതിന് ശേഷം തനിക്ക് ലൈംഗികാനുഭവം ഉണ്ടായത് മില്ലെറിൽ നിന്നാണെന്നും ജോളി പറയുന്നു.മോഡലും നടിയുമായ ജെന്നി ഷിമിസുവുമായിട്ടായിരുന്നു ജോളി ആദ്യമായി സ്വവർഗ സംഭോഗം നടത്തിയിരുന്നത്. 1996ലെ ചിത്രമായ ഫോക്സ്ഫയറിന്റെ സെറ്റിൽ വച്ചായിരുന്നു ഇവർ അടുത്തത്.തുടർന്ന് മില്ലെറുമായുള്ള ബന്ധം മെച്ചപ്പെടുകയും ഇവർ 1996ൽ വിവാഹിതരാവുകയും ചെയ്തിരുന്നു.1999ൽ ഇവർ വേർപിരിയുകയും ചെയ്തു.

തുടർന്ന് 2000ത്തിൽ ബില്ലി ബോബ് തോൺടണുമായി ഡേറ്റിംഗിലായ ജോളി അദ്ദേഹത്തെ വിവാഹം ചെയ്യുകയും ചെയ്തു. 1999ൽ പുഷിങ് ടിന്നിന്റെ സെറ്റിൽ വച്ചായിരുന്നു ഇവർ അടുത്തത്. 2002ൽ ഇവർ കംബോഡിയയിൽ നിന്നുമുള്ള കുട്ടിയെ ദത്തെടുക്കുന്നുവെന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ അതിനെ തുടർന്ന് മൂന്ന് മാസങ്ങൾക്കുള്ളിൽ ഇവർ വേർപിരിയുകയും ചെയ്തിരുന്നു.തുടർന്നാണ് ഇപ്പോഴത്തെ ഭർത്താവായ ബ്രാഡ് പിറ്റുമായി 2005ൽ മിസ്റ്റർ ആൻഡ് മിസിസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ജോളി അടുക്കുന്നത്. ഇതിന്റെ പേരിൽ പിറ്റിന്റെ ഭാര്യ ജെന്നിഫർ അനിസ്റ്റൻ തെറ്റിപ്പിരിഞ്ഞ് പോവുകയും ചെയ്തിരുന്നു. 12 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിനെതിരെ വിവാഹമോചന ഹരജി ഫയൽ ചെയ്ത് ഇപ്പോഴിതാ ജോളി വീണ്ടും വിവാദ നായികയായിരിക്കുകയുമാണ്.