- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കുട്ടിയാനകളെ തട്ടിക്കൊണ്ടു പോകുന്നവർ
കേരളത്തിലെ കാടുകളിൽ കുട്ടിയാനകളെ ഒറ്റപ്പെട്ടു കണ്ടെത്തിയാൽ ഒരു നിമിഷം പോലും പാഴാക്കാതെ ആന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ് കേരളം വനം വകുപ്പ് ഏറ്റവും ശുഷ്കാന്തിയോടെ ചെയ്യുന്ന ഏക പ്രവർത്തി. ആന കേന്ദ്രങ്ങളിൽ കുട്ടികളെയും വിനോദ സഞ്ചാരികളെയും ആകർഷിക്കാൻ കുട്ടികുറുമ്പന്മാർ തന്നെ വേണം. മലപ്പുറം വഴിക്കടവിൽ നിന്നും തട്ടിയെടുക്കപ്പെട്ട കുട്ടിയാനയെ കഴിഞ്ഞ ദിവസം രഹസ്യമായി കോന്നിയിൽ എത്തിച്ചു.
കോന്നിയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇങ്ങനെ തട്ടിക്കൊണ്ടു വന്ന എല്ലാ ആനകുട്ടികളും മരണമടഞ്ഞിരുന്നു. ചട്ടം പഠിപ്പിക്കുന്നത് നിയമവിരുദ്ധം ആണെങ്കിലും ചട്ടം പടിപ്പിക്കുന്നതിനിടയിൽ പാപ്പാന്മാരുടെ ക്രൂരത മൂലം 4 വയസ്സുള്ള പിഞ്ചു എന്ന ആനയുടെ പിൻകാലുകൾ തളർന്നു പോവുകയായിരുന്നു. വേണ്ടത്ര പരിചരണം കിട്ടാതെ പിഞ്ചു ഒന്നര വർഷം നരകയാതനയിൽ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ വർഷം ചെരിഞ്ഞതോടെ കോന്നിയിൽ കുട്ടികുറുമ്പന്മാർ ഇല്ലാതായി. അതോടെ നടവരുമാനം കുറഞ്ഞു.
ഇതിന് പരിഹാരമായാണ് കഴിഞ്ഞ ദിവസം വഴിക്കടവിൽ നിന്നും ആനകുട്ടിയെ കോന്നിയിൽ എത്തിച്ചത്. കഴിഞ്ഞ മാർച്ച് 12 ൻ കുട്ടികൾ പന്തുകളിക്കുന്ന മൈതാനത്തേക്ക് വഴിതെറ്റി എത്തിയതായിരുന്നു കുട്ടിയാന. അതിന്റെ അമ്മയോടെയൊപ്പം ചേർക്കാൻ ഒരു മാസം കിണഞ്ഞു ശ്രമിച്ചിട്ടും അമ്മയോടൊപ്പം കൂടാൻ ശ്രമിക്കാതെ വനപാലകരെ തേടി തിരിച്ചെത്തുകയായിരുന്നു എന്നാണ് റേഞ്ച് ഫോറസ്റ് ഓഫിസറുടെ വിശദീകരണം. ഈ സംഭവങ്ങൾ വിശദമാക്കുന്ന ഫോട്ടോയോ വീഡിയോയോ ഇവരുടെ ആരുടെയും കയ്യിൽ ഇല്ല. മുത്തങ്ങയിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ കോന്നിയിലേക്ക് മാറ്റണം എന്ന ആവശ്യം ഉയർന്നതിനാൽ ഒരു മാസത്തിൽ കൂടുതൽ അജ്ഞാത താവളത്തിൽ പാർപ്പിച്ചു.
ഒറ്റപ്പെടുന്നതോ അസുഖം വന്നതോ അപകടത്തിൽ പെടുന്നതോ ആയ ആനകളെ ആന പരിപാലന കേന്ദ്രങ്ങളിൽ എത്തിച്ച് ചികിത്സ നൽകി വീണ്ടും കാട്ടിലേക്ക് തിരിച്ചയാക്കുക എന്നതാണ് ലക്ഷ്യം എങ്കിലും കേരളത്തിലെ 4 കേന്ദ്രങ്ങളിൽ നിന്നും ഒരു ആനയെ പോലും ഇതുവരെ തിരിച്ച് കാട്ടിലേക്ക് അയച്ചിട്ടില്ല എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇങ്ങനെ തട്ടി എടുക്കപ്പെട്ട കുട്ടിയാനകളിൽ 90 ശതമാനവും 5 വയസ്സിനുള്ളിൽ മരണമടയുകയാണ് പതിവ്. ഇരുട്ടറയിൽ പട്ടിണിക്കിട്ട് ചട്ടം പടിപ്പിക്കുന്നതിനിടയിൽ ഉണ്ടാവുന്ന Post Traumatic Stress Disorder (PTSD) ആണ് പ്രധാന മരണ കാരണമെങ്കിലും വൈറസ് ബാധ എന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
ആനകേന്ദ്രങ്ങളിൽ കുട്ടികുറുമ്പ് കണ്ടു രസിക്കുന്നവർ അറിയണം അമ്മ നഷ്ടപ്പെട്ട കുടുംബം നഷ്ടപ്പെട്ട ഏതാനും ദിവസങ്ങൾക്കുള്ളിൽ ചെരിയാൻ പോകുന്ന ഒരു മിണ്ടാപ്രാണിയെ ആണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് എന്ന്.