ഹോളിവുഡിന്റെ രോമാഞ്ചവും മനുഷ്യാവകാശ പ്രവർത്തകയും യുഎൻഎച്ച്സിആറിന്റെ പ്രത്യേക സ്ഥാനപതിയുമായ ഏൻജലീന ജോളി ബ്രാ ധരിക്കാതെ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയെ കാണാൻ പോയത് വിവാദമാകുന്നു.അവർ ആർച്ച് ബിഷ്പിനൊപ്പം പോസ് ചെയ്ത് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് ജോളി ബ്രാ ധരിച്ചിട്ടില്ലെന്ന് ചില ആരാധകർ കണ്ടെത്തിയത്. 'ആർച്ച് ബിഷപ്പിനെ കാണാൻ എത്തുമ്പോൾ എങ്കിലും ഒരു ബ്രാ ധരിച്ച് കൂടേ ജോളീ..?' എന്ന് ചോദിച്ചാണ് ആംഗ്ലിക്കൻ സഭാതലവനുമായി കൂടിക്കാഴ്ചക്കെത്തിയ ഏൻജലീന ജോളിയുടെ വസ്ത്രധാരണത്തെ കളിയാക്കി സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങൾ തമ്മിൽ ഇരുന്ന് ചർച്ച ചെയ്യുന്നതിന്റെ ചിത്രങ്ങൾ ബിഷപ്പ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. അഭയാർത്ഥി പ്രശ്നം, സൗത്ത് സുഡാൻ പ്രശ്നം, കലഹങ്ങൾക്കിടെയുള്ള ലൈംഗിക ആക്രമണം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ജോളി ബിഷപ്പുമായി ചർച്ച ചെയ്തു. ബിഷപ്പുമായുള്ള മൂന്ന് ചിത്രങ്ങളിൽ ജോളി ്രേഗ സ്വീറ്ററും ഐവറി പ്ലീറ്റഡ് സ്‌കർട്ടുമാണ് ധരിച്ചത്. ആർച്ച്ബിഷപ്പിന്റെ ലാംബെത്ത് പാലസിലായിരുന്നു കൂടിക്കാഴ്ച. ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സിൽ സെന്റർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റി ആരംഭിച്ച ചടങ്ങിൽ 2015ൽ ജോളി ബിഷപ്പുമൊത്ത് പങ്കെടുത്തിരുന്നു. ഇവിടെ വച്ചും ജോളി ലൈംഗിക ആക്രമണത്തെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്.

യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക സ്ഥാനപതിയെന്ന നിലയിൽ ജോളി അസാധാരണമായ പ്രവൃത്തികളാണ് ചെയ്യുന്നതെന്നാണ് ബിഷപ്പ് പ്രകീർത്തിച്ചിരിക്കുന്നത്. ലോകം നേരിടുന്ന പ്രധാനപ്രശ്നങ്ങൾ തിരിച്ചറിയാനും അത് പരിഹരിക്കാൻ വേണ്ടിയുള്ള ശ്രമം നടത്താനും ജോളി കാണിക്കുന്ന സന്നദ്ധതയെ ബിഷപ്പ് അഭിനന്ദിക്കുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള യുഎന്നിന്റെ ആശയങ്ങൾക്കൊപ്പം നമുക്ക് അണിചേരേണ്ടതുണ്ടെന്ന് ഇവിടെ വച്ച് നടത്തിയ പ്രസംഗത്തിൽ ജോളി സദസ്യരോട് ആവശ്യപ്പെട്ടിരുന്നു.

സമാധാനത്തിനും സുരക്ഷിതത്വത്തിനും കുറുക്കുവഴികളില്ലെന്നും ജോളി പ്രഖ്യാപിച്ചു. ഒരു അമേരിക്കക്കാരിയെന്നതിലും ഒരു അന്താരാഷ്ട്ര വ്യക്തിത്വമെന്ന നിലയിലും തനിക്ക് അഭിമാനമുണ്ടെന്നും ജോൽപറയുന്നു. തിങ്കളാഴ്ച ജോളി തിരക്കുള്ള ഒരാഴ്ചയിലേക്കാണ് പ്രവേശിക്കുന്നത്. വേൾഡ് വിഷൻ യുകെ എച്ച്ക്യൂ വിൽ പ്രിവന്റിങ് സെക്ഷ്വൽ വയലൻസ് ഇനീഷ്യേറ്റീവിന്റെ (പിഎസ് വിഐ)അഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ചർച്ചയിൽ അവർ അന്ന് പങ്കെടുക്കും. പിഎസ് വിഐയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും ജോളി പറയുന്നു.