- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംഗ്ലോ ഇന്ത്യൻ എംഎൽഎയുടെ നോമിനേഷൻ കേരളം അടക്കം പത്ത് സംസ്ഥാനങ്ങൾക്ക് മാത്രമുള്ള അവകാശം; മതിയായ പ്രാതിനിധ്യം ഇല്ലെങ്കിൽ ശുപാർശ; ദുരുപയോഗം തടയാൻ പലതവണ കോടതിയുടെ ഇടപെടൽ; ഝാർഖണ്ഡിൽ ഷിബു സോറനെ രക്ഷിക്കാൻ ആംഗ്ലോ ഇന്ത്യനെ ഇറക്കാനുള്ള ശ്രമവും പാളി; വാജ്പേയ്ക്കും നിതീഷിനും തുണയായതും ആംഗ്ലോ ഇന്ത്യൻസ്
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയിലെ പ്രത്യേക വകുപ്പു പ്രകാരം ആംഗ്ലോ-ഇന്ത്യൻ ജനങ്ങൾക്കിടയിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിയും കേരളം അടക്കം പത്ത് നിയമസഭയിൽ അംഗമാണ്. സർക്കാരാണ് നാമനിർദ്ദേശം ചെയ്യുക. സംസ്ഥാന നിയമസഭകളിൽ ആംഗ്ലോ ഇന്ത്യൻ സമുദായാംഗങ്ങൾക്കു മതിയായ പ്രാതിനിധ്യമില്ലായെന്നു ഗവർണർക്കു ബോധ്യപ്പെട്ടാൽ ഭരണഘടനയുടെ 333ാം വകുപ്പു പ്രകാരം നടത്തുന്ന നാമനിർദ്ദേശം ആണിത്. ബംഗാൾ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരളം എന്നീ 10 സംസ്ഥാന നിയമസഭകൾക്കു മാത്രമാണു നിലവിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുള്ളത്. ഇവർക്ക് മറ്റ് എംഎൽഎമാരെപ്പോലെ വിശ്വാസ പ്രമേയങ്ങൾ അടക്കം സഭയ്ക്കുള്ളിലെ എല്ലാ വോട്ടെടുപ്പിലും പങ്കെടുക്കാം. എന്നാൽ രാഷ്ട്രപതി, രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശമില്ല. അതുകൊണ്ട് തന്നെ തൂക്ക് സഭകളിൽ ഇവർ നിർണ്ണായകമാണ്. അതിവിശ്വസ്തരെ മാത്രമേ രാഷ്ട്രീയ പാർട്ടികൾ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്യാറുള്ളൂ. ലോക്‌സഭയിലും രണ്ട
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയിലെ പ്രത്യേക വകുപ്പു പ്രകാരം ആംഗ്ലോ-ഇന്ത്യൻ ജനങ്ങൾക്കിടയിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിയും കേരളം അടക്കം പത്ത് നിയമസഭയിൽ അംഗമാണ്. സർക്കാരാണ് നാമനിർദ്ദേശം ചെയ്യുക.
സംസ്ഥാന നിയമസഭകളിൽ ആംഗ്ലോ ഇന്ത്യൻ സമുദായാംഗങ്ങൾക്കു മതിയായ പ്രാതിനിധ്യമില്ലായെന്നു ഗവർണർക്കു ബോധ്യപ്പെട്ടാൽ ഭരണഘടനയുടെ 333ാം വകുപ്പു പ്രകാരം നടത്തുന്ന നാമനിർദ്ദേശം ആണിത്. ബംഗാൾ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരളം എന്നീ 10 സംസ്ഥാന നിയമസഭകൾക്കു മാത്രമാണു നിലവിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുള്ളത്. ഇവർക്ക് മറ്റ് എംഎൽഎമാരെപ്പോലെ വിശ്വാസ പ്രമേയങ്ങൾ അടക്കം സഭയ്ക്കുള്ളിലെ എല്ലാ വോട്ടെടുപ്പിലും പങ്കെടുക്കാം. എന്നാൽ രാഷ്ട്രപതി, രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശമില്ല.
അതുകൊണ്ട് തന്നെ തൂക്ക് സഭകളിൽ ഇവർ നിർണ്ണായകമാണ്. അതിവിശ്വസ്തരെ മാത്രമേ രാഷ്ട്രീയ പാർട്ടികൾ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്യാറുള്ളൂ. ലോക്‌സഭയിലും രണ്ട് ആഗ്ലോ ഇന്ത്യൻ പ്രതിനിധികളുണ്ട്. കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യങ്ങളിൽ ആദ്യം സർക്കാരുണ്ടാക്കാൻ ക്ഷണം കിട്ടുന്നവർ ഭൂരിപക്ഷം തല്ലിക്കൂട്ടാൻ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ വേഗം നാമനിർദ്ദേശം ചെയ്യും. ഇതാണ് കർണ്ണാടകയിലും സംഭവിച്ചത്. വിശ്വാസ പ്രമേയം വോട്ടിനിട്ടശേഷം മാത്രം നാമനിർദ്ദേശം മതിയെന്നു സുപ്രീംകോടതി പലവട്ടം ഉത്തരവു നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യെദൂരിയപ്പയുടെ നോമിനേഷനും കോടതി തടഞ്ഞത്.
2005ൽ ഝാർഖണ്ഡിൽ 81 അംഗ സഭയിൽ ഷിബു സോറന്റെ ജെഎംഎം സഖ്യം അധികാരം നേടാൻ ശ്രമിച്ചത് ഈ മാർഗ്ഗത്തിലൂടെയായിരുന്നു. ഷിബു സോറന് കേവല ഭൂരിപക്ഷത്തിന് ഒരു വോട്ടിന്റെ കുറവ്. അന്നു വിശ്വാസ വോട്ടിനു മുൻപായി ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാനുള്ള ഗവർണറുടെ നീക്കം നടന്നില്ല. ബിജെപി സുപ്രീകോടതിയുടെ സഹായത്തോടെയാണ് അന്ന് ഈ നീക്കം പൊളിച്ചത്. 12ാം ലോക്‌സഭയുടെ കാലത്തു 1998 ൽ വാജ്‌പേയ് സർക്കാർ സഭയിൽ വിശ്വാസ വോട്ടു തേടുന്നതിനു മുൻപായി രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തിരുന്നു.
2000 ൽ സമതാപാർട്ടി നേതാവ് നിതീഷ് കുമാർ വിശ്വാസവോട്ടു തേടുന്നതിനു മുൻപായി ബിഹാർ ഗവർണർ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തു. അങ്ങനെ തന്ത്രപരമായി ഇക്കാര്യത്തിൽ വിജയിച്ച നേതാക്കളുമുണ്ട്.